കൊടുവേലിപ്പടി വലിയ കുളത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി
പെരുമ്പാവൂർ ∙ കൊടുവേലിപ്പടി വലിയ കുളത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ഇന്നലെ രാവിലെയാണു മത്സ്യക്കുരുതി കണ്ടത്. സമീപത്തെ കമ്പനികളിൽ നിന്ന് ഒഴുക്കുന്ന രാസമാലിന്യമാകാം കാരണമെന്നാണു നിഗമനം. പഞ്ചായത്തിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഒക്കൽ പഞ്ചായത്തിന്റെയും കൂവപ്പടി

പെരുമ്പാവൂർ ∙ കൊടുവേലിപ്പടി വലിയ കുളത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ഇന്നലെ രാവിലെയാണു മത്സ്യക്കുരുതി കണ്ടത്. സമീപത്തെ കമ്പനികളിൽ നിന്ന് ഒഴുക്കുന്ന രാസമാലിന്യമാകാം കാരണമെന്നാണു നിഗമനം. പഞ്ചായത്തിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഒക്കൽ പഞ്ചായത്തിന്റെയും കൂവപ്പടി പഞ്ചായത്തിന്റെയും അതിർത്തിയിലാണു ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള കൊടുവേലിപ്പടി വലിയ കുളം.
ഇവിടെ നിന്നുള്ള വെള്ളം കൊടുവേലിത്തുറയുടെ തോട്ടിൽ എത്തി പെരിയാറിൽ പതിക്കും.പായലും പുല്ലും വളർന്നു കിടന്ന വലിയകുളം സർക്കാർ ഫണ്ട് ഉപയോഗിച്ച് വൃത്തിയാക്കി ആഴം കൂട്ടി വശങ്ങൾ കെട്ടി സംരക്ഷിച്ചിരുന്നു. കുളത്തിന്റെ ആഴം കൂട്ടാൻ എടുത്ത മണ്ണും ചെളിയും കരയിൽ നിന്നു മാറ്റിയാൽ മിനി പാർക്കോ ജിംനേഷ്യമോ സ്ഥാപിക്കാൻ കഴിയും.
വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന വലിയ കുളത്തിലെ വെള്ളത്തിൽ ഇറങ്ങുന്നവർക്ക് ശരീരത്തിൽ കടിയും ചൊറിച്ചിലും ഉണ്ടാകുന്നതു പതിവാണ്. വലിയ കുളത്തിലെ വെള്ളം ശുദ്ധീകരിക്കുകയും പുറത്തേക്ക് ഒഴുകുന്ന തോട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കുകയും ചെയ്താൽ ജനങ്ങൾക്കു കുളിക്കാനും മറ്റും ഉപയോഗിക്കാം. മത്സ്യം ചത്തു പൊങ്ങിയതിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് കൊടുവേലിപ്പടി ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.കെ.ജയ്സൺ യോഗം ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് എ.പി.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.