എറണാകുളം∙ ഭർത്താവിന്റെ സഹോദരനായ സിവിൽ പൊലീസ് ഓഫീസർക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് വീട്ടമ്മയ്ക്ക് നീതി നിഷേധിക്കുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും. കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് 2 മാസത്തിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം∙ ഭർത്താവിന്റെ സഹോദരനായ സിവിൽ പൊലീസ് ഓഫീസർക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് വീട്ടമ്മയ്ക്ക് നീതി നിഷേധിക്കുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും. കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് 2 മാസത്തിനകം സമർപ്പിക്കണം. പരാതിക്കാരിയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥരാണ്. പൊലീസുകാരനായ എതിർകക്ഷി തന്നെയും ഭർത്താവിനെയും കള്ളക്കേസിൽ കുടുക്കി ഉപദ്രവിക്കുകയാണെന്നാണ് പരാതി.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയും എതിർകക്ഷിയും തമ്മിൽ കാലാകാലങ്ങളായി വസ്തുതർക്കം നിലനിൽക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എതിർകക്ഷിയുടെ ഭാര്യയുടെ മൊഴി പ്രകാരം 2022 ഏപ്രിൽ 29 ന് കുന്നത്തുനാട് പോലീസ് 286/22 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് കേസ് തെറ്റാണെന്ന് മനസ്സിലാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. 2023 ജൂലൈ 24 ന് പരാതിക്കാരിയുടെ ഭർത്താവ് എതിർകക്ഷിയുടെ വീട്ടിലേക്ക് ടൈൽ വലിച്ചെറിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ ഭർത്താവിന് കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

എന്നാൽ, പൊലീസുകാരനായ എതിർകക്ഷിക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പൊലീസുകാരൻ ചെയ്യുന്ന കാര്യങ്ങൾ അവഗണിച്ച് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും പേരിൽ കള്ളക്കേസെടുക്കുകയാണെന്നും പരാതിക്കാരി അറിയിച്ചു. ഈ സാഹചര്യത്തിലാണ് വിഷയം നേരിട്ട് അന്വേഷിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

English Summary:

A property dispute in Ernakulam takes a turn when a woman alleges police bias favoring her husband's brother, a police officer. With accusations of false cases and harassment, the Human Rights Commission initiates a direct investigation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT