‘ഉറക്കം പിടിക്കും മുൻപ് ഒരു പൊട്ടിത്തെറി കേട്ടു’; അജിത് ഭാസ്കറിന്റെ കണ്ണിൽ അണയാതെ ഭീതിയുടെ തീ
കൊച്ചി∙ സൗത്ത് മേൽപാലത്തിനു സമീപത്തെ ആക്രിക്കടയിലെ തീപിടിത്തത്തിൽ ജീവാപായം ഒഴിവായതു തലനാരിഴയ്ക്ക്. തീ പിടിച്ച് 5 മിനിറ്റിനുള്ളിൽ സമീപത്തെ വീടിന്റെ ഉടമ അജിത് ഭാസ്കർ കണ്ടെത്തിയതു കൊണ്ടു മാത്രമാണു ഗോഡൗണിനുള്ളിൽ ഉറങ്ങുകയായിരുന്ന 8 അതിഥിത്തൊഴിലാളികൾ രക്ഷപ്പെട്ടത്. അജിത് ഭാസ്കറും എഴുപത്തഞ്ചുകാരിയായ
കൊച്ചി∙ സൗത്ത് മേൽപാലത്തിനു സമീപത്തെ ആക്രിക്കടയിലെ തീപിടിത്തത്തിൽ ജീവാപായം ഒഴിവായതു തലനാരിഴയ്ക്ക്. തീ പിടിച്ച് 5 മിനിറ്റിനുള്ളിൽ സമീപത്തെ വീടിന്റെ ഉടമ അജിത് ഭാസ്കർ കണ്ടെത്തിയതു കൊണ്ടു മാത്രമാണു ഗോഡൗണിനുള്ളിൽ ഉറങ്ങുകയായിരുന്ന 8 അതിഥിത്തൊഴിലാളികൾ രക്ഷപ്പെട്ടത്. അജിത് ഭാസ്കറും എഴുപത്തഞ്ചുകാരിയായ
കൊച്ചി∙ സൗത്ത് മേൽപാലത്തിനു സമീപത്തെ ആക്രിക്കടയിലെ തീപിടിത്തത്തിൽ ജീവാപായം ഒഴിവായതു തലനാരിഴയ്ക്ക്. തീ പിടിച്ച് 5 മിനിറ്റിനുള്ളിൽ സമീപത്തെ വീടിന്റെ ഉടമ അജിത് ഭാസ്കർ കണ്ടെത്തിയതു കൊണ്ടു മാത്രമാണു ഗോഡൗണിനുള്ളിൽ ഉറങ്ങുകയായിരുന്ന 8 അതിഥിത്തൊഴിലാളികൾ രക്ഷപ്പെട്ടത്. അജിത് ഭാസ്കറും എഴുപത്തഞ്ചുകാരിയായ
കൊച്ചി∙ സൗത്ത് മേൽപാലത്തിനു സമീപത്തെ ആക്രിക്കടയിലെ തീപിടിത്തത്തിൽ ജീവാപായം ഒഴിവായതു തലനാരിഴയ്ക്ക്. തീ പിടിച്ച് 5 മിനിറ്റിനുള്ളിൽ സമീപത്തെ വീടിന്റെ ഉടമ അജിത് ഭാസ്കർ കണ്ടെത്തിയതു കൊണ്ടു മാത്രമാണു ഗോഡൗണിനുള്ളിൽ ഉറങ്ങുകയായിരുന്ന 8 അതിഥിത്തൊഴിലാളികൾ രക്ഷപ്പെട്ടത്. അജിത് ഭാസ്കറും എഴുപത്തഞ്ചുകാരിയായ മാതാവ് സരസ്വതിയും പുറത്തിറങ്ങി അധികം വൈകാതെ ഇവരുടെ വീടും കത്തി നശിച്ചു. സമീപത്തെ അപാർട്മെന്റിലുണ്ടായിരുന്ന പത്തോളം പേരെ തീപിടിത്തമുണ്ടായി മിനിറ്റുകൾക്കുള്ളിൽ ഒഴിപ്പിക്കാനായതും ആശ്വാസമായി.
രാത്രി ഗോഡൗൺ പ്രവർത്തനം അവസാനിപ്പിച്ചു കഴിഞ്ഞാൽ മുൻവശത്തെ ഉരുക്കുവാതിൽ പുറത്തുനിന്നു ചങ്ങലയിട്ടു പൂട്ടിയ ശേഷമാണു തൊഴിലാളികൾ പോവുക. ഇതിനുള്ളിൽത്തന്നെ താമസിക്കുന്ന അതിഥിത്തൊഴിലാളികളാകട്ടെ പിൻവശത്തെ വാതിലാണു പിന്നീടു പുറത്തുപോകാൻ ഉപയോഗിക്കുന്നത്. എന്നാൽ, പിൻഭാഗത്ത് അഗ്നി ആളിപ്പടർന്നതോടെ ഈ വഴി അടഞ്ഞു. അജിത് വിളിച്ചറിയിച്ചയുടൻ പാഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മുൻ വാതിലിലെ ചങ്ങല മുറിച്ചുനീക്കിയാണു തൊഴിലാളികളെ രക്ഷിച്ചത്. ഈ സമയം ഗോഡൗണിനുള്ളിൽ പുക നിറഞ്ഞിരുന്നു.
ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുള്ള മൂന്നു യൂണിറ്റുകളാണ് ആദ്യം സ്ഥലത്തെത്തിയത്. തീപിടിച്ച ഭാഗത്തു കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈൻ പൊട്ടിവീണു കിടന്നതിനാൽ ഇവർക്ക് ആദ്യം ഉള്ളിൽ കടക്കാനായില്ല. കെഎസ്ഇബി ഓഫിസിൽ വിളിച്ചറിയിച്ചു വൈദ്യുതി വിഛേദിച്ച ശേഷമാണു തീകെടുത്താൻ തുടങ്ങിയത്. വൈകാതെ എറണാകുളം ക്ലബ് റോഡ്, തൃക്കാക്കര, ആലുവ, അങ്കമാലി, വൈപ്പിൻ, ആലപ്പുഴയിലെ അരൂർ, ചേർത്തല സ്റ്റേഷനുകളിൽ നിന്നുള്ള 14 യൂണിറ്റുകൾ കൂടിയെത്തി. തീപിടിത്തമുണ്ടായ ഉടൻ സൗത്ത്, സെൻട്രൽ, കടവന്ത്ര സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ആക്രി ഗ്യാസ് സിലിണ്ടറുകൾ തീപിടിച്ചു പൊട്ടിത്തെറിച്ചുവെന്ന് അഗ്നിരക്ഷാസേന പറയുന്നുണ്ടെങ്കിലും ഈ സിലിണ്ടറുകളെല്ലാം ആദ്യം തന്നെ പുറത്തെത്തിച്ചുവെന്നാണ് ഉടമ ജി.രാജു പറയുന്നത്. ഉള്ളിലുണ്ടായിരുന്ന തൊഴിലാളികൾ ഇവിടെ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു.
അജിത് ഭാസ്കറിന്റെ കണ്ണിൽ അണയാതെ ഭീതിയുടെ തീ
കൊച്ചി∙ ‘പുലർച്ചെ ഒന്നേ മുക്കാലോടെയോടെയാണ് ഉറങ്ങാൻ കിടന്നത്. ഉറക്കം പിടിക്കും മുൻപ് ഒരു പൊട്ടിത്തെറി കേട്ടു. ഓടി പുറത്തിറങ്ങി നോക്കുമ്പോൾ വീടിനോടു ചേർന്നുള്ള ആക്രി ഗോഡൗണിന്റെ പിന്നിൽ തീ. വീട്ടിലേക്കും തീ പടരുമെന്നുറപ്പായിരുന്നു. ഉള്ളിൽ ഉറങ്ങിയിരുന്ന അമ്മയെ പെട്ടെന്നു വിളിച്ചുണർത്തി പുറത്തെത്തിച്ചു. പിന്നെ ഫയർഫോഴ്സിനെ വിളിച്ചു വിവരം പറഞ്ഞു. ഉറങ്ങിപ്പോകും മുൻപു തീപിടിത്തം അറിഞ്ഞതിനാലാണു ജീവൻ രക്ഷപ്പെട്ടത്.’ ആക്രിക്കടയോടു ചേർന്നുള്ള ‘ഭാസ്കർ ടൂ വീലേഴ്സ്’ വർക്ക്ഷോപ് ഉടമ അജിത് ഭാസ്കറിന്റെ കണ്ണിൽ ഭീതിയുടെ തീയാണ് ആളുന്നത്.
‘ആക്രി ഗോഡൗണിനുള്ളിൽ ഉറക്കത്തിലാണ്ടിരുന്ന അതിഥിത്തൊഴിലാളികളെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അവർ വിളി കേട്ടില്ല. അഗ്നിരക്ഷാസേന എത്തിയപ്പോൾ ആദ്യം പറഞ്ഞതു തൊഴിലാളികൾ ഉള്ളിലുണ്ടെന്ന വിവരമാണ്. തന്റെ വീട് ഏതാണ്ടു പൂർണമായും കത്തിനശിച്ചെങ്കിലും തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് അജിത്.
ആക്രിക്കടയുടമ ചലച്ചിത്ര പ്രൊഡ്യൂസർ
കൊച്ചി∙ ആക്രി ബിസിനസിൽ നിന്നു നേടിയ വരുമാനം കൊണ്ടു സിനിമ നിർമിച്ചയാളാണു തീ പിടിച്ച ആക്രിക്കടയുടെ ഉടമ ജി.രാജു. ഇന്ദ്രൻസ്, അജു വർഗീസ്, നൂറിൻ ഷെരീഫ്, മേജർ രവി തുടങ്ങിയവർ അഭിനയിച്ച, 2022ൽ റിലീസ് ചെയ്ത സാന്റാക്രൂസ് എന്ന ചിത്രമാണു രാജു നിർമിച്ചത്. ചിത്രം തിയറ്ററുകളിൽ പരാജയപ്പെട്ടതോടെ വൻ നഷ്ടമുണ്ടായതായി രാജു പറയുന്നു. ആക്രിക്കടയുടമ സിനിമ നിർമിച്ചത് അന്നു വാർത്തകളിലും നിറഞ്ഞിരുന്നു.