കൗതുകമായി നാലു കാലുള്ള ഇറച്ചിക്കോഴി! ഇതാണ് ടെട്രാമെലിക് ചിക്കൻ

Mail This Article
വളരെ അപൂർവമായി നാലു കാലുള്ള കോഴികൾ ജനിക്കാറുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് നമ്മുടെ മണ്ണുത്തി ഹാച്ചറിയിൽനിന്നും ഒരു കുഞ്ഞിനെ ഇത്തരത്തിൽ കിട്ടിയിരുന്നു. Tetramelic chicken എന്നാണ് നാലുകാലുള്ള കോഴിയെ ശാസ്ത്രീയമായി പറയുന്നത്. Tetramelia എന്നത് ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ച വാക്കാണ്. . “Tetra” എന്നാൽ നാല് എന്നും “melia” എന്നാൽ അവയവം എന്നുമാണ് അർഥം. കോഴികളിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഒരു ജനിതക വ്യതിയാനം (genetic mutation), അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടായേക്കാവുന്ന ഒരു വളർച്ചാ വൈകല്യമാണിത് (developmental anomaly).

അധികമായി വരുന്ന രണ്ട് കാലുകൾ സാധാരണ ഗതിയിൽ ഉപയോഗപ്രദമായിരിക്കില്ല. ശരീരത്തിന് പിന്നിലായി വെറുതെ തൂങ്ങി കിടക്കുന്ന രീതിയിലായിരിക്കും ഇവ കാണപ്പെടുന്നത്. ജനിതക വൈകല്യങ്ങൾ മൂലമുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളൊഴിച്ച് ചില കോഴികൾ സാധാരണ പോലെ ജീവിച്ചു കാണാറുണ്ട്.