എറണാകുളം ജില്ലയിൽ ഇന്ന് (09-11-2024); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ് കോലഞ്ചേരി ∙ സെന്റ് പീറ്റേഴ്സ് വിഎച്ച്എസിൽ ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 11ന് രാവിലെ 11ന്. പറവൂർ ∙ കിഴക്കേപ്രം ഗവ.യുപി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 11ന് 2ന്. സപ്ലൈ ഓഫിസിൽ മസ്റ്ററിങ് കോതമംഗലം∙ താലൂക്കിൽ മുൻഗണനാ വിഭാഗം റേഷൻകാർഡ് അംഗങ്ങളിൽ മസ്റ്ററിങ് നടത്താൻ

അധ്യാപക ഒഴിവ്
കോലഞ്ചേരി ∙ സെന്റ് പീറ്റേഴ്സ് വിഎച്ച്എസിൽ ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 11ന് രാവിലെ 11ന്.
പറവൂർ ∙ കിഴക്കേപ്രം ഗവ.യുപി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 11ന് 2ന്.
സപ്ലൈ ഓഫിസിൽ മസ്റ്ററിങ്
കോതമംഗലം∙ താലൂക്കിൽ മുൻഗണനാ വിഭാഗം റേഷൻകാർഡ് അംഗങ്ങളിൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്കു 11 മുതൽ 21 വരെ താലൂക്ക് സപ്ലൈ ഓഫിസിൽ സൗകര്യമൊരുക്കിയതായി സപ്ലൈ ഓഫിസർ അറിയിച്ചു.
പൂർവവിദ്യാർഥി സംഗമം നാളെ
പറവൂർ ∙ മാല്യങ്കര എസ്എൻഎം കോളജിലെ 1975 – 1977 പ്രീഡിഗ്രി വേൾഡ് ഹിസ്റ്ററി ബാച്ചിന്റെ പ്രഥമ പൂർവവിദ്യാർഥി സംഗമം നാളെ 11ന് സമൂഹം ഹൈസ്കൂൾ ഹാളിൽ നടക്കും. റിട്ട.പ്രിൻസിപ്പൽ പ്രഫ.പി.എം.സുരേഷ് ഉദ്ഘാടനം ചെയ്യും. പി.കെ.ലെനിൻ അധ്യക്ഷനാകും.
മെഡിക്കൽ ക്യാംപ്
ആലങ്ങാട് ∙ പഞ്ചായത്തും ആയുർവേദ ഡിസ്പൻസറിയും ചേർന്നു സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലത പുരുഷൻ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ വിൻസന്റ് കാരിക്കശേരി, പി.ആർ.ജയകൃഷ്ണൻ, മെഡിക്കൽ ഓഫിസർ ഡോ.അനുദാസ് എന്നിവർ പ്രസംഗിച്ചു.
ഒഴിവ്
പറവൂർ ∙ താലൂക്ക് ആശുപത്രിയിൽ ആർഎസ്ബിവൈ മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 12ന് 11ന് നടക്കും. പ്ലസ്ടു, ഡിഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളും ആധാർ കാർഡും കൊണ്ടുവരണം. മെയിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 11ന് 2.30നും നടക്കും. 7–ാം ക്ലാസ്, നല്ല ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 25നും 45നും മധ്യേ പ്രായമുള്ളവരാകണം. ആശുപത്രി സംബന്ധമായ ജോലികൾ ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന. അസ്സൽ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
സൈക്കോളജി അപ്രന്റിസ്
തൃപ്പൂണിത്തുറ ∙ ഗവ. കോളജിലും സമീപത്തെ മറ്റു 2 കോളജുകളിലേക്കും സൈക്കോളജി അപ്രന്റിസ് ഒഴിവ്. കൂടിക്കാഴ്ച 13നു 10നു ഗവ. കോളജിൽ.
പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ്
പറവൂർ ∙ വിമുക്തഭടന്മാരുടെ പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനുള്ള സംവിധാനം നാഷനൽ എക്സ് സർവീസ്മെൻ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫിസിൽ തയാറാക്കിയിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സേന അംഗങ്ങൾ അവരുടെ ഡിസ്ചാർജ് ബുക്കുമായി ഓഫിസിലെത്തണം. 94956 00078.