മരട് ∙ സെറിബ്രൽ പാൾസിയെ ആത്മധൈര്യം കൊണ്ട് നേരിട്ട് ബികോം പാസായി മാതൃകയായ വിജീഷ് (34) ഉദാരമതികളുടെ കാരുണ്യം തേടുന്നു. കോവിഡാനന്തര രോഗം വന്നതോടെയാണ് വിജീഷ് വീണുപോയത്. പൂണിത്തുറ ഗാന്ധിസ്ക്വയർ അയ്യങ്കാളി റോഡ് തച്ചിലത്ത് വിശ്വംഭരൻ, ശാരദ ദമ്പതികളുടെ 2 മക്കളിൽ ഇളയവനാണ് വിജീഷ്. 4–ാം വയസ്സിലാണ് സെറിബ്രൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരട് ∙ സെറിബ്രൽ പാൾസിയെ ആത്മധൈര്യം കൊണ്ട് നേരിട്ട് ബികോം പാസായി മാതൃകയായ വിജീഷ് (34) ഉദാരമതികളുടെ കാരുണ്യം തേടുന്നു. കോവിഡാനന്തര രോഗം വന്നതോടെയാണ് വിജീഷ് വീണുപോയത്. പൂണിത്തുറ ഗാന്ധിസ്ക്വയർ അയ്യങ്കാളി റോഡ് തച്ചിലത്ത് വിശ്വംഭരൻ, ശാരദ ദമ്പതികളുടെ 2 മക്കളിൽ ഇളയവനാണ് വിജീഷ്. 4–ാം വയസ്സിലാണ് സെറിബ്രൽ പാൾസി ബാധിച്ചത്. 12–ാം വയസ്സിൽ മണിപ്പാലിൽ നടത്തിയ ശസ്ത്രക്രിയയും ഒരു വർഷത്തെ ഫിസിയോതെറപ്പിക്കും ശേഷം എഴുന്നേറ്റിരിക്കാനായി.

വിധിയെ പഴിക്കാതെ വിജീഷ് പഠിച്ചു. ബികോം പാസായി. ജല അതോറിറ്റിയിൽ എംപ്ലോയ്മെന്റ് വഴി താൽക്കാലിക ജോലിയിൽ പ്രവേശിച്ചു. ബില്ലിങ് സെക്‌ഷനിലെ ജോലിയിൽ ശോഭിച്ചു വന്നപ്പോഴാണ് കോവിഡ് ബാധിച്ചത്. പിന്നാലെ എത്തിയ പനിയുടെ പാർശ്വഫലം വിജീഷിനെ വീണ്ടും തളർത്തി. കാലുകൾ ശോഷിച്ചു. രക്തം തലയിലേക്ക് ഇരച്ചെത്തുന്നതാണ് പുതിയ പ്രശ്നം.

ADVERTISEMENT

പല ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും പൂർണമായും ഫലവത്തായിട്ടില്ല. കഠിനമായ വേദനയിലും നിരാശനാകാതെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉൽപന്നങ്ങളുടെ ഓർഡർ ഓൺലൈനായി ശേഖരിക്കുന്ന ജോലി സമയം കിട്ടുമ്പോൾ ചെയ്യുകയാണിപ്പോൾ. ചെറിയ വരുമാനമാണെങ്കിലും വലിയ ആശ്വാസമാണെന്ന് വിജീഷ് പറയുന്നു. 

അമ്മ ശാരദയാണ് പ്രാഥമിക കാര്യങ്ങൾ ഉൾപ്പെടെ ചെയ്യാൻ സഹായിക്കുന്നത്. പരസഹായമില്ലാതെ ചക്രക്കസേരയിൽ പോലും ഇരിക്കാനാവില്ല.കാക്കനാട് കെപിബിഎസിലെ ജീവനക്കാരനായിരുന്നു അച്ഛൻ. ചേട്ടൻ വിനീഷിന്റെ ചെറിയ വരുമാനത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. ഫിസിയോതെറപ്പി മുടങ്ങാതെ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്.യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് വീട്ടിൽ ചെയ്യണം.  ഫണ്ടില്ലാത്തതിനാൽ പാലിയേറ്റീവ് കെയറും വരുന്നില്ല. തുടർ ചികിത്സയ്ക്കും വലിയ തുകയാകും.

ADVERTISEMENT

ആരോഗ്യം മെച്ചമായാൽ വീണ്ടും ജോലിക്കു പോകണം. അമ്മയ്ക്ക് ആശ്വാസമാകണം. മരുന്നിനുള്ള കാശെങ്കിലും സ്വന്തമായി ഉണ്ടാക്കണം. ഡേറ്റ എൻട്രി ഉൾപ്പെടെ ഇരുന്നുകൊണ്ടുള്ള ജോലികൾ ചെയ്യാനാകും– വിജീഷ് പറയുന്നു.വിജീഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സമൂഹം കൈകോർക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. 

Account Name : VIJEESH TV
Address : THACHILATH HOUSE
AYYANKALI ROAD POONITHURA
ERNAKULAM - 682038
Account Number : 00000067353892751
SBI, Kundannoor Branch
IFS Code : SBIN0071100
Google Pay Number : 94477 17647

English Summary:

Cerebral Palsy affects Vijesh, a young man from Kerala, who seeks community support for essential treatment. Despite facing physical challenges, Vijesh aspires to work and alleviate his family's financial burden, showcasing his resilience and determination.