മൂവാറ്റുപുഴ∙ കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പോയാലി ടൂറിസം പദ്ധതി നടപ്പാക്കുന്നതിനു വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി നൽകാൻ ടൂറിസം വകുപ്പിന് താലൂക്ക് വികസന സമിതി നിർദേശം നൽകി.പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ആവശ്യം ഉന്നയിച്ചതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പോയാലി ടൂറിസം പദ്ധതി നടപ്പാക്കുന്നതിനു വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി നൽകാൻ ടൂറിസം വകുപ്പിന് താലൂക്ക് വികസന സമിതി നിർദേശം നൽകി. പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണു നടപടി.പോയാലി ടൂറിസം പദ്ധതിക്ക് 50 സെന്റ് സ്ഥലം കലക്ടർ വിട്ടു നൽകിയെങ്കിലും പാറമട, പ്ലൈവുഡ് കമ്പനികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഇടപെടലുകളെ തുടർന്ന് സ്തംഭനാവസ്ഥയിൽ ആണ്. ഇതേ തുടർന്നാണു പദ്ധതി സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കണമെന്ന് ആവശ്യം ഉയർന്നത്.

പായിപ്ര പഞ്ചായത്തിലെ 16 ഏക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നതാണ് പോയാലി മല. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 600 അടിയോളം ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്. പ്രഭാതത്തിൽ മഞ്ഞു മൂടിയ മലയും വൈകുന്നേരം അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും സാഹസികത ഇഷ്ടപ്പെടുന്ന നൂറു കണക്കിന് ആളുകളാണ് വരുന്നത്. മലയുടെ മുകളിൽ എത്തിയാൽ എല്ലാ ദിക്കിലും പ്രകൃതിയുടെ മനോഹാരിത കാണുവാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ADVERTISEMENT

പോയാലി മലയിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ റോഡിന്റെ നിർമാണം, റോപ് വേ സ്ഥാപിക്കൽ, മലമുകളിലെ വ്യൂ പോയിന്റുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കൽ, വിശ്രമ കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, കഫെറ്റീരിയ, എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പദ്ധതി യാഥാർഥ്യമാക്കണം എന്നാണ് ആവശ്യം. മാത്യു കുഴൽ നാടൻ എംഎൽഎ യോഗത്തിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി. ബേബി, പി.എം. അസീസ്, ഷെൽമി ജോൺ, ആൻസി ജോസ്, കെ.പി. ഏബ്രഹാം, ആർഡിഒ പി.എ. അനി, തഹസിൽദാർ രഞ്ജിത്ത് ജോർജ്, എൽഎ തഹസിൽദാർ മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.

English Summary:

The Poyali Tourism Project in Kerala is set for revival as the Taluk Development Committee directs the Tourism Department to submit a detailed proposal for inclusion under the Central Government's Swadesh Darshan Scheme. This decision comes after Congress leader Sabu John highlighted the project's stalled status due to resistance from plywood companies and other local businesses.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT