കൊച്ചി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് 2024 സർക്കാരിനെ നിലനിർത്തുന്നതിനു വേണ്ടി കോർപറേറ്റ് ഫെഡറലിസത്തെ പരിപൂർണമായി തകർക്കുന്നതെന്ന് ഹൈബി ഈഡൻ എംപി. സംസ്ഥാനങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാതെ അധികാരം പിടിച്ചുനിർത്താൻ വേണ്ടുന്ന സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ച ബജറ്റ് തീർത്തും നിരാശജനകമാണ്. കേരളത്തെ പൂർണമായും തഴഞ്ഞു. പ്രധാനപ്പെട്ട റെയിൽവേ പദ്ധതികൾക്കോ കൊച്ചി മെട്രോ റെയിലിനോ ഒന്നും അനുവദിച്ചിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൂറിസം രംഗത്ത് കേരളത്തിന്‌ ഒന്നുമില്ല. ബിഹാറും ആന്ധ്രയും മാത്രമായി കേന്ദ്ര ബജറ്റ് ചുരുങ്ങി പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടലാക്രമണം കാരണം സാധാരണ ജനജീവിതം അസാധ്യമായിരിക്കുന്ന എറണാകുളത്തിന്റെ തീരപ്രദേശത്തെ തീരസംരക്ഷണ പ്രവർത്തനനങ്ങൾക്ക് ബജറ്റിൽ പരിഗണന ലഭിക്കാതെ വന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എംജിഎൻആർഇജി (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) യുടെ ബജറ്റ് മാറ്റങ്ങളില്ലാതെ തുടരുന്നതും ധനമന്ത്രിയുടെ പ്രസംഗത്തിൽ ഇതിനെപ്പറ്റി യാതൊരു ശ്രദ്ധയും കാണിക്കാതിരുന്നതും അദ്ദേഹം വിമർശിച്ചു.

ADVERTISEMENT

സാധാരണക്കാർക്ക് യാതൊരു ആശ്വാസവും നൽകാതെ, കരം നിരക്കുകളിലും ചെറിയ മാറ്റങ്ങൾ മാത്രമാണ് വരുത്തിയിരിക്കുന്നത്. വർഷങ്ങളായി വർധിച്ചുവരുന്ന പണപ്പെരുപ്പം മൂലം സാധാരണൻ കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ കാര്യക്ഷമമായ നിര്‍ദേശങ്ങള്‍ ഇല്ല. ഫിഷറീസ്, ടൂറിസം സഹമന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിട്ടും ആ മേഖലയിലൊന്നും യാതൊരു പരിഗണനയും കിട്ടിയില്ലെന്നും ഹൈബി കുറ്റപ്പെടുത്തി.

∙ എൻഡിഎ സർക്കാരിനെ താങ്ങി നിർത്താൻ വേണ്ടി മാത്രമുള്ള ബജറ്റ്: ബെന്നി ബഹനാൻ 
നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എൻഡിഎ സർക്കാരിനെ താങ്ങി നിർത്താൻ വേണ്ടി മാത്രമുള്ള ബജറ്റാണെന്ന് ബെന്നി ബഹനാൻ എംപി കുറ്റപ്പെടുത്തി. എൻഡിഎ സർക്കാരിനെ താങ്ങി നിർത്തുന്ന കേവലം രണ്ടു പാർട്ടികൾക്ക് വേണ്ടി മാത്രമുള്ളതായി അതൊതുങ്ങി. ഇന്ത്യൻ പാർലമെന്റിന് അകത്തായിരുന്നില്ല ഈ ബജറ്റ് നടത്തേണ്ടിയിരുന്നത്. മറിച്ച് ബിഹാറിലോ, ആന്ധ്രയിലോ ആയിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്.

ADVERTISEMENT

ബജറ്റ് സമ്പൂർണമായും നിരാശാജനകമാണ്. പ്രത്യേകിച്ച് കേരളത്തിന് യാതൊന്നും തന്നെ ബജറ്റിൽ വകയിരുത്തിയിട്ടില്ല. ടൂറിസം രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ പോലും കേരളത്തെ ഒരു രീതിയിൽ പോലും പരിഗണിച്ചില്ല. തീർഥാടന ടൂറിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സമ്പൂർണമായും അവഗണിച്ചു. അതുകൊണ്ട് തന്നെ സമ്പൂർണ രീതിയിൽ നിരാശകരമായ ബജറ്റാണിതെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി.