കുരുങ്ങി, കുടുങ്ങി പാലച്ചുവട്–വെണ്ണല റോഡ്
കാക്കനാട്∙ കേബിളിനായി കുഴിച്ച ഇടങ്ങളിലെ അപകട ഗർത്തങ്ങളിൽ വാഹനങ്ങൾ കുരുങ്ങിയതോടെ വെണ്ണല–പാലച്ചുവട്–കാക്കനാട് റോഡിൽ വൻ ഗതാഗതക്കുരുക്ക്.പാലച്ചുവട് റോഡിലെ കുരുക്ക് നീണ്ടതോടെ പടമുകൾ റോഡിലും വെണ്ണല ഹൈസ്കൂൾ ജംക‍്ഷനിലും ഗതാഗതം സ്തംഭിച്ചു. പാലാരിവട്ടം–വൈറ്റില ബൈപാസ്, തൃപ്പൂണിത്തുറ മേഖലകളിൽ നിന്നു വാഹനങ്ങൾ

കാക്കനാട്∙ കേബിളിനായി കുഴിച്ച ഇടങ്ങളിലെ അപകട ഗർത്തങ്ങളിൽ വാഹനങ്ങൾ കുരുങ്ങിയതോടെ വെണ്ണല–പാലച്ചുവട്–കാക്കനാട് റോഡിൽ വൻ ഗതാഗതക്കുരുക്ക്. പാലച്ചുവട് റോഡിലെ കുരുക്ക് നീണ്ടതോടെ പടമുകൾ റോഡിലും വെണ്ണല ഹൈസ്കൂൾ ജംക‍്ഷനിലും ഗതാഗതം സ്തംഭിച്ചു. പാലാരിവട്ടം–വൈറ്റില ബൈപാസ്, തൃപ്പൂണിത്തുറ മേഖലകളിൽ നിന്നു വാഹനങ്ങൾ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്താൻ ഉപയോഗിക്കുന്ന ഈ റോഡ് ഇന്നലെ രാവിലെ മണിക്കൂറുകളോളമാണ് നിശ്ചലമായത്. കേബിൾ ഇടാൻ കുഴിച്ച ഭാഗങ്ങൾ പേരിനു മാത്രമാണ് മൂടിയിരുന്നത്.
മഴ പെയ്തതോടെ ഇവിടങ്ങളിലെ മണ്ണ് താഴേക്കിരുന്നു വെള്ളം കെട്ടി ചതുപ്പു പോലെയായി. റോഡിന്റെ വശങ്ങൾ ചേർന്നു വന്ന ഒട്ടേറെ വാഹനങ്ങൾ കെണി അറിയാതെ കുഴിയിൽ അകപ്പെട്ടു. ഇതോടെ മറ്റു വാഹനങ്ങളും കടന്നു പോകാനാകാതെ കുരുക്കിൽപെടുകയായിരുന്നു. നാട്ടുകാരും കച്ചവടക്കാരും റോഡിലിറങ്ങി വാഹനങ്ങൾ കടത്തി വിടാൻ പരമാവധി ശ്രമിച്ചെങ്കിലും കുരുക്കഴിയാൻ മണിക്കൂറുകളെടുത്തു. ഏതാനും ദിവസങ്ങളായി വെണ്ണല–പാലച്ചുവട് റോഡിലെ സ്ഥിതി ഇതാണെന്ന് നാട്ടുകാർ പറഞ്ഞു. പാലച്ചുവട് ജംക‍്ഷനിൽ ട്രാഫിക് വാർഡനുണ്ടെങ്കിൽ പലപ്പോഴും നിസഹായാവസ്ഥയിലാണ്.
ഈ റോഡിൽ നിന്ന് രക്ഷപ്പെട്ട് സിവിൽ ലൈൻ റോഡിലും സീപോർട്ട് റോഡിലും എത്തിയാലും വാഹനങ്ങൾ വീണ്ടും കുരുങ്ങുന്ന അവസ്ഥയാണ്. സീപോർട്ട് റോഡിൽ ചിറ്റേത്തുകര മുതൽ ഭാരതമാത കോളജ് വരെ പലപ്പോഴും വൻ വാഹനക്കുരുക്കാണ്. മഴയുണ്ടെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. ടെക്കികളും സർക്കാർ ജീവനക്കാരുമെല്ലാം ഓടിക്കിതച്ചാണ് ഓഫിസുകളിലെത്തുന്നത്. വിദ്യാർഥികളും വലയുന്നു. സിവിൽ ലൈൻ റോഡിലും കുരുക്ക് പതിവ്. ഇവിടെ രൂപപ്പെടുന്ന വാഹനക്കുരുക്ക് ഇട റോഡുകളിലേക്ക് പെട്ടെന്നു വ്യാപിക്കും. മെട്രോ റെയിൽ നിർമാണം നടക്കുന്നതും കുരുക്കിനു കാരണമാകുന്നുണ്ട്. പടമുകൾ പമ്പ് ജംക്‌ഷൻ മുതൽ ആലിൻചുവട് വരെ നിരങ്ങി നീങ്ങിയാണ് വാഹനങ്ങൾ പോകുന്നത്.