ആലുവ∙ ദേശീയപാതയിൽ ആലുവയിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാൻ മാർത്താണ്ഡവർമ പാലത്തിനു സമാന്തര പാലമോ പുളിഞ്ചോട് കവല മുതൽ ദേശം കുന്നുംപുറം വരെ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഇതടക്കം 14

ആലുവ∙ ദേശീയപാതയിൽ ആലുവയിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാൻ മാർത്താണ്ഡവർമ പാലത്തിനു സമാന്തര പാലമോ പുളിഞ്ചോട് കവല മുതൽ ദേശം കുന്നുംപുറം വരെ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഇതടക്കം 14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ദേശീയപാതയിൽ ആലുവയിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാൻ മാർത്താണ്ഡവർമ പാലത്തിനു സമാന്തര പാലമോ പുളിഞ്ചോട് കവല മുതൽ ദേശം കുന്നുംപുറം വരെ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഇതടക്കം 14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ദേശീയപാതയിൽ ആലുവയിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാൻ മാർത്താണ്ഡവർമ പാലത്തിനു സമാന്തര പാലമോ പുളിഞ്ചോട് കവല മുതൽ ദേശം കുന്നുംപുറം വരെ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഇതടക്കം 14 ആവശ്യങ്ങളാണ് ഉന്നയിച്ചത്. നിർമാണ കാലാവധി തീർന്ന് ഏറെക്കഴിഞ്ഞിട്ടും പൂർത്തിയാകാത്ത പദ്ധതികളും എംഎൽഎ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. എലിവേറ്റഡ് ഹൈവേ/സമാന്തര പാലം പ്രത്യേക വിഷയമായി ഏറ്റെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി എംഎൽഎ അറിയിച്ചു. ആലുവ യുസി കോളജിൽ ശതാബ്ദി ലൈബ്രറി മന്ദിരം നിർമിക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച 5 കോടി രൂപ അനുവദിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകി. എംഎൽഎ ഉന്നയിച്ച ആവശ്യങ്ങൾ:

∙ ആലുവ മാർക്കറ്റ് റോഡിൽ കാരോത്തുകുഴി കവല മുതൽ ദേശീയപാത വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാൻ സ്ഥലം ഏറ്റെടുത്തു റോഡ് വീതി കൂട്ടണം. ഇതിനു പിഡബ്ല്യുഡി തയാറാക്കിയ 10 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നൽകണം.
∙ മാർത്താണ്ഡവർമ പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമാന്തര പാലമോ എലിവേറ്റഡ് ഹൈവേയോ നിർമിക്കണം. ഇതു സംബന്ധിച്ച ഫയലുകൾ പിഡബ്ല്യുഡിയുടെയും സിഇപിഡബ്ല്യുഡിയുടെയും പക്കലുണ്ട്. 
∙ ആലുവ ദേശം കടവ്–ശിവരാത്രി മണപ്പുറം, ഹരിതവനം–ഗവ. സീഡ് ഫാം–പരുന്തുറാഞ്ചി മണപ്പുറം എന്നിവയെ ബന്ധിപ്പിച്ചു കേന്ദ്ര പദ്ധതിയായ ‘പ്രസാദി’ൽ ഉൾപ്പെടുത്തി ടൂറിസം വികസനം നടപ്പാക്കണം. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ തയാറാക്കുന്നതിനു ടൂറിസം ഡപ്യൂട്ടി ഡയറക്ടർക്കു മാർച്ച് 6നു കത്തു നൽകിയിട്ടുണ്ട്.
∙ ചെങ്ങമനാട്–ശ്രീമൂലനഗരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുവന്നൂർ–ചൊവ്വര പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ സർക്കാർ ഫണ്ട് അനുവദിച്ചോ അടിയന്തരമായി പുനർ നിർമിക്കണം. 

ADVERTISEMENT

∙ രണ്ടാംമൈൽ എഎ മുതൽ തടിക്കക്കടവ് റോഡിലെ ചെങ്ങമനാട് കവല വരെ നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരമായി ചെങ്ങമനാട് കവല ഒരേക്കർ സ്ഥലം ഏറ്റെടുത്തു വികസിപ്പിക്കണം. ഇതിന്റെ രൂപരേഖ പിഡബ്ല്യുഡി തയാറാക്കിയിട്ടുണ്ട്. ഉടൻ ഭരണാനുമതി നൽകണം.
∙ ആലുവയിലെ ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്  നിർമിക്കുന്നതിന്  50 കോടി രൂപയുടെ എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കി സമർപ്പിച്ചിട്ടു വർഷങ്ങളായി. തുക അനുവദിച്ചു ഭരണാനുമതി നൽകണം.  
∙ ആലുവ ജില്ലാ ആശുപത്രിയിൽ ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചു ജീവനക്കാരെ നിയമിക്കണം. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ ആണ്  നിലവിലുള്ളത്. ഡപ്യൂട്ടി സൂപ്രണ്ട്, മെഡിസിൻ കൺസൽറ്റന്റ്/സീനിയർ കൺസൽറ്റന്റ്, സർജറി കൺസൽറ്റന്റ്, ഫൊറൻസിക് മെഡിസിൻ ജൂനിയർ കൺസൽറ്റന്റ്, പതോളജിസ്റ്റ്/ ബ്ലഡ് ബാങ്ക് ഓഫിസർ, റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്, സീനിയർ ക്ലാർക്ക്/ക്ലാർക്ക്, ഗ്രേഡ് ഒന്നും രണ്ടും സ്റ്റാഫ് നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, ഗ്രേഡ് 2 അറ്റൻഡന്റ്, ഗ്രേഡ് 2 ഫാർമസിസ്റ്റ് തസ്തികകളിലാണ് ഉടൻ നിയമനം നടത്തേണ്ടത്. 
∙ സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടം മൂന്നാം പാക്കേജിന്റെ ഭാഗമായ ചൊവ്വര മുതൽ എയർപോർട്ട് വരെയുള്ള നാലുവരി റോഡ് നിർമിക്കുന്നതിന് 5.5 കിലോമീറ്റർ സ്ഥലം ഏറ്റെടുക്കുന്നതിന് 210 കോടി രൂപ അനുവദിക്കണം. 
∙ ആലുവ നഗരസഭ, കീഴ്മാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകൾ, സമീപ നഗരസഭകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനു ജല അതോറിറ്റി ആലുവയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 190 എംഎൽഡി പ്ലാന്റ് യാഥാർഥ്യമാക്കണം. 

∙ തോട്ടുമുഖം തടിയിട്ടപറമ്പ് റോഡ് (6 കോടി), എടത്തല തായിക്കാട്ടുകര റോഡ് (3.85 കോടി), എടത്തല പേങ്ങാട്ടുശേരി റോഡ് (2.75 കോടി), ഹെർബർട്ട് റോഡ് റീച്ച്–1 (3.3 കോടി), തുരുത്ത് റോഡ് (3.3 കോടി), മംഗലപ്പുഴ പാനായിത്തോട് റോഡ് (3.3 കോടി), കുഴിവേലിപ്പടി–വെട്ടിക്കഴ റോഡ് (3.85 കോടി), ചാത്താംപുറം എടയപ്പുറം സൊസൈറ്റിപ്പടി റോഡ് (3.85 കോടി), നസ്രത്ത് കാർമൽ റോഡ് (3.3 കോടി), കാർമൽ മനയ്ക്കപ്പടി റോഡ് കണക്റ്റിങ് ടു എടത്തല തായിക്കാട്ടുക്കര റോഡ് (2.20 കോടി), കമ്പനിപ്പടി മാന്ത്രയ്ക്കൽ‌‌ കുന്നുംപുറം പൈപ്പ് ലൈൻ റോഡ് (2.2 കോടി), ഹെർബർട്ട് റോഡ് റീച്ച് 2 (1.98 കോടി), ഹെർബർട്ട് റോഡ് റീച്ച് 3 (1.1 കോടി ) എന്നീ പിഡബ്ല്യുഡി റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിനു തുക അനുവദിച്ചു ഭരണാനുമതി നൽകണം.
∙ ആലുവ യുസി കോളജിൽ ശതാബ്ദി ലൈബ്രറി മന്ദിരം നിർമിക്കുന്നതിനു 2021–22ൽ പ്രഖ്യാപിച്ച പ്രഖ്യാപിച്ച 5 കോടി രൂപ അനുവദിച്ചു ഭരണാനുമതി നൽകണം. 
∙ എടത്തല പഞ്ചായത്തിലെ കോമ്പാറ ജംക്‌ഷൻ സ്ഥലം ഏറ്റെടുത്തു വികസിപ്പിക്കുന്നതിന് 2022–23ലെ ബജറ്റിൽ പ്രഖ്യാപിച്ച 5 കോടി രൂപ മതിയാകാത്ത സാഹചര്യത്തിൽ കൂടുതൽ തുക അനുവദിക്കണം. 
∙ സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടമായ എച്ച്എംടി മുതൽ മഹിളാലയം വരെയുള്ള ഭാഗത്തെ സ്ഥലം ഉടമകൾക്കു നഷ്ടപരിഹാരം കൈമാറി ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തണം.
∙ അത്താണി വെടിമറ പിഡബ്ല്യുഡി റോഡിലെ ഗ്യാസ് ഗോഡൗൺ വളവ് സ്ഥലം ഏറ്റെടുത്തു നിവർത്തുന്ന ജോലി വേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം.