എന്താണ് സ്ലീപ് ഹെഡ്‌ഫോണ്‍സ്? ഉറക്കകുറവുള്ളവര്‍ക്ക് പരിഗണിക്കാന്‍ ചില മോഡലുകള്‍

Mail This Article
വ്യായാമത്തിനൊപ്പമോ, അതിലേറെയോ പ്രാധാന്യമുള്ളതാണ് സുഖനിദ്ര. എന്നാല്‍, ഉറക്കത്തില്‍ പാട്ട് കേട്ട് കിടക്കാന്‍ ഇഷ്ടമുള്ളവരുണ്ട്!. ഇത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് സ്ലീപ് ഹെഡ്‌ഫോണ്‍സ്. സാധാരണ ഹെഡ്‌ഫോണ്‍സ് ഉറങ്ങുമ്പോള്‍ ധരിക്കുക എന്നത് അസ്വസ്ഥത ഉളവാക്കിയേക്കാം, അവ ചിലപ്പോള്‍ ചാടിപ്പോകുകയും ചെയ്‌തേക്കാം. അത്തരം സാഹചര്യങ്ങളില്‍ പരിഗണിക്കാവുന്നവയാണ് സ്ലീപ് ഹെഡ്‌ഫോണ്‍സ്.
അതേസമയം, ഒരു ചെറിയ സ്പീക്കര്‍ വഴി സ്വരം കേള്‍ക്കുകയോ, വൈറ്റ് നോയിസ് മെഷീന്‍സ് ഉപയോഗിക്കുകയോ, ഇയര്‍ പ്ലഗ്‌സ് ഉപയോഗിക്കുന്നതോ സ്ലീപ് ഹെഡ്‌ഫോണ്‍സ് വാങ്ങുന്നതിനെക്കാള്‍ ചെലവു കുറഞ്ഞ ഓപ്ഷനാണെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം, ഒരു മുറിയില്‍ ഒന്നിലേറെ പേര്‍ കിടക്കുന്നുണ്ടെങ്കിൽ പ്രായോഗികമായിരിക്കണമെന്നില്ല.
ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഹെഡ്‌ഫോണ്‍ വഴി എന്താണ് കേള്‍ക്കുക?
പ്രിയപ്പെട്ട പാട്ടുകളാകാം, മറ്റെന്തെങ്കിലും സംഗീതമാകാം, ഓഡിയോ ബുക്‌സ് ആകാം, വൈറ്റ് നോയിസ് ആകാം, മെഡിറ്റേഷന്‍ നിര്‍ദ്ദേശങ്ങളാകാം, ഓട്ടോണമസ് സെന്‍സറി മെറിഡിയന്‍ റെസ്‌പോണ്‍സ് (എഎസ്എംആര്‍) ആകാം, അങ്ങനെ എന്തുമാകാം. അല്ലെങ്കില്‍ അവരവരുടെ ശ്രവണശീലത്തിന് അനുസരിച്ചുള്ള പല പരീക്ഷണങ്ങളും നടത്താം.
പ്രത്യേകം ശ്രദ്ധിക്കുക. രാത്രിയില്‍ പരിസരത്ത് നടക്കുന്ന കാര്യങ്ങള്‍ കൂടെ അറിയണം എന്നുള്ളവര്‍ക്ക് അനുയോജ്യമല്ല ഇത്തരം സ്ലീപ് ഹെഡ്‌ഫോണ്‍സും മറ്റും. എന്നാല്‍, എങ്ങനെയെങ്കിലും ഉറക്കം കിട്ടിയാല്‍ മതി എന്ന് ആഗ്രഹിക്കുന്നവര്‍ പരീക്ഷിച്ചു നോക്കുന്നത് നല്ലതായിരിക്കും താനും. ഉറക്കമില്ലാത്ത ബന്ധുക്കള്‍ക്കും മറ്റും പരീക്ഷിക്കാന്‍ വാങ്ങി നല്‍കുന്നതും പരിഗണിക്കാം.

ചില സ്ലീപ് ഹെഡ്‌ഫോണ്‍സ് പരിചയപ്പെടാം. എല്ലാവര്‍ക്കും ഒരേ ഹെഡ്‌ഫോണ്‍ ഫിറ്റ് ആകണമെന്നില്ല എന്ന കാര്യം ഓര്‍ത്തിരിക്കണം. ഇവിടെ വില്‍ക്കുന്ന വിലയായി നല്‍കുന്നത് എഴുതുന്ന സമയത്ത് കാണിച്ചിരിക്കുന്ന വിലയാണ്. അതില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം. പ്രൊഡക്ട് പേജില്‍ ഓഫറുകള്‍ ഉണ്ടെങ്കില്‍ അതും പ്രയോജനപ്പെടുത്താം.
കാനാജെനിക്‌സ് പോളിസ്റ്റര്‍ സ്ലീപ് ഹെഡ്‌ഫോണ്‍സ്
സ്ലീപ്പിങ് ഐമാസ്‌കും (ഉറക്ക സമയത്ത് കണ്ണും മൂടുന്നത്) കൂടെയുള്ളതാണ് കാനാജെനിക്‌സ് പോളിസ്റ്റര്‍ സ്ലീപ് ഹെഡ്‌ഫോണ്‍സ്. വയര്‍ലെസ് ആയി ഓഡിയോ എത്തിക്കാന്‍ ബ്ലൂടത് 5.2 ഉണ്ട്. ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവര്‍ക്ക് ആയിരിക്കും സൗകര്യപ്രദം എന്നു പറയുന്നു. ബില്‍റ്റ്-ഇന്‍ എച്ഡി സ്പീക്കേഴ്‌സ്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഉപയോഗിക്കാം.
ഫിറ്റ് ആകുന്നില്ലെന്ന് ചിലര്‍ക്ക് പരാതി. സ്പീക്കര്‍ ചെവിക്കു നേരെ അല്ല എന്നും, വെല്‍ക്രോ സൈസ് ചെറുതാണെന്നും പരാതി. 1,499 രൂപ എംആര്‍പി ഇട്ടിരിക്കുന്ന കാനാജെനിക്‌സ് പോളിസ്റ്റര്‍ സ്ലീപ് ഹെഡ്‌ഫോണ്‍സ് ഇപ്പോള്‍ വില്‍ക്കുന്നത് 599 രൂപയ്ക്ക്.
നേരിട്ടു പരിശോധിച്ച് വിലയിരുത്തിയ ശേഷം പരിഗണിക്കാം
എല്‍സി-ഡോളിഡാ സ്ലീപ് ഹെഡ്‌ഫോണ്‍സ് ബ്ലൂടൂത് ഹെഡ്ബാന്‍ഡ്
ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവര്‍ക്ക് അനുയോജ്യമാണ് എല്‍സി-ഡോളിഡാ സ്ലീപ് ഹെഡ്‌ഫോണ്‍സ് ബ്ലൂടൂത് ഹെഡ്ബാന്‍ഡ്. ബില്‍റ്റ്-ഇന്‍ സ്റ്റെറിയോ സ്പീക്കേഴ്‌സ്. കണ്ണു മൂടാതെയും ധരിക്കാം. ഫോണ്‍ കോള്‍സും സ്വീകരിക്കാം. ഉറക്ക സമയത്തു മാത്രമല്ല സദാ അണിയേണ്ടവര്‍ക്കും പരിഗണിക്കാം. തലമുടിയും ഒതുക്കിവയ്ക്കാം. ഏതു പ്രായത്തിലുള്ളവര്‍ക്കും പരിഗണിക്കാമെന്ന് കമ്പനി.

കഴുകാന്‍ സാധിക്കുന്നില്ലെന്ന് പരാതി. തുണിയുടെ ഭാഗം കഴുകാമെങ്കിലും സ്പീക്കര്‍ നനയാതെ ഇരിക്കണമെങ്കില്‍ ഭഗീരതയത്‌നം നടത്തണമെന്ന് വാദം. ഓഡിയോ ഗുണനിലവാരം പോരെന്നും പരാതി. താരതമ്യേന വിലക്കൂടുതല്‍. എംആര്‍പി 11,321 രൂപയുള്ളഎല്‍സി-ഡോളിഡാ സ്ലീപ് ഹെഡ്‌ഫോണ്‍സ് ബ്ലൂടൂത് ഹെഡ്ബാന്‍ഡ് ഇപ്പോള്‍ വില്‍ക്കുന്നത് 3963 രൂപയ്ക്ക്.
നേരിട്ടു പരിശോധിച്ച ശേഷം പരിഗണിക്കാം:
സുക്‌സന്‍സുക്‌സ് വയര്‍ലെസ് 3ഡി സ്ലീപ് മാസ്‌ക് അഡ്ജസ്റ്റബിള്‍
കണ്ണും മൂടുന്ന ടൈപ് ആണ് സുക്‌സന്‍സുക്‌സ് വയര്‍ലെസ് 3ഡി സ്ലീപ് മാസ്‌ക് അഡ്ജസ്റ്റബിള്‍. ഉറക്ക സമയത്തു മാത്രമല്ല, യോഗ ചെയ്യുമ്പോഴും, യാത്രാ വേളകളിലും, മെഡിറ്റേഷന്‍ സമയത്തുമൊക്കെ ഉപയോഗിക്കാമെന്ന് കമ്പനി.
ചിലര്‍ക്ക് ഫിറ്റ് ആകുന്നില്ലെന്ന് പരാതി. അണിഞ്ഞാല്‍ അഴിച്ചെടുക്കാന്‍ ചിലര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. 2,999 രൂപ എംആര്‍പി ഉളള സുക്‌സന്‍സുക്‌സ് വയര്‍ലെസ് 3ഡി സ്ലീപ് മാസ്‌ക് അഡ്ജസ്റ്റബിള്‍ ഇപ്പോള്‍ വില്‍ക്കുന്നത് 1,499 രൂപയ്ക്കാണ്.
നേരിട്ടു പരിശോധിച്ച് വിലയിരുത്തിയ ശേഷം പരിഗണിക്കാം:
ലൂപ് ക്വയറ്റ് 2 ഇയര്‍ പ്ലഗ്‌സ്
വയര്‍ലെസ് ഇയര്‍ഫോണ്‍സ് പോലെ അണിയാവുന്നതാണ് ലൂപ് ക്വയറ്റ് 2 ഇയര്‍ പ്ലഗ്‌സ്. ഉറക്ക സമയത്തടക്കം എല്ലാ വയര്‍ലെസ് ഇയര്‍ഫോണും പോലെ ഉപയോഗിക്കാമെന്ന് കമ്പനി. ചെവിയില്‍ ഫിറ്റ് ആകുന്നില്ലെങ്കല്‍ അഡ്‌ജെസ്റ്റ് ചെയ്തു നോക്കാമെന്നും പറയുന്നു. 24ഡിബി വരെ നോയിസ് കുറയ്ക്കുമെന്ന് അവകാശവാദം.

അണിയാന്‍ പ്രതീക്ഷിച്ച സുഖം കിട്ടിയില്ലെന്ന് ചിലര്‍. നല്‍കുന്ന പണം മുതലാകുന്നുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്. 2,399 രൂപ എംആര്‍പി വില ഇട്ടിരിക്കുന്ന നോയിസ് റിഡക്ഷന്‍ ഫലപ്രദമല്ലെന്നും പരാതി. ലൂപ് ക്വയറ്റ് 2 ഇയര്‍ പ്ലഗ്‌സ് ഇപ്പോള്‍ വില്‍ക്കുന്നത് 1,799 രൂപയ്ക്കാണ്.
ഫീച്ചറുകള്‍ നേരിട്ട് പരിശോധിച്ച് അനുയോജ്യമാണെങ്കില്‍ പരിഗണിക്കാം:
അക്കോസ്റ്റിക്ഷീപ് സ്ലീപ്‌ഫോണ്‍സ് ക്ലാസിക് ഹെഡ്‌ഫോണ്‍സ്
ഈ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തമാണ് അക്കോസ്റ്റിക്ഷീപ് സ്ലീപ് കമ്പനി. അവരുടെ വയര്‍ലെസ് ഇയര്‍ഫോണ്‍സിനാണ് പ്രധാനമായും കീര്‍ത്തി. കമ്പനിയുടെ വയേഡ് ഉപകരണമാണ് സ്ലീപ്‌ഫോണ്‍സ് ക്ലാസിക് ഹെഡ്‌ഫോണ്‍സ്. മിക്കവര്‍ക്കും ധരിക്കാന്‍ ഈ ഒരു സൈസ് അനുയോജ്യമായേക്കുമെന്ന് കമ്പനി.
വില അധികമാണെന്ന് പരാതി. ദീര്‍ഘനാള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് ചിലര്‍. ഏതാനും വര്‍ഷത്തിനുള്ളില്‍ വയര്‍ പൊട്ടിയെന്ന് പറയുന്നു. 18,819 രൂപ എംആര്‍പിയുള്ള അക്കോസ്റ്റിക്ഷീപ് സ്ലീപ്‌ഫോണ്‍സ് ക്ലാസിക് ഹെഡ്‌ഫോണ്‍സ് ഇപ്പോള്‍ വില്‍ക്കുന്നത് 6,185 രൂപയ്ക്കാണ്.