എറണാകുളം ജില്ലയിൽ ഇന്ന് (17-11-2024); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ്: പെരുമ്പളം ഗവ. ഹൈസ്കൂൾ പെരുമ്പളം ∙ പെരുമ്പളം ഗവ. ഹൈസ്കൂളിൽ യുപിഎസ്‌ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്. തൊഴിൽമേള 20ന് പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ് ഭാരത് കോളജും എക്‌സ്പ്രടിസ് കമ്പനിയും സംയുക്തമായി 20ന് തൊഴിൽ മേള നടത്തും. 2023, 2024 വർഷങ്ങളിൽ ബി.ടെക് / ഡിപ്ലോമ മെക്കാനിക്കൽ എൻജിനീയറിങ്
അധ്യാപക ഒഴിവ്: പെരുമ്പളം ഗവ. ഹൈസ്കൂൾ പെരുമ്പളം ∙ പെരുമ്പളം ഗവ. ഹൈസ്കൂളിൽ യുപിഎസ്‌ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്. തൊഴിൽമേള 20ന് പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ് ഭാരത് കോളജും എക്‌സ്പ്രടിസ് കമ്പനിയും സംയുക്തമായി 20ന് തൊഴിൽ മേള നടത്തും. 2023, 2024 വർഷങ്ങളിൽ ബി.ടെക് / ഡിപ്ലോമ മെക്കാനിക്കൽ എൻജിനീയറിങ്
അധ്യാപക ഒഴിവ്: പെരുമ്പളം ഗവ. ഹൈസ്കൂൾ പെരുമ്പളം ∙ പെരുമ്പളം ഗവ. ഹൈസ്കൂളിൽ യുപിഎസ്‌ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്. തൊഴിൽമേള 20ന് പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ് ഭാരത് കോളജും എക്‌സ്പ്രടിസ് കമ്പനിയും സംയുക്തമായി 20ന് തൊഴിൽ മേള നടത്തും. 2023, 2024 വർഷങ്ങളിൽ ബി.ടെക് / ഡിപ്ലോമ മെക്കാനിക്കൽ എൻജിനീയറിങ്
അധ്യാപക ഒഴിവ്: പെരുമ്പളം ഗവ. ഹൈസ്കൂൾ
പെരുമ്പളം ∙ പെരുമ്പളം ഗവ. ഹൈസ്കൂളിൽ യുപിഎസ്‌ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.
തൊഴിൽമേള 20ന്
പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ് ഭാരത് കോളജും എക്‌സ്പ്രടിസ് കമ്പനിയും സംയുക്തമായി 20ന് തൊഴിൽ മേള നടത്തും. 2023, 2024 വർഷങ്ങളിൽ ബി.ടെക് / ഡിപ്ലോമ മെക്കാനിക്കൽ എൻജിനീയറിങ് പാസായ ഉദ്യോഗാർഥികൾക്ക് സൗദി അറേബ്യയിൽ ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയിൽ നൂറിലേറെ ഒഴിവുകൾ ഉണ്ട്. റജിസ്‌ട്രേഷൻ സൗജന്യമായിരിക്കും. https://forms.gle/nqHowTd4xN8tX5zB9 എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യുക.
അഡ്മിഷൻ ആരംഭിച്ചു
പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളജിൽ ഡിപ്ലോമ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു, വിഎച്ച്എസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി 40 ശതമാനം മാർക്കോടെ പാസായവർക്ക് നേരിട്ട് വന്ന് അഡ്മിഷൻ എടുക്കാം. 7559999196.
മാനേജ്മെന്റ് ഫെസ്റ്റ് 19ന്
കൊച്ചി∙ തൃപ്പൂണിത്തുറ ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സംഘടിപ്പിക്കുന്ന ‘കാസ ഡെ ഗെസ്റ്റോ’ മാനേജ്മെന്റ് ഫെസ്റ്റ് 19നു നടക്കും. യുജി, പിജി വിദ്യാർഥികളാണു മാനേജ്മെന്റ്, നോൺ–മാനേജ്മെന്റ് ഇനങ്ങളിൽ പങ്കെടുക്കുന്നത്.
കേരളോത്സവം 22 മുതൽ
മുളന്തുരുത്തി ∙ പഞ്ചായത്ത് കേരളോത്സവം 22 മുതൽ 30 വരെ നടക്കും. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അപേക്ഷകൾ നിശ്ചിത ഫോറത്തിൽ, വയസ്സ് തെളിയിക്കുന്ന തിരിച്ചറിയൽ രേഖയും ഫോട്ടോയും സഹിതം 21നു മുൻപ് ഓഫിസിൽ നൽകണം.
ഗാനാലാപന മത്സരം ഇന്ന്
കുമ്പളം ∙ സാംസ്കാരിക വേദി, കെയർ ആൻഡ് സർവീസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല ഗാനാലാപന മത്സരം ഇന്ന് 2.30ന് കുമ്പളം യോഗപ്പറമ്പ് എസ്‌സി കമ്യൂണിറ്റി ഹാളിൽ ഗായകൻ സാബു കലാഭവൻ ഉദ്ഘാടനം ചെയ്യും.പെരിയാറിൽ സൗജന്യ നീന്തൽ പരിശീലനം ഇന്നുമുതൽ; ദേശം കടവിൽ സജി വാളശേരിലിന്റെ നേതൃത്വത്തിൽ പരിശീലനം
ആലുവ ∙ പെരിയാറിലെ മണപ്പുറം ദേശം കടവിൽ സജി വാളശേരിലിന്റെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലനം ഇന്ന് 7ന് ആരംഭിക്കും. ഒളിംപ്യൻ മേഴ്സി കുട്ടനും ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. ഐശ്വര്യയും ചേർന്ന് ഉദ്ഘാടനം ചെയ്യും. കൈകാലുകൾ ബന്ധിച്ചു പെരിയാർ നീന്തിക്കടന്ന 16 പെൺകുട്ടികൾക്കു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ഫോക്‌ലോർ ഫെസ്റ്റ്: മത്സര പരിപാടി നാളെ തുടങ്ങും
വൈപ്പിൻ∙ ഫോക്‌ലോർ ഫെസ്റ്റിനു മുന്നോടിയായി മണ്ഡലത്തിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള 'മധുരം മലയാളം - കവിത്രയം പുനർജനിക്കുന്നു' മത്സര പരിപാടി നാളെ ആരംഭിക്കുമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരുടെ കവിതകളുടെ സംഗീതാവിഷ്കാരം, അവരെക്കുറിച്ചുള്ള പ്രസംഗ മത്സരം, ക്വിസ് എന്നിവയാണ് മത്സരത്തിന്റെ ഭാഗമായി നടക്കുക. എല്ലാ ക്ലാസുകളിലും ക്വിസ് മത്സരം നടക്കും. മറ്റു മത്സരങ്ങൾ സ്കൂൾ അടിസ്ഥാനത്തിലാണ്. മെഗാ ക്വിസ് അടുത്തമാസം 3ന് നടക്കും. സ്കൂളിൽ ആദ്യ രണ്ടു സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക് ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ മത്സരത്തിൽ പങ്കെടുക്കാം. കൊച്ചി, പറവൂർ, തൃക്കാക്കര, എറണാകുളം തുടങ്ങിയ മണ്ഡലങ്ങളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ ക്വിസ് മത്സരത്തിലെ ആദ്യ രണ്ട് മത്സരാർഥികൾക്കും മെഗാ ക്വിസിൽ പങ്കെടുക്കാം. ടീമുകൾ ഈ മാസം 23 നകം പേര് റജിസ്റ്റർ ചെയ്യണം. Email: knunnikrishnan2021@gmail.com. 94464 67435.
ഗതാഗതനിയന്ത്രണം
പെരുമ്പാവൂർ ∙ കൂവപ്പടി റോഡിൽ വാച്ചാൽപാടം റോഡിന്റെ മണ്ണു പരിശോധനയും ലെവൽസ് റിപ്പോർട്ടിങ്ങും നടക്കുന്നതിനാൽ വാച്ചാൽപാടം വഴിയുള്ള ഗതാഗതം ഇന്നു മുതൽ 30 വരെ പൂർണമായി നിരോധിച്ചു.