പറവൂർ ∙ ഗോതുരുത്ത് – തെക്കേത്തുരുത്ത് പുഴയുടെ ഓളങ്ങളെ ത്രസിപ്പിച്ച് ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിൽ താണിയനും വടക്കുംപുറവും ജേതാക്കൾ. എ ഗ്രേഡ് ഫൈനലിൽ ചാത്തേടം ക്രിസ്തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ ടിബിസി കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. ബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ ഗോതുരുത്ത് – തെക്കേത്തുരുത്ത് പുഴയുടെ ഓളങ്ങളെ ത്രസിപ്പിച്ച് ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിൽ താണിയനും വടക്കുംപുറവും ജേതാക്കൾ. എ ഗ്രേഡ് ഫൈനലിൽ ചാത്തേടം ക്രിസ്തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ ടിബിസി കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. 

ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിന്റെ ബി ഗ്രേഡ് ഫൈനലിൽ മടപ്ലാതുരുത്തിനെ പിന്തള്ളി വടക്കുംപുറം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.

ബി ഗ്രേഡിലെ കലാശപ്പോരിൽ പിബിസി വടക്കുംപുറം തുഴഞ്ഞ വടക്കുംപുറം വള്ളം മടപ്ലാതുരുത്ത് ബോട്ട് ക്ലബ്ബിന്റെ മടപ്ലാതുരുത്ത് വള്ളത്തെ തോൽപിച്ചു. എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി 14 വള്ളങ്ങൾ മാറ്റുരച്ച ജലമേളയെ ആവേശപൂർവമാണ് കാണികൾ വരവേറ്റത്. ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്സ് ക്ലബ് ആയിരുന്നു ജലമേളയുടെ സംഘാടകർ.സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന വികാരി ഫാ.ഡോ.ആന്റണി ബിനോയ് അറയ്ക്കൽ പതാക ഉയർത്തി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്സ് ക്ലബ് പ്രസിഡന്റ് റോഷൻ മനക്കിൽ അധ്യക്ഷനായി. റാഫേൽ കൈതത്തറ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് അംഗ കെ.ടി.ഗ്ലിറ്റർ തുഴ കൈമാറി. ചേന്ദമംഗലം പഞ്ചായത്ത് അംഗങ്ങളായ പി.ജി.വിപിൻ, ജോമി ജോസി, ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്സ് ക്ലബ് സെക്രട്ടറി ആൽറിൻ കെ.ജോബോയ്, പീറ്റർ പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ ഷിപ്പി സെബാസ്റ്റ്യൻ ജേതാക്കൾക്ക് ട്രോഫി നൽകി.

English Summary:

The Gothuruthu Muziris Water Festival concluded with Thaniyan and Vadakkumpuram claiming victory in the 'A' and 'B' grade boat races respectively. The event, organized by the Gothuruthu Muziris Boat Race Club, witnessed fierce competition among 14 participating boats, captivating spectators with their skill and sportsmanship.