കാക്കനാട് ∙ ഗതാഗത വകുപ്പ് സംഘടിപ്പിച്ച ജനസദസ്സിൽ ഉയർന്നുകേട്ടത് യാത്രാക്ലേശത്തിൽ വലയുന്നവരുടെ ആവലാതികൾ. ഐടി നഗരവും ജില്ലാ ഭരണകേന്ദ്രവുമൊക്കെ ആണെങ്കിലും കാക്കനാട് ടൗണിലേക്കും കൊച്ചി നഗരത്തിലേക്കും എത്തിപ്പെടണമെങ്കിൽ വൻ തുക ഓട്ടോക്കൂലി നൽകേണ്ട ഗതികേടിലാണെന്ന് ഉൾപ്രദേശങ്ങളിലെ താമസക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട് ∙ ഗതാഗത വകുപ്പ് സംഘടിപ്പിച്ച ജനസദസ്സിൽ ഉയർന്നുകേട്ടത് യാത്രാക്ലേശത്തിൽ വലയുന്നവരുടെ ആവലാതികൾ. ഐടി നഗരവും ജില്ലാ ഭരണകേന്ദ്രവുമൊക്കെ ആണെങ്കിലും കാക്കനാട് ടൗണിലേക്കും കൊച്ചി നഗരത്തിലേക്കും എത്തിപ്പെടണമെങ്കിൽ വൻ തുക ഓട്ടോക്കൂലി നൽകേണ്ട ഗതികേടിലാണെന്ന് ഉൾപ്രദേശങ്ങളിലെ താമസക്കാർ പറഞ്ഞു. നഗരവാസികളും യാത്രാ ബുദ്ധിമുട്ടുകൾ നിരത്തി. സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകൾ പിൻവലിഞ്ഞതാണു പലയിടങ്ങളിലും യാത്രാക്ലേശം ഇരട്ടിയാകാൻ കാരണം. ഒട്ടേറെ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തിയിരുന്ന തുതിയൂർ റൂട്ടിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ബസുകളേയുള്ളുവെന്ന് അവിടത്തുകാർ പറഞ്ഞു. 

തുതിയൂർ–പാലച്ചുവട്–വെണ്ണല–ആലിൻചുവട് വഴി കെഎസ്ആർടിസിയുടെ മിനി ബസ് സർവീസ് വേണമെന്നും ആവശ്യമുയർന്നു.കളമശേരി–കാക്കനാട്–നിലംപതിഞ്ഞിമുകൾ–രാജഗിരി–ചിറ്റേത്തുകര–ഇരുമ്പനം–തൃപ്പൂണിത്തുറ ബസ് റൂട്ടും വേണം. കാക്കനാട്ടേക്ക് ദീർഘദൂര ബസുകൾ വേണമെന്നാണു ടെക്കികളുടെ ആവശ്യം. മൂന്നു പതിറ്റാണ്ടായി സർവീസ് നടത്തിയിരുന്ന തമ്മനം–ആലുവ–വൈക്കം റൂട്ടിലെ കെഎസ്ആർടിസി സർവീസ് ഇടക്കാലത്ത് നിർത്തിയതു പുനരാരംഭിക്കണം. 

ADVERTISEMENT

ജനസദസ്സ് ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ള, സ്ഥിര സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി, ആർടിഒ ബി.ഷെഫീഖ്, റിട്ട.ആർടിഒ സാദിഖലി, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ.രാജേഷ്, കൗൺസിലർമാരായ സക്കീർ തമ്മനം, എം.ഒ.വർഗീസ്, സി.സി.വിജു, എഡ്രാക് പ്രസിഡന്റ് രംഗദാസ പ്രഭു, തൃക്കാക്കര ഡവലപ്മെന്റ് ഫോറം ചെയർമാൻ എം.എസ്.അനിൽകുമാർ, മുനിസിപ്പൽ റസിഡന്റ്സ് അപെക്സ് കൗൺസിൽ പ്രസിഡന്റ് സലിം കുന്നുംപുറം, വർക്കിങ് പ്രസിഡന്റ് കെ.എം.അബ്ബാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അസീസ് മൂലയിൽ, സെക്രട്ടറി എ.ആർ.ദയാനന്ദൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എ.നജീബ്, പിബിഒഎ സെക്രട്ടറി പി.ബി.സുനീർ തുടങ്ങിയവർ പ്രസംഗിച്ചു.

തൃക്കാക്കരയിൽ മോട്ടർ വാഹന വകുപ്പ് സംഘടിപ്പിച്ച ജനസദസ്സിൽ ഉയർന്ന പരാതികളും നിർദേശങ്ങളും ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിനു സമർപ്പിച്ച് തുടർ നടപടി കൈക്കൊള്ളുമെന്ന് ഉമ തോമസ് എംഎൽഎയും ആർടിഒ ബി.ഷെഫീഖും പറഞ്ഞു. നിലവിലെ ബസ് സർവീസുകളെ ബാധിക്കാതെ പുതിയ റൂട്ടുകൾ പരിഗണിക്കും. നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം കെഎസ്ആർടിസി അധികൃതരുമായി ചർച്ച നടത്തും. നിലവിലുള്ള ബസ് സർവീസുകൾ ട്രിപ്പ് മുടക്കാതെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ബസുടമ സംഘടന പ്രതിനിധികൾ പറഞ്ഞു.

English Summary:

Commuters in Kakkanad, including residents of the IT hub and Thuthiyoor, express growing frustration over inadequate public transportation options at a recent Motor Vehicles Department hearing.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT