വൈപ്പിൻ∙ മുനമ്പം കടപ്പുറത്തെ ഭൂമി പ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ. റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരത്തിന്റെ ആറാം ദിനത്തിൽ കെആർഎൽസിസി അംഗങ്ങൾക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ മുനമ്പം കടപ്പുറത്തെ ഭൂമി പ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന്  കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ.  റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരത്തിന്റെ ആറാം ദിനത്തിൽ കെആർഎൽസിസി അംഗങ്ങൾക്കൊപ്പം സമരപ്പന്തലിൽ  എത്തിയതായിരുന്നു അദ്ദേഹം. വിഷയത്തെ മാനുഷിക പ്രശ്നമായി വേണം കാണാനെന്നും ബിഷപ് ചക്കാലയ്ക്കൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വഖഫ് ബോർഡിനോടും ആവശ്യപ്പെട്ടു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ,വൈസ് പ്രസിഡന്റ്  ജോസഫ് ജൂഡ്,കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്  ഷെറി ജെ.തോമസ്, സമര സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, കെആർഎൽസിസി അസോഷ്യേറ്റ് സെക്രട്ടറി ഫാ.ഡോ.ജിജു അറക്കത്തറ, ജനറൽ സെക്രട്ടറി ബിജു ജോസി, വൈസ് പ്രസിഡന്റ്  ജസ്റ്റിൻ കരിപ്പാട്ട്, ഫാ.ബിനു മുക്കത്ത്, ഫാ.തോമസ് പഴവക്കാട്ടിൽ, ഫാ.ലിജോ താണിപ്പിള്ളി, അഞ്ജലി സൈറസ്, ജെസി ജയിംസ്, റാണി പ്രദീപ്, പി.ജെ.തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

കണ്ണൂർ രൂപത നിയുക്ത സഹായ മെത്രാൻ ബിഷപ് ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയും സമരപ്പന്തൽ സന്ദർശിച്ചു. രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.നിമേഷ് കാട്ടാശ്ശേരി, രൂപത മതബോധന ഡയറക്ടർ ഫാ.സിജോ വേലിക്കകത്തോട്ട് എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോഴിക്കോട് രൂപത പ്രൊക്യുറേറ്റർ ഫാ.പോൾ പേഴ്‌സി, ഫാ.റെനി ഇമ്മാനുവൽ എന്നിവർ  സമരപ്പന്തലിലെത്തി കോഴിക്കോട് രൂപതയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  

ADVERTISEMENT

ന്യൂനപക്ഷമോർച്ച പദയാത്ര 25 ന് 
മുനമ്പത്തെ ഭൂമിയിലുളള  വഖഫ് ബോർഡ് അവകാശവാദത്തിനെതിരെ ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നയിക്കുന്ന ഐക്യദാർഢ്യ പദയാത്ര 25 ന് വൈകിട്ട്‌ 3 ന് മുനമ്പം പുളിമുട്ട് ജംക്‌ഷനിൽ നിന്ന് ആരംഭിക്കും.  വഖഫ് ബോർഡ് നിലപാടിനെ തുടർന്ന് കുടിയിറക്കൽ ഭീഷണി നേരിടുന്നവരുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് പദയാത്ര. വേളാങ്കണ്ണി മാതാ പള്ളിക്ക് സമീപം സമാപിക്കും. സമാപന സമ്മേളനത്തിൽ ദേശീയ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

ഉപവാസത്തിന്പ​ഞ്ചായത്ത് അംഗങ്ങളും
വൈപ്പിൻ∙ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിൽ  ആറാം ദിവസം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെസ്ന സനൽ, ലിജി ഡെനീഷ് എന്നിവർ  ഉപവാസം അനുഷ്ഠിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഡിസിസി എക്സിക്യൂട്ടീവ് അംഗം വി.എസ്.സോളിരാജ് എന്നിവർ സമരപ്പന്തലിലെത്തി ഗാന്ധിജിയുടെ ചിത്രം നൽകി പിന്തുണ പ്രഖ്യാപിച്ചു.  കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡന്റ്  കെ.കെ.ബാബു , സൗത്ത് മണ്ഡലം പ്രസിഡന്റ്  രാജേഷ് ചിദംബരൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

The article highlights the ongoing protest in Munambam concerning a land dispute. It focuses on the involvement of KRCLC president Bishop Dr. Varghese Chakkalakal who joins the protest and urges the government to find a permanent solution.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT