വൈപ്പിൻ ∙ കുറ്റിച്ചെടികളും ഇലകളും പുല്ലും വൈക്കോലും മാത്രം തിന്നിരുന്ന ഒട്ടകത്തിന് കേരളത്തിലെ തീറ്റ അത്ര പിടിച്ചില്ല. ആള് തളര്‍ന്ന് അവശനായി. ഒടുവില്‍ എടവനക്കാട് വെറ്ററിനറി ആശുപത്രിയിലെ സര്‍ജ്ജനായ ഡോ. അഖില്‍രാഗും സംഘവും രക്ഷകരായി. കുഴുപ്പിള്ളി ബീച്ചിലെ ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഒട്ടകമാണു മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് തളര്‍ന്നു വീണത്. ഉല്ലാസഭരിതനായിരുന്ന ഒട്ടകം വീഴാന്‍ എന്താണു കാരണമെന്ന് വൈകിയാണു മനസിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീണം മൂലം അവശനായ ഒട്ടകത്തിന് എഴുന്നേക്കാനോ നടക്കാനോ ആകുമായിരുന്നില്ല. തീറ്റയിലുണ്ടായ വ്യതിയാനം മൂലമുണ്ടായ അസിഡോസിസ് ആയിരുന്നു രോഗകാരണമെന്ന് ഡോ. അഖില്‍രാഗ് പറഞ്ഞു. സാധാരണയായി ഒട്ടകങ്ങളുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും പുല്ല്, ഇലകള്‍, കുറ്റിച്ചെടികള്‍, ഉണക്ക ഇലകള്‍, വൈക്കോല്‍ എന്നിവയാണ്. മേഞ്ഞു നടന്ന് ഇലകളും മറ്റും ഉയരങ്ങളില്‍ നിന്നുപോലും തിരഞ്ഞെടുത്തു കഴിക്കാനാണ് അവ ഇഷ്ടപെടുന്നത്. അതോടൊപ്പം വളരെ കുറഞ്ഞ അളവില്‍ തീറ്റയും നല്‍കണം.

ADVERTISEMENT

കുഴുപ്പിള്ളി ബീച്ചിലെ ഒട്ടകത്തിനു പെട്ടെന്ന് തീറ്റ മാറ്റിയതും കൂടുതല്‍ അളവില്‍ തീറ്റയും പരിചയമില്ലാത്തതുമായ ചെടികള്‍ നല്‍കിയതുമാണ് അസുഖത്തിനു കാരണമായത്. ഡോ. അഖില്‍ രാഗിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം രക്തത്തിലൂടെ ഇലക്ട്രോലൈറ്റുകള്‍, ആന്റിബയോട്ടിക്കുകള്‍, ബികോംപ്ലക്‌സുകള്‍ മുതലായവ തുടര്‍ച്ചയായി രണ്ടുദിവസം നല്‍കി. ഒടുവില്‍ ഒട്ടകം എഴുന്നേറ്റു. ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു വരുന്നു.

ഒട്ടകങ്ങളുടെ ആമാശയത്തിന് പശു, ആട് മുതലായ അയവിറക്കുന്ന മൃഗങ്ങളില്‍ ഉള്ളതു പോലെ നാലറകളുണ്ട്. പോഷകമൂല്യം വളരെ കുറവുള്ള ഉണങ്ങിയതും കൂടുതല്‍ നാരുകളടങ്ങിയതുമായ ഉണക്ക പുല്ല്, വൈക്കോല്‍ എന്നിവ ദഹിപ്പിക്കുന്ന രീതിയിലുള്ള ആമാശയമാണ് ഒട്ടകങ്ങള്‍ക്കുള്ളത്. എന്നാല്‍ ഉയര്‍ന്ന പോഷക മൂല്യമുള്ളതും പെട്ടെന്ന് ദഹിക്കുന്നതുമായ ഖരാഹാരം അഥവാ മാര്‍ക്കറ്റില്‍ ലഭിക്കുന്ന തീറ്റകള്‍, കൂടുതല്‍ ധാന്യങ്ങള്‍, എന്നിവ കഴിക്കുന്നതും അമിതമായി കഴിക്കുന്നതും ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

ADVERTISEMENT

ഈയവസരത്തില്‍ ആമാശയത്തിലെ ബാക്ടീരിയകള്‍ ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കുകയും അസിഡോസിസ് എന്ന രോഗാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. വിശപ്പില്ലായ്മ, വയറ് പെരുക്കം, നിര്‍ജ്ജലീകരണം, ക്ഷീണം, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നീ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്.

English Summary:

A camel brought to Kerala for tourism collapsed due to a sudden change in diet, unable to digest the local food.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT