കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ബംഗാൾ സ്വദേശി പിടിയിൽ
കൊച്ചി∙ കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ അഞ്ചു വർഷത്തിനു ശേഷം ബംഗാളിലെത്തി പിടികൂടി ഫോർട്ട്കൊച്ചി പൊലീസ്. തിരുവനന്തപുരം വട്ടിയൂർക്കാവ് കമലാക്ഷി ഭവനിൽ മണിയെ(58) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി സഹിൻ അക്തർ മൊല്ലയെയാണു(39) ബംഗ്ലദേശ് അതിർത്തിയിലെ ജാലങ്കിയിൽ നിന്നു
കൊച്ചി∙ കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ അഞ്ചു വർഷത്തിനു ശേഷം ബംഗാളിലെത്തി പിടികൂടി ഫോർട്ട്കൊച്ചി പൊലീസ്. തിരുവനന്തപുരം വട്ടിയൂർക്കാവ് കമലാക്ഷി ഭവനിൽ മണിയെ(58) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി സഹിൻ അക്തർ മൊല്ലയെയാണു(39) ബംഗ്ലദേശ് അതിർത്തിയിലെ ജാലങ്കിയിൽ നിന്നു
കൊച്ചി∙ കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ അഞ്ചു വർഷത്തിനു ശേഷം ബംഗാളിലെത്തി പിടികൂടി ഫോർട്ട്കൊച്ചി പൊലീസ്. തിരുവനന്തപുരം വട്ടിയൂർക്കാവ് കമലാക്ഷി ഭവനിൽ മണിയെ(58) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി സഹിൻ അക്തർ മൊല്ലയെയാണു(39) ബംഗ്ലദേശ് അതിർത്തിയിലെ ജാലങ്കിയിൽ നിന്നു
കൊച്ചി∙ കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ അഞ്ചു വർഷത്തിനു ശേഷം ബംഗാളിലെത്തി പിടികൂടി ഫോർട്ട്കൊച്ചി പൊലീസ്. തിരുവനന്തപുരം വട്ടിയൂർക്കാവ് കമലാക്ഷി ഭവനിൽ മണിയെ(58) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി സഹിൻ അക്തർ മൊല്ലയെയാണു(39) ബംഗ്ലദേശ് അതിർത്തിയിലെ ജാലങ്കിയിൽ നിന്നു പിടികൂടിയത്. 2019 മാർച്ചിലാണു കേസിനാസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരി മാന്ത്രയിൽ മറ്റു തൊഴിലാളികൾക്കൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന മണിയെ അവശനിലയിൽ കണ്ടെത്തിയതിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ മരിച്ചു. മണി വൈദ്യുതാഘാതമേറ്റു വീണതാണെന്നാണ് ഒപ്പമുണ്ടായിരുന്ന സഹിൻ സുഹൃത്തുക്കളോടും ആശുപത്രിയിലും പറഞ്ഞത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ നട്ടെല്ലിനു ഗുരുതര പരുക്ക് ഏറ്റതായി വ്യക്തമായി. മണിയും സഹിനുമായി വാക്കുതർക്കം ഉണ്ടായിരുന്നു. വീടിന്റെ കട്ടിളപ്പടിയിൽ തലവച്ചു കിടക്കുകയായിരുന്ന മണിയുടെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സഹിൻ ശക്തിയായി ചവിട്ടിയതാണു നട്ടെല്ലിനു പരുക്കേൽക്കാൻ കാരണമെന്നു കണ്ടെത്തി പൊലീസ് സഹിനെ അറസ്റ്റ് ചെയ്തു.
എന്നാൽ, റിമാൻഡ് കാലാവധി കഴിഞ്ഞു ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി.അഞ്ചു വർഷത്തിനിടെ കേരള പൊലീസ് പലതവണ സഹിനെ തിരഞ്ഞ് ഇയാളുടെ സ്വദേശമായ മുർഷിദാബാദ് ചോപ്ര സാഹെബ്രാംപൂരിൽ എത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. 2023ലും കൊച്ചി പൊലീസ് ബംഗാളിലെത്തി പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു.
മട്ടാഞ്ചേരി എസിപി പി.ബി.കിരണിന്റെ നിർദേശപ്രകാരം ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ എം.എസ്.ഫൈസലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരിച്ചിലിലാണു പ്രതി പിടിയിലായത്. എഎസ്ഐ ഓസ്റ്റിൻ റോക്കി, സീനിയർ സിപിഒ കെ.സി.മഹേഷ്, എൻഎസ്ജി കമാൻഡോ പരിശീലനം പൂർത്തിയാക്കിയ സീനിയർ സിപിഒ സജിത്ത് സുധാകരൻ, എന്നിവരാണു ജാലങ്കിയിലെത്തി പ്രതിയെ പിടികൂടിയത്.
രക്ഷപ്പെടാൻ ബൈക്കിൽ പാഞ്ഞ പ്രതിയെ ഇടിച്ചുവീഴ്ത്തി പിടികൂടി
കൊച്ചി∙ കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ബംഗാളിലേക്കു മുങ്ങിയ സഹിൻ അക്തർ മൊല്ലയെ ഫോർട്ട്കൊച്ചി പൊലീസ് കീഴടക്കിയത് സിനിമ സ്റ്റൈൽ ബൈക്ക് ചേസിന് ഒടുവിൽ. പ്രതിയെ പിടികൂടിയത് ഇയാൾ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ബൈക്ക് ഇടിച്ചു മറിച്ചിട്ട ശേഷം. ബംഗാൾ–ബംഗ്ലദേശ് അതിർത്തിയിലെ പത്മ നദിയിൽ ചാടി രക്ഷപ്പെടാനുള്ള സഹിന്റെ നീക്കം പൊലീസ് തകർത്തതു മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ്.
ജാലങ്കി സ്റ്റേഷനിലെ എസ്എച്ച്ഒ കൗശിക് പോൾ വിട്ടുനൽകിയ പൊലീസിനൊപ്പം ബൈക്കിലാണു കേരള പൊലീസ് അതിർത്തിയിലെത്തിയത്. മൂന്നു ദിവസത്തെ തിരച്ചിലിന് ഒടുവിലാണു മാർക്കറ്റിനു സമീപത്തെ നാടൻ മദ്യവിൽപന കേന്ദ്രത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പമെത്തിയ പ്രതിയെ തിരിച്ചറിഞ്ഞത്.
എന്നാൽ, കേരള പൊലീസാണെന്നു മനസ്സിലാക്കിയ സഹിൻ ബൈക്കിൽ കയറി പാഞ്ഞു. പൊലീസുകാരും ബൈക്കിൽ പിന്തുടർന്നു. പത്മ നദിക്കു സമീപത്തേക്കാണ് ഓടിച്ചു പോകുന്നതെന്നും നദിയിൽ ചാടിയാൽ പിടികൂടാനാകില്ലെന്നും മനസ്സിലായതോടെ പൊലീസ് ഇയാളെ ബൈക്ക് സഹിതം ഇടിച്ചു വീഴ്ത്തി. സഹിനു നിലത്തു നിന്ന് എഴുന്നേൽക്കാൻ കഴിയും മുൻപു വിലങ്ങു വച്ചു കീഴടക്കുകയും ചെയ്തു.
ഫോർട്ട്കൊച്ചി സ്റ്റേഷനിലെ സീനിയർ സിപിഒ കെ.സി.മഹേഷാണു ബംഗാളിൽ പ്രതി എവിടെയാണുള്ളതെന്നു കണ്ടെത്തിയത്. ഭാര്യയെ മർദിച്ചതിനു മുർഷിദാബാദ് പൊലീസ് മാസങ്ങൾക്കു മുൻപു സഹിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഈ കേസിനെപ്പറ്റി മഹേഷിന് അറിവു ലഭിച്ചതാണു വഴിത്തിരിവായത്. ‘ക്രൈം ഫയൽസ്’ എന്ന വെബ് സീരീസിനു പ്രമേയമായ സ്വപ്ന കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ബിജുവിനെ ഏഴു വർഷത്തിനു ശേഷം കണ്ടെത്തിയതും മഹേഷായിരുന്നു.