പണം പാസായി: എന്നിട്ടും പണിയാതെ ഇടയാർ– മുത്തോലപുരം റോഡ്; പിഡബ്ല്യുഡിക്ക് കൊമ്പുണ്ടോ
കൂത്താട്ടുകുളം∙ അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചിട്ടും ശാപമോക്ഷമില്ലാതെ ഇടയാർ– മുത്തോലപുരം റോഡ്. അനൂപ് ജേക്കബ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഈ റോഡ് ഉൾപ്പെടെ കൂത്താട്ടുകുളം നഗരസഭയിലെ 4 റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ 1.81 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും പിഡബ്ല്യുഡിക്ക് മെല്ലെപ്പോക്ക് നയമാണ്.മുൻപ്

കൂത്താട്ടുകുളം∙ അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചിട്ടും ശാപമോക്ഷമില്ലാതെ ഇടയാർ– മുത്തോലപുരം റോഡ്. അനൂപ് ജേക്കബ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഈ റോഡ് ഉൾപ്പെടെ കൂത്താട്ടുകുളം നഗരസഭയിലെ 4 റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ 1.81 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും പിഡബ്ല്യുഡിക്ക് മെല്ലെപ്പോക്ക് നയമാണ്. മുൻപ് റണ്ണിങ് കോൺട്രാക്ടിൽ അനുവദിച്ച 84 ലക്ഷത്തിന്റെ ടെൻഡർ നടപടിയാണ് ഇപ്പോൾ പൂർത്തിയായതെന്നും റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ഒരു വർഷം വരെ താമസം ഉണ്ടാകുമെന്നുമാണ് പിഡബ്ല്യുഡി അധികൃതരുടെ വിശദീകരണം.
റോഡിന്റെ ഭൂരിഭാഗവും ടാറിങ് ഒലിച്ചു പോയി വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. സ്കൂൾ– കോളജ് ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ദിവസവും ഇതുവഴി സഞ്ചരിക്കുന്നതാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ബസ് സ്റ്റോപ്പിലേക്ക് പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരുടെ ദേഹത്ത് ചെളി വെള്ളം തെറിക്കുന്ന സ്ഥിതിയുമുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ പാറപ്പൊടിയും മെറ്റലുമിട്ട് കുഴികൾ അടച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ദിവസങ്ങൾക്കുള്ളിൽ മെറ്റൽ ഇളകി റോഡിൽ നിരന്നതോടെ അപകടം വർധിച്ചെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇതുവഴി ഉണ്ടായിരുന്ന ബസും നാളുകൾക്കു മുൻപ് സർവീസ് നിർത്തി. റോഡിന്റെ ഓരങ്ങളിൽ ഓടയില്ലാത്തത് റോഡിൽ വെള്ളക്കെട്ടിനു കാരണമാകുന്നുണ്ട്.
കൂരുമല ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന വഴി കൂടിയാണിത്. വിസാറ്റ് കോളജ്, വട്ടപ്പാറ കോളനി, മുങ്ങോട് ഭാഗം എന്നിവിടങ്ങളിലേക്ക് എത്താൻ ജനങ്ങൾ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. കൂത്താട്ടുകുളം നഗരസഭയിലെ 21,22,23,25 വാർഡുകളിലൂടെ കടന്നു പോകുന്ന 3 കിലോമീറ്റർ ദൈർഘ്യമുള്ള പിഡബ്ല്യുഡി റോഡ് 17 വർഷം മുൻപാണ് പൂർണമായും ടാറിങ് നടത്തിയത്. ഇനിയും അറ്റകുറ്റപ്പണി വൈകിയാൽ പിഡബ്ല്യുഡി അധികൃതർക്കെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കൗൺസിലർ ടി.എസ്. സാറ പറഞ്ഞു.