അനുമതിയില്ലാതെ കടലിൽ സിനിമ ചിത്രീകരണം; ബോട്ടുകൾ കസ്റ്റഡിയിലെടുത്തു
ചെല്ലാനം ∙ അനുമതിയില്ലാതെ കടലിൽ തെലുങ്ക് സിനിമയുടെ ചിത്രീകരണം നടത്തിയ രണ്ടു ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ഭാരത് രത്ന, ഭാരത് സാഗർ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. ബോട്ടുകൾക്ക് രണ്ടര ലക്ഷം രൂപ വീതം പിഴയിട്ടു. ബോട്ടുകൾക്കു കടലിൽ സഞ്ചരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ

ചെല്ലാനം ∙ അനുമതിയില്ലാതെ കടലിൽ തെലുങ്ക് സിനിമയുടെ ചിത്രീകരണം നടത്തിയ രണ്ടു ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ഭാരത് രത്ന, ഭാരത് സാഗർ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. ബോട്ടുകൾക്ക് രണ്ടര ലക്ഷം രൂപ വീതം പിഴയിട്ടു. ബോട്ടുകൾക്കു കടലിൽ സഞ്ചരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ സ്പെഷൽ പെർമിറ്റ് ഇല്ലെന്നും കടലിൽ സിനിമ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതി ഇല്ലെന്നും കണ്ടെത്തി.
ചെല്ലാനം ഹാർബറിൽ ചിത്രീകരണം നടത്താനായിരുന്നു അണിയറ പ്രവർത്തകർക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയിരുന്നത്. എന്നാൽ, ആ അനുമതി മറികടന്നു കടലിലേക്ക് ചിത്രീകരണത്തിനായി പോയതാണ് പ്രശ്നമായത്. ബോട്ടിലുണ്ടായിരുന്ന 33 സിനിമ പ്രവർത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച റിപ്പോർട്ട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.ബെൻസന് നൽകിയതായി അധികൃതർ അറിയിച്ചു. ഡയറക്ടറുടെ ഉത്തരവ് പ്രകാരം പിഴ ഈടാക്കും.
നാവിക സേനയുടെ സീ വിജിൽ തീരസുരക്ഷ മോക്ക് ഡ്രില്ലിന്റെ ഭാഗമായി കടലിൽ പരിശോധന നടത്തുകയായിരുന്ന കോസ്റ്റൽ പൊലീസാണ് അനധികൃതമായി കടലിൽ സിനിമ ചിത്രീകരണം നടക്കുന്ന വിവരം വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അറിയിച്ചത്. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസി ഡയറക്ടർ പി.അനീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ പി.പി.സിന്ധു, സബ് ഇൻസ്പെക്ടർ സംഗീത് ജോബ്, പി.ജെ.ഷിജു, പിങ്ക്‌സൺ, സീ റസ്ക്യു ഗാർഡുമാരായ മഹേന്ദ്രൻ, ജിപ്സൺ, ബാലു, ജസ്റ്റിൻ എന്നിവരാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്.