എറണാകുളം ജില്ലയിൽ ഇന്ന് (10-11-2024); അറിയാൻ, ഓർക്കാൻ
ഡേറ്റ എൻട്രി ഓപ്പറേറ്റർ പറവൂർ ∙ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കും. കൂടിക്കാഴ്ച 12ന് 2.30ന്. പ്ലസ്‌ടു, കെജിടിഇ മലയാളം, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ്, വേഡ് പ്രോസസിങ് എന്നിവയാണ് യോഗ്യത. ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് നാളെ 11ന് കൂടിക്കാഴ്ച

ഡേറ്റ എൻട്രി ഓപ്പറേറ്റർ
പറവൂർ ∙ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കും. കൂടിക്കാഴ്ച 12ന് 2.30ന്. പ്ലസ്‌ടു, കെജിടിഇ മലയാളം, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ്, വേഡ് പ്രോസസിങ് എന്നിവയാണ് യോഗ്യത. ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് നാളെ 11ന് കൂടിക്കാഴ്ച നടക്കും. ഗവ.സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ, പാര മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം.
മെത്ത വിതരണം നാളെ
തോപ്പുംപടി∙ കെ.ജെ.മാക്സി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് അങ്കണവാടികളിലെ കുട്ടികൾക്കുള്ള മെത്ത വിതരണം നാളെ ഉച്ചയ്ക്ക് 2ന് തോപ്പുംപടി റൊസാരിയോ ഹാളിൽ നടത്തും. 183 അങ്കണവാടികളിലെ കുട്ടികൾക്കായി 628 മെത്തകളാണ് നൽകുന്നത്. കെ.ജെ.മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ സ്ഥിരസമിതി അധ്യക്ഷ ഷീബാ ലാൽ അധ്യക്ഷത വഹിക്കും.
സൗജന്യ പ്രമേഹ പരിശോധന
കാക്കനാട്∙ സൺറൈസ് ആശുപത്രിയിൽ 14ന് സൗജന്യ പ്രമേഹ പരിശോധന ക്യാംപ് നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് 2,500 രൂപ മൂല്യമുള്ള ലബോറട്ടറി പരിശോധനകൾ സൗജന്യം. 9645903330.
വിദ്യാഭ്യാസ ദിനാചരണം മാറ്റി
മട്ടാഞ്ചേരി∙ പനയപ്പിള്ളി ഗവ.സ്കൂളിൽ നാളെ നടത്തേണ്ടിയിരുന്ന ദേശീയ വിദ്യാഭ്യാസ ദിനാചരണ പരിപാടി 12ന് നടത്തും.
ഇസിജി ടെക്‌നിഷ്യൻ
കാലടി∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇസിജി ടെക്‌നിഷ്യനെ താൽക്കാലികമായി നിയമിക്കുന്നതിന് 15 നു രാവിലെ 10.30നു കൂടിക്കാഴ്ച നടക്കും. പ്ലസ്‌ടു /വിഎച്ച്എസ്ഇ, ഇസിജി ഓഡിയോമെട്രിക് അല്ലെങ്കിൽ ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി എന്നീ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭികാമ്യം. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് മുൻഗണന.