അരൂർ∙ഉയരപ്പാത നിർമാണ സ്ഥലത്തെ ദേശീയപാതയിൽ അടിക്കടി നിർമാണ കമ്പനി ജീവനക്കാർ ഗതാഗതം തടസ്സപ്പെടുത്തുന്നത് വാഹനയാത്രികർക്കു ദുരിതമായി. പകൽ ഏറെ വാഹനത്തിരക്കുളള സമയത്താണ് പല ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തുന്നത്.നിർമാണക്കമ്പനിയുടെ കൂറ്റൻ വാഹനങ്ങളും യന്ത്രങ്ങളും നിർമാണ സൈറ്റിലേക്കു കയറ്റുകയും ഇറക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരൂർ∙ ഉയരപ്പാത നിർമാണ സ്ഥലത്തെ ദേശീയപാതയിൽ അടിക്കടി നിർമാണ കമ്പനി ജീവനക്കാർ ഗതാഗതം തടസ്സപ്പെടുത്തുന്നത് വാഹനയാത്രികർക്കു ദുരിതമായി. പകൽ ഏറെ വാഹനത്തിരക്കുളള സമയത്താണ് പല ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തുന്നത്. നിർമാണക്കമ്പനിയുടെ കൂറ്റൻ വാഹനങ്ങളും യന്ത്രങ്ങളും നിർമാണ സൈറ്റിലേക്കു കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോഴാണ് ഗതാഗതം തടസ്സപ്പെടുത്തുന്നത്.

രാവിലെ ജനങ്ങൾ ഓഫിസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും പോകുന്ന സമയത്താണ് ഒട്ടുമിക്ക ദിവസങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തുന്നത്. സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികൾക്കും കൃത്യ സമയത്ത് സ്കൂളുകളിൽ എത്തിപ്പെടാൻ കഴിയുന്നില്ല. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 6 വരെയും ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

ADVERTISEMENT

മുകളിൽ വെൽഡിങ് നടക്കുന്ന സമയത്തും ഗതാഗതം നിരോധിക്കുന്നുണ്ട്. ഇത്തരം ജോലികൾ വാഹനത്തിരക്കില്ലാത്ത സമയത്തും രാത്രിയിലും ചെയ്തു തീർക്കാവുന്നതേയുള്ളൂ. കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ അടിക്കടി ഗതാഗതം നിരോധിക്കുന്നത് അറിയുന്നില്ല. ഈ സമയം ആംബുലൻസ് വാനുകൾ വന്നാലും കടത്തി വിടുന്നില്ലെന്നു പരാതിയുണ്ട്.

English Summary:

Aroor Overbridge Construction Causes Traffic Chaos for Motorists

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT