ലാബ് ടെക്നീഷ്യൻ പെരുമ്പാവൂർ ∙ രായമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ലബോറട്ടറിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. 25നകം അപേക്ഷ സമർപ്പിക്കണം. കൂടിക്കാഴ്ച ഡിസംബർ 5ന്. 8848111132. ലോഗോ ക്ഷണിച്ചു പറവൂർ ∙ ചേന്ദമംഗലം സഹകരണ ബാങ്കിന്റെ 100–ാം വാർഷികത്തിന്റെ ഭാഗമായി ലോഗോ

ലാബ് ടെക്നീഷ്യൻ പെരുമ്പാവൂർ ∙ രായമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ലബോറട്ടറിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. 25നകം അപേക്ഷ സമർപ്പിക്കണം. കൂടിക്കാഴ്ച ഡിസംബർ 5ന്. 8848111132. ലോഗോ ക്ഷണിച്ചു പറവൂർ ∙ ചേന്ദമംഗലം സഹകരണ ബാങ്കിന്റെ 100–ാം വാർഷികത്തിന്റെ ഭാഗമായി ലോഗോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാബ് ടെക്നീഷ്യൻ പെരുമ്പാവൂർ ∙ രായമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ലബോറട്ടറിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. 25നകം അപേക്ഷ സമർപ്പിക്കണം. കൂടിക്കാഴ്ച ഡിസംബർ 5ന്. 8848111132. ലോഗോ ക്ഷണിച്ചു പറവൂർ ∙ ചേന്ദമംഗലം സഹകരണ ബാങ്കിന്റെ 100–ാം വാർഷികത്തിന്റെ ഭാഗമായി ലോഗോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാബ് ടെക്നീഷ്യൻ
പെരുമ്പാവൂർ ∙ രായമംഗലം കുടുംബാരോഗ്യ  കേന്ദ്രം മെഡിക്കൽ ലബോറട്ടറിയിലേക്ക്  താൽക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. 25നകം അപേക്ഷ സമർപ്പിക്കണം. കൂടിക്കാഴ്ച ഡിസംബർ 5ന്. 8848111132.

ലോഗോ ക്ഷണിച്ചു
പറവൂർ ∙ ചേന്ദമംഗലം സഹകരണ ബാങ്കിന്റെ 100–ാം വാർഷികത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. ‘ഒരുമിച്ചുള്ള മുന്നേറ്റം മഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കും’ എന്ന ഗാന്ധി വചനമാണ് വിഷയം. സമ്മാനാർഹമായ ലോഗോയ്ക്ക് 5001 രൂപയും ഫലകവും വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ നൽകും. എ4 സൈസിൽ തയാറാക്കിയ ലോഗോ പിഡിഎഫ് ഫോർമാറ്റിൽ 30നകം ഇമെയിൽ അയയ്ക്കണം. chnmscb132@gmail.com

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലേക്ക് പാരാ ലീഗൽ വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 10–ാം ക്ലാസ് പാസായവരും ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്തവരും താലൂക്ക് പരിധിയിൽ ഉള്ളവരുമാകണം. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ചെയർമാൻ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, വടക്കൻ പറവൂർ, പിൻ: 683513 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ഡിസംബർ 24നകം സമർപ്പിക്കണം. 0484 - 2446970.

വെരിഫിക്കേഷൻ 
പറവൂർ ∙ പിഎംഎവൈ ഗുണഭോക്താക്കളുടെ ബ്ലോക്ക് തല റജിസ്ട്രേഷനുമായി ബന്ധപ്പെട്ടു ചേന്ദമംഗലം പഞ്ചായത്തിലെ ഭവനരഹിതരായ ഗുണഭോക്താക്കളിൽ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ റേഷൻകാർഡ്, ആധാർകാർഡ്, എംജിഎൻആർഇജിഎ കാർഡ്, കരം അടച്ച രസീത് എന്നിവയുമായി 22ന് മുൻപ് വിഇഒ ഓഫിസിൽ ഹാജരായി വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നു സെക്രട്ടറി അറിയിച്ചു.

കൊമ്പനാട് ഗവ. യുപിഎസ്
പെരുമ്പാവൂർ കൊമ്പനാട് ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 25ന് 11ന് .
അകനാട് ഗവ. എൽപിഎസ്
പെരുമ്പാവൂർ അകനാട് ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23ന് 11ന്. 9446612717.
കുറിഞ്ഞി ഗവ. യുപി സ്കൂൾ
കോലഞ്ചേരി ∙ കുറിഞ്ഞി ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 2ന്.
അൽഅമീൻ കോളജ്
ആലുവ∙ എടത്തല അൽ അമീൻ കോളജിൽ മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവ്. 30നു മുൻപ് അപേക്ഷിക്കണം. 0484–2836221. ഇമെയിൽ: recruitment@alameencollege.org

അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ
ആലുവ യുസി കോളജിൽ മാനേജരുടെ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ഒഴിവ്. 58 വയസ്സിൽ താഴെയുള്ള, ബിരുദധാരികളായ വിരമിച്ചവർ‍ക്കും അപേക്ഷിക്കാം. 28നു മുൻപ് അപേക്ഷിക്കണം. 9895105861.

ADVERTISEMENT

അധ്യാപക, ലാബ് അസി. ഒഴിവ്
മാർ അത്തനേഷ്യസ് കോളജിൽ കൊമേഴ്സ് അധ്യാപക, സയൻസ് ലാബ് അസിസ്റ്റന്റ് ഒഴിവ്. 26നകം അപേക്ഷിക്കണം. mac@macollege.in, 0485 2822378.

പ്രോജക്ട് എൻജിനീയർ
കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷന്റെ (കെപിഎച്ച്സിസി) എറണാകുളം/ തൃശൂർ ജില്ലകളിൽ അസി. പ്രോജക്ട് എൻജിനീയറുടെ ഒഴിവ്. 
യോഗ്യത: ബിടെക്/ ബിഇ/ ഡിപ്ലോമ ഇലക്ട്രിക്കൽ എൻജിനീയറിങ്. 30നു മുൻപ് മാനേജിങ് ഡയറക്ടർ, കെപിഎച്ച്സിസി, സിഎസ്എൻ സ്റ്റേഡിയം. പാളയം, തിരുവനന്തപുരം, 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. www.kphccltd.kerala.gov.in, 0471 2302204.

സെമി സ്കിൽഡ് റിഗ്ഗർ
ജില്ലയിലെ കേന്ദ്ര അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ സെമി സ്കിൽഡ് റിഗ്ഗർ, സ്കഫോൾഡർ ഒഴിവുകൾ. സെമി സ്കിൽഡ് റിഗ്ഗർ യോഗ്യത: നാലാം ക്ലാസ്. റിഗ്ഗിങ്ങിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. 
സ്കഫോൾഡർ യോഗ്യത: പത്താം ക്ലാസ്, ജനറൽ സ്ട്രക്ചർ/ സ്കഫോൾഡിങ് ജോലികളിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.    പ്രായം 18–30. ഉദ്യോഗാർഥികൾ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ചിൽ ഹാജരാകണം. 0484 2422458.

ടെക്നോളജി മാനേജർ
കൃഷി വകുപ്പിന് കീഴിൽജില്ലയിലെ അഗ്രികൾചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പ്രോജക്ട് ഡയറക്ടറേറ്റിൽ മൂവാറ്റുപുഴ ബ്ലോക്ക് ഓഫിസിൽ ബ്ലോക്ക് ടെക്നോളജി മാനേജർ ഒഴിവ്. യോഗ്യത: അഗ്രികൾചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം. കൂടിക്കാഴ്ച 28ന് 10.30ന് എറണാകുളം സിവിൽ സ്റ്റേഷനിലെ ആത്മ ട്രെയിനിങ് ഹാളിൽ.

ADVERTISEMENT

കുഫോസിൽ പ്രൊജക്ട് അസോഷ്യേറ്റ്
കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് അസോഷ്യേറ്റ് ഒഴിവ്. കൂടിക്കാഴ്ച 26 ന് 10ന്. www.kufos.ac.in

ഫെലോഷിപ്
ആലുവ യുസി കോളജ് മലയാള വിഭാഗം വിദ്വാൻ പി.ജി. നായർ സ്മാരക ഫെലോഷിപ്പിനു 40 വയസ്സിൽ താഴെയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടിന്റെ കരടു രൂപവും ബയോഡേറ്റയും ഡിസംബർ 5നു മുൻപു വകുപ്പു മേധാവിക്കു നൽകണം. ഒരു വർഷമാണ് ഗവേഷണ കാലാവധി. ഫെലോഷിപ് പ്രതിമാസം 12,000 രൂപ. 9388821638.

റിസർച് അസിസ്റ്റന്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വനിതാ പഠന കേന്ദ്രത്തിൽ റിസർച് അസോഷ്യേറ്റ്, റിസർച് അസിസ്റ്റന്റ് ഒഴിവ്. 25നകം അപേക്ഷിക്കണം. ഇ–മെയിൽ: wsc.cusat@gmail.com. 0484 2862079.

അസിസ്റ്റന്റ് പ്രഫസർ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസർമാർ, അസിസ്റ്റന്റ് ഒഴിവ്. 5നു മുൻപ് അപേക്ഷിക്കണം. www.cusat.ac.in

അസിസ്റ്റന്റ് പ്രഫസർ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ദീൻ ദയാൽ ഉപാധ്യായ കൗശൽ കേന്ദ്രത്തിൽ ഡേറ്റ അനലിറ്റിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഡിസംബർ 3നു മുൻപായി അപേക്ഷിക്കണം. ഹാർഡ് കോപ്പി 17നു മുൻപു ലഭിക്കണം. 0484 2862522. recruit.cusat.ac.in

ജൂനിയർ റസി‍ഡന്റ്
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കാർഡിയോളജി വകുപ്പിൽ ജൂനിയർ റസിഡന്റ് ഒഴിവ്. കൂടിക്കാഴ്ച 23ന് 11ന്. 0484 2754000.

ടെക്നിക്കൽ അസി.
കൊച്ചി സർവകലാശാലയിലെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–3 ഒഴിവ്. 12നു മുൻപായി ഓൺലൈനായി അപേക്ഷിക്കണം. ഹാർഡ് കോപ്പി 19ന് മുൻപായി ലഭിക്കണം. recruit.cusat.ac.in

ജൂനിയർ ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗത്തിൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരുടെ ഒഴിവ്. കൂടിക്കാഴ്ച 24ന് 11ന് മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ.

ജോബ് ഫെയർ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ യുണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ-മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ 23ന് 10 മുതൽ ബിടെക് (കംപ്യൂട്ടർ സയൻസ്), ബിസിഎ, എംസിഎ, എംബിഎ, ഡിഗ്രി, പിജി, ഡിപ്ലോമ, (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), പ്ലസ്ടു, തുടങ്ങിയ യോഗ്യതയുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് കുസാറ്റ് മോഡൽ കരിയർ സെന്ററിൽ (കോമൺ ഫെസിലിറ്റി സെന്റർ) അഭിമുഖം നടത്തും. റജിസ്ട്രേഷന്: ugbkchi.emp@gmail.com 0484-2576756.

സിലക്‌ഷൻ
കൊച്ചി∙ 23ൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ 23നു രാവിലെ 8നു തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ട് നെറ്റ്സിൽ നടക്കും. 2001 സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്കു പങ്കെടുക്കാം.  നാളെ രാത്രി 11.59നു മുൻപു റജിസ്റ്റർ ചെയ്യണം. ഫോൺ: 6238243157. റജിസ്ട്രേഷൻ ഫീസ്: 200 രൂപ. ലിങ്ക്:https://forms.gle/Ji4FhM6AhYYbUFqm7