കലിതുള്ളി കാട്ടാന; തൊഴിലാളി ലയങ്ങൾ തകർത്തു
അയ്യമ്പുഴ ∙ പ്ലാന്റേഷൻ കോർപറേഷൻ കല്ലാല എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി കല്ലാല ബി ഡിവിഷനിലെ നാലു തൊഴിലാളി ലയങ്ങൾ ആന നശിപ്പിച്ചു. ലയങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ കേടുപാടുകൾ വരുത്തി. ലയങ്ങളിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തൊഴിലാളികളുടെ വസ്ത്രങ്ങളും ടാപ്പിങ്

അയ്യമ്പുഴ ∙ പ്ലാന്റേഷൻ കോർപറേഷൻ കല്ലാല എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി കല്ലാല ബി ഡിവിഷനിലെ നാലു തൊഴിലാളി ലയങ്ങൾ ആന നശിപ്പിച്ചു. ലയങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ കേടുപാടുകൾ വരുത്തി. ലയങ്ങളിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തൊഴിലാളികളുടെ വസ്ത്രങ്ങളും ടാപ്പിങ് ഉപകരണങ്ങളും നശിപ്പിച്ചു. മൂന്നു മാസം മുൻപ് ഇതിനടുത്തുള്ള ലയങ്ങൾ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ലയങ്ങൾ ആന നശിപ്പിക്കാതിരിക്കുന്നതിനു ലയങ്ങൾക്കു ചുറ്റും വൈദ്യുതവേലി സ്ഥാപിക്കണമെന്ന് മാനേജ്മെന്റിനോട് തൊഴിലാളികളും തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതുവരെ വൈദ്യുതവേലി സ്ഥാപിച്ചിട്ടില്ല. മുൻപു കാട്ടാനക്കൂട്ടം ക്വാർട്ടേഴ്സുകൾ ആക്രമിച്ചതിനു ശേഷം വൈദ്യുതവേലി സ്ഥാപിച്ചിരുന്നെങ്കിൽ സമീപത്തെ മറ്റു ലയങ്ങൾ ആന നശിപ്പിക്കില്ലായിരുന്നെന്നാണു തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ആഴ്ചയിൽ കല്ലാല സി ഡിവിഷനിലെ ലയങ്ങൾ ആന നശിപ്പിച്ചിരുന്നു. കെട്ടിടങ്ങൾ നശിക്കുന്നതു മൂലം വൻ സാമ്പത്തിക നഷ്ടമാണ് കോർപറേഷന് ഉണ്ടാകുന്നത്. കല്ലാല എസ്റ്റേറ്റിൽ പകൽ സമയങ്ങളിൽ കാട്ടാന ശല്യത്തെ തുടർന്നു യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്.
ആനകൾ തോട്ടത്തിൽ കടക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എസ്റ്റേറ്റിലെ ലയങ്ങൾ സംരക്ഷിക്കുന്നതിന് വൈദ്യുതവേലി സ്ഥാപിക്കണമെന്നും തൊഴിലാളികൾക്ക് ജീവഭയമില്ലാതെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും പലവട്ടം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടും ശാശ്വതമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാനേജ്മെന്റിന്റെ നിഷ്ക്രിയത്വത്തിൽ തൊഴിലാളി യൂണിയനുകൾ കടുത്ത അസംതൃപ്തിയിലാണ്. കുളിരാംതോട് പ്രദേശത്ത് ഒറ്റയാന്റെ ശല്യമുണ്ട്.
വാഹനങ്ങൾ ആക്രമിക്കുന്നതു പതിവായിട്ടുണ്ട്. എണ്ണപ്പനത്തോട്ടത്തിൽ കയറുന്ന കാട്ടാനകൾ വൻതോതിൽ എണ്ണപ്പനകൾ നശിപ്പിക്കുന്നുണ്ട്.അതിരപ്പിള്ളി എസ്റ്റേറ്റിന്റെ വിവിധ ഇടങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. റോഡിൽ ഏതുസമയത്തും കാട്ടാനകളെ കാണാമെന്ന സ്ഥിതിയാണ്. ഒട്ടേറെ സ്കൂൾബസുകളും ടൂറിസ്റ്റ് വാഹനങ്ങളുമൊക്കെ കടന്നുപോകുന്ന റോഡാണിത്. പലയിടത്തും വൈദ്യുതവേലികൾ ഉണ്ടെങ്കിലും കാട്ടാനകളെ പ്രതിരോധിക്കാൻ അതൊന്നും കാര്യക്ഷമമാകുന്നില്ല.