കളമശേരി ∙ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി എം.ആർ.അജിത്കുമാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഇടപ്പള്ളി ടോളിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനുള്ള സമരക്കാരുടെ ശ്രമം അസി.പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി എം.ആർ.അജിത്കുമാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഇടപ്പള്ളി ടോളിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനുള്ള സമരക്കാരുടെ ശ്രമം അസി.പൊലീസ് കമ്മിഷണർ വിലക്കിയതാണു സംഘർഷത്തിനു വഴിതെളിച്ചത്.

സമരക്കാർ കൊണ്ടുവന്ന, മുഖ്യമന്ത്രിയുടെ കോലത്തിനായി പൊലീസും സമരക്കാരും തമ്മിൽ പിടിവലിയായി. കോലത്തിന്റെ പകുതി  പൊലീസിനും പകുതി ഭാഗം സമരക്കാർക്കും ലഭിച്ചു. കോലം കത്തിക്കുന്നതു തടയാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. സമരക്കാർക്കു കിട്ടിയ ഭാഗം ഉദ്ഘാടകനായ കെപിസിസി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ്  കത്തിച്ചു.

ADVERTISEMENT

സമരക്കാർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി.നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പുളിക്കായത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്റോ പി.ആന്റു, ദിനിൽ രാജ്, കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് മധു പുറക്കാട്, പി.എം.നജീബ്, മുഹമ്മദ്കുഞ്ഞ് ചെവിട്ടിത്തറ, എൻ.ആർ.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Tensions escalated at Edappally Toll, Kerala, as Youth Congress workers clashed with police during a protest demanding the resignation of CM Pinarayi Vijayan and ADGP M.R. Ajith Kumar. The protest, sparked by allegations of police violence against Youth Congress leaders, saw attempts to burn an effigy of the Chief Minister thwarted by law enforcement.