കൊച്ചി∙ ട്രെയിൻ യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്ന എറണാകുളം– ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസായി (06001– 06002) ആരംഭിക്കും. എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്നു ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലേക്കും തിരികെയും ആഴ്ചയിൽ മൂന്നു ദിവസം വീതമാണു സർവീസ്. എറണാകുളത്തു നിന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ട്രെയിൻ യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്ന എറണാകുളം– ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസായി (06001– 06002) ആരംഭിക്കും. എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്നു ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലേക്കും തിരികെയും ആഴ്ചയിൽ മൂന്നു ദിവസം വീതമാണു സർവീസ്. എറണാകുളത്തു നിന്നുള്ള ആദ്യ സർവീസ് 31നു തുടങ്ങും. ഓഗസ്റ്റ് 25 വരെയാണു സ്പെഷൽ സർവീസ്. തിരികെയുള്ള സർവീസ് ഓഗസ്റ്റ് ഒന്നു മുതൽ 26 വരെയാണ്. എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും (06001), ബെംഗളൂരുവിൽ നിന്നു വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാകും (06002) സർവീസ്.

എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നാണ് എറണാകുളത്ത് എത്തുന്നത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണു സ്റ്റോപ്പുകൾ. 8 കോച്ചുള്ള റേക്കാണ് ഓടിക്കുക. ചൊവ്വാഴ്ചകളിൽ എറണാകുളം ജംക്‌ഷനിലാകും ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്താണു സ്പെഷൽ സർവീസായി ട്രെയിൻ ഓടിക്കുന്നതെന്നു ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.  കേരളത്തിൽ നിന്നു തിരക്കേറെയുള്ള ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ഏറെ നാളത്തെ ആവശ്യമായിരുന്നു. രണ്ടുവട്ടം വന്ദേഭാരത് റേക്ക് കേരളത്തിൽ കൊണ്ടുവന്ന് കർണാടകയിലേക്കു കൊണ്ടുപോയിട്ടുണ്ട്. ഇതിൽ പ്രതിഷേധം ശക്തമായിരുന്നു. ഈ ട്രെയിൻ സ്ഥിരമാക്കാൻ സാധ്യതയുണ്ട്.

ADVERTISEMENT

വന്ദേഭാരത് സമയക്രമം
∙ 06001 എറണാകുളം –ബെംഗളൂരു
എറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂർ (1.53), പാലക്കാട് (3.15), പേ‍ാത്തനൂർ (4.13), തിരുപ്പൂർ (4.58), ഈറേ‍ാഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോൺമെന്റ് (രാത്രി 10).

∙ 06002 ബെംഗളൂരു –എറണാകുളം
ബെംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (8.58), ഈറേ‍ാഡ് (9.50), തിരുപ്പൂർ (10.33), പേ‍ാത്തനൂർ (11.15), പാലക്കാട് (12.08), തൃശൂർ (1.18), എറണാകുളം (2.20).

English Summary:

Ernakulam Bengalru vande bharath express special service