മട്ടാഞ്ചേരി ജെട്ടി: ചെളി നീക്കാനുള്ള സമയപരിധി ഇന്ന് തീരും
മട്ടാഞ്ചേരി∙ ജലഗതാഗത വകുപ്പിന്റെ മട്ടാഞ്ചേരി ജെട്ടിയിൽ നിന്ന് ബോട്ട് സർവീസ് പുനരാരംഭിക്കുന്നതിനായി ചെളി നീക്കം നടത്താൻ കരാറുകാരന് കൊടുത്ത സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് പ്രവൃത്തി പൂർത്തിയാക്കാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് ചട്ടങ്ങൾ അനുസരിച്ച് കരാറുകാരനെ പ്രവൃത്തിയിൽ നിന്ന് നഷ്ടോത്തരവാദിത്തത്തോടെ

മട്ടാഞ്ചേരി∙ ജലഗതാഗത വകുപ്പിന്റെ മട്ടാഞ്ചേരി ജെട്ടിയിൽ നിന്ന് ബോട്ട് സർവീസ് പുനരാരംഭിക്കുന്നതിനായി ചെളി നീക്കം നടത്താൻ കരാറുകാരന് കൊടുത്ത സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് പ്രവൃത്തി പൂർത്തിയാക്കാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് ചട്ടങ്ങൾ അനുസരിച്ച് കരാറുകാരനെ പ്രവൃത്തിയിൽ നിന്ന് നഷ്ടോത്തരവാദിത്തത്തോടെ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ചെളിനീക്കം പുനരാരംഭിച്ചിട്ടില്ല. കെ.ജെ.മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി ബോട്ട് ജെട്ടി നവീകരിച്ച് മാസങ്ങൾ പിന്നിട്ടെങ്കിലും മട്ടാഞ്ചേരി കായലിലെ ഡ്രജിങ് പൂർത്തിയാകാത്തതിനാൽ ഇവിടെ നിന്നുള്ള ബോട്ട് സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഇക്കാര്യം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സബ്മിഷനായി എംഎൽഎ ഉന്നയിച്ചിരുന്നു. ഡ്രജിങ് പൂർത്തിയായാലുടൻ സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി അന്ന് മറുപടി നൽകി. 2018ലെ പ്രളയത്തെ തുടർന്ന് മട്ടാഞ്ചേരി– ഫോർട്ട്കൊച്ചി ബോട്ട് റൂട്ടിൽ ചെളി അടിഞ്ഞു കൂടിയെന്ന കാരണം പറഞ്ഞാണ് ഇവിടെ നിന്നുള്ള ബോട്ട് സർവീസ് നിർത്തിയത്. 6 വർഷമായി ജനങ്ങൾ യാത്രാ ക്ലേശം അനുഭവിക്കുന്നു.കായലിലെ ചെളി നീക്കുന്നതിന് 2021 ജനുവരി 12ന് കരാറുകാരന് സൈറ്റ് കൈമാറി. 3 റീച്ച് ആയി തിരിച്ചാണ് ഡ്രജിങ് തീരുമാനിച്ചത്.
അതിൽ 1, 2 റീച്ചുകളിൽ 92 ശതമാനവും 3–ാം റീച്ചിൽ 67 ശതമാനവും ഡ്രജിങ് പൂർത്തീകരിച്ചതായി പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എം.അബ്ബാസ് നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പറയുന്നു. ഡ്രജിങ് ആരംഭിച്ചെങ്കിലും നീക്കം ചെയ്യുന്ന ചെളി തള്ളുന്നത് സംബന്ധിച്ച് തർക്കം ഉടലെടുത്തതിനാൽ ജോലി സ്തംഭനത്തിലായി. കലക്ടർ അനുവാദം നൽകിയതോടെ നീക്കം ചെയ്യുന്ന ചെളി കടലിൽ കൊണ്ടുപോയി കളയാൻ തുടങ്ങി. പിന്നീട് ഇതും നിലച്ചു. കഴിഞ്ഞ ജനുവരി 20ന് കെ.ജെ.മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികൃതരും കരാറുകാരനും ഉൾപ്പെട്ട യോഗം ചേർന്നു.
ഫെബ്രുവരി 15ന് മുൻപ് ജോലി പൂർത്തീകരിക്കാമെന്നും മാർച്ച് 1 മുതൽ ബോട്ട് സർവീസ് ആരംഭിക്കാമെന്നും യോഗത്തിൽ തീരുമാനം എടുത്തെങ്കിലും നടന്നില്ല. കരാറുകാരൻ യന്ത്രങ്ങൾ എത്തിച്ചെങ്കിലും ചെളി നീക്കൽ ജോലിയിൽ പുരോഗതിയുണ്ടായില്ല. സെപ്റ്റംബർ 24ന് കരാറുകാരന് കാരണം കാണിക്കൽ നോട്ടിസ് നൽകി. 30 ദിവസം കൂടി അനുവദിച്ചാൽ പണി പൂർത്തീകരിക്കാമെന്ന് കരാറുകാരൻ മറുപടി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 25 മുതൽ നവംബർ 24 വരെ സമയം അനുവദിച്ചു നൽകിയതായും പറയുന്നു. ആ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.