പെരുമ്പാവൂർ ∙ പൂപ്പാനി വാച്ചാൽ റോഡ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാൻ കുന്നത്തുനാട് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കലാണ് ഇക്കാര്യം ഉന്നയിച്ചത്.നിർമാണ മന്ദഗതിയിലായതോടെ യാത്രക്കാർ ദുരിതത്തിലാണ്. ഒരു വർഷത്തിലധികമായി നിർമാണം ഇഴഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ പൂപ്പാനി വാച്ചാൽ റോഡ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാൻ കുന്നത്തുനാട് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കലാണ് ഇക്കാര്യം ഉന്നയിച്ചത്.നിർമാണ മന്ദഗതിയിലായതോടെ യാത്രക്കാർ ദുരിതത്തിലാണ്. ഒരു വർഷത്തിലധികമായി നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. മഴയിൽ മണ്ണു കുഴഞ്ഞും വാഹന യാത്രക്കാർ വീണും ഇതുവഴിയുള്ള യാത്ര ദുരിതമാണ്.കഴിഞ്ഞ മേയ് 15ന് എൽദോസ് കുന്നപ്പിളളി എംഎൽഎ വിളിച്ച യോഗ തീരുമാനം അനുസരിച്ച് ജൂൺ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് റോഡ് സഞ്ചാരയോഗ്യമാക്കണമായിരുന്നു. നടപടിക്കു മുന്നോടിയായി കരാർ കമ്പനിക്കു നോട്ടിസ് നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ കാനകൾ തകർന്നു റോഡുകൾ തകരുകയാണ്.കെഎസ്ആർടിസി ലിങ്ക് റോഡ് തകർന്നത് നഗരസഭയാണ് നന്നാക്കിയത്. എന്നിട്ടും ഈ റോഡ് നന്നാക്കാൻ പിഡബ്ല്യുഡി ടെൻഡർ വിളിച്ചിരിക്കുകയാണെന്നു നഗരസഭാധ്യക്ഷൻ പറഞ്ഞു. റോഡരികിൽ മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.പാക്കാട്ട്താഴം പാലങ്ങളുടെ മധ്യത്തിലുള്ള സ്ഥലത്ത് പിഡബ്ല്യുഡി തന്നെ മാലിന്യം നിക്ഷേപിക്കുകയാണ്.പെരുമ്പാവൂർ നഗരത്തിൽ എക്സൈസ് പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിമർശനം ഉയർന്നു.

ADVERTISEMENT

എക്സൈസ് ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ല. പ്ലൈവുഡ് കമ്പനികളിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തുന്നില്ലെന്നും പരിശോധനകളില്ലാതെ അനുമതികൾ നൽകുന്നതായും രായമംഗലം പ‍ഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ചൂണ്ടിക്കാട്ടി. പ്ലൈവുഡ് കമ്പനികളിൽ നിന്നു കത്തിക്കാൻ ലോറിയിൽ കൊണ്ടു പോകുന്ന പോള റോഡിൽ വീഴുന്നതായും അദ്ദേഹം പറഞ്ഞു. പാറപ്പുറം പാലത്തിലേക്കു വല്ലം ഭാഗത്തു നിന്നു കയറുന്ന ഭാഗത്തെ ദിശാനിർണയത്തിലെ പാളിച്ച മൂലം വാഹനങ്ങൾ മറിയുന്നതായും പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു.സ്കൂൾ സമയത്ത് ടിപ്പർ ലോറികളുടെ സഞ്ചാരം നിയന്ത്രിച്ചതു പോലെ പാലക്കാട് നിന്നു കള്ള് കയറ്റി അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളും നിയന്ത്രിക്കണമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധി പോൾ വർഗീസ് ആവശ്യപ്പെട്ടു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.

English Summary:

* The delayed construction of Pooppani Watchal Road in Kunnathunad is causing significant hardship for commuters. The Taluk Development Committee, prompted by Municipal Chairman Paul Pathikkala, has resolved to take action against the contractors if the road is not completed promptly.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT