‘അച്ഛനും അമ്മയും ഇനി വീട്ടിലിരിക്ക്, കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കോളാം’– മറ്റേത് ബിസിനസിലാണെങ്കിലും മക്കളുടെ ഈ വാക്ക് മാതാപിതാക്കൾക്ക് ആശ്വാസമാണ്. പക്ഷേ സിനിമയിലെ തലമുറ കൈമാറ്റം അത്രമാത്രം ആശ്വാസകരമാണോ?
ആമിറിന്റെയും ഷാറുഖിന്റെയും സെയ്ഫിന്റെയുമെല്ലാം മക്കൾ ബോളിവുഡിലേക്കു കടക്കുമ്പോൾ ചർച്ചകൾ രണ്ട് തരത്തിലാണ്. ഈ നക്ഷത്രക്കുഞ്ഞുങ്ങൾ ബോളിവുഡിനെ രക്ഷിക്കുമോ, അതോ നെപ്പോ കിഡ്സ് എന്ന ചീത്തപ്പേരു കേൾപ്പിച്ച് മടങ്ങുമോ?
ബോളിവുഡിലെ നിശ്ശബ്ദമായ ആ തലമുറകൈമാറ്റം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരൊക്കെയാണ് ഈ പുതിയ താരങ്ങൾ? വിമർശകരുടെ വായടപ്പിക്കുമോ ഇവർ?
നടൻ ഷാറുഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന ഖാൻ എന്നിവർക്കൊപ്പം (File Photo by Kunal Patil/PTI)
Mail This Article
×
ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ.
ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം?
English Summary:
Suhana, Junaid, Khushi, Rasha... The Rise of the Nepo Kids and the Silent Cinematic Shift in Bollywood
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.