പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാൻ ഇടതുമുന്നണി; മുന്നണി ധാരണകൾ പാലിക്കും
നെടുങ്കണ്ടം ∙ മുന്നണി ധാരണകൾ പാലിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാൻ ഇടതുമുന്നണി. ഡിസംബർ 19 ന് നടക്കുന്ന ജില്ലാ കമ്മിറ്റിയിലെ ചർച്ചകൾക്കു ശേഷം പഞ്ചായത്തുകളിലെ കക്ഷി നില പരിശോധിച്ച് മുന്നണി ധാരണകൾ പാലിച്ചുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണു സിപിഎം നേതൃത്വം നൽകുന്ന

നെടുങ്കണ്ടം ∙ മുന്നണി ധാരണകൾ പാലിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാൻ ഇടതുമുന്നണി. ഡിസംബർ 19 ന് നടക്കുന്ന ജില്ലാ കമ്മിറ്റിയിലെ ചർച്ചകൾക്കു ശേഷം പഞ്ചായത്തുകളിലെ കക്ഷി നില പരിശോധിച്ച് മുന്നണി ധാരണകൾ പാലിച്ചുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണു സിപിഎം നേതൃത്വം നൽകുന്ന സൂചന. പ്രാഥമിക ചർച്ചകളും തുടങ്ങിയിട്ടുണ്ട്.
നെടുങ്കണ്ടം പഞ്ചായത്ത്:മുന്നണി ധാരണ പാലിക്കും
10 വർഷം നീണ്ട യുഡിഎഫ് ഭരണത്തിനു അന്ത്യംകുറിച്ചാണ് എൽഡിഎഫ് നെടുങ്കണ്ടം പഞ്ചായത്തിന്റെ ഭരണം പിടിച്ചത്. ഭരണം പിടിക്കാൻ പ്രയത്നിച്ച സഖ്യകക്ഷികൾക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കൂടുതൽ പരിഗണന ഉറപ്പാക്കും.ഇടതു മുന്നണി 14 സീറ്റുകൾ സ്വന്തമാക്കി. യുഡിഎഫ് 8 സീറ്റുകൾ കരസ്ഥമാക്കി. കേരള കോൺഗ്രസ് എം മത്സരിച്ച 6 വാർഡുകളിൽ 4 എണ്ണം വിജയിച്ചു. സിപിഐ മത്സരിച്ച 5 വാർഡുകളിൽ അട്ടിമറി വിജയം സ്വന്തമാക്കി. കേരള കോൺഗ്രസിന്റെ കടന്നുവരവ് ഇടതു മുന്നണിയെ ശക്തിപ്പെടുത്തിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പാമ്പാടുംപാറ പഞ്ചായത്തിൽസഖ്യത്തിന് പരിഗണന
20 വർഷമായി പാമ്പാടുംപാറയിൽ തുടർ ഭരണം നടത്തിയിരുന്ന കോൺഗ്രസ് ഭരണത്തിനു അറുതിവരുത്തിയാണ് എൽഡിഎഫ് പഞ്ചായത്തിൽ ഭരണം പിടിച്ചത്. എൽഡിഎഫ് 9 സീറ്റും യുഡിഎഫ് 7 സീറ്റുകളുമാണ് കരസ്ഥമാക്കി. എൽഡിഎഫ് മുന്നണി സംവിധാനത്തിലുള്ളവർക്ക് കൂടുതൽ പ്രാമുഖ്യം നൽകും. കഴിഞ്ഞ 3 തവണയായും ഒരു സീറ്റിൽ വിജയിച്ചിരുന്ന ബിജെപിക്കു ഇത്തവണ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.
കരുണാപുരത്ത് ഒപ്പത്തിനൊപ്പം
കരുണാപുരത്ത് നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫ് 8, യുഡിഎഫ് 8, എൻഡിഎ സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില. 2015ൽ യുഡിഎഫിനു 12 സീറ്റുകളും എൽഡിഎഫിനു 5 സീറ്റുകളുമുണ്ടായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇരു കക്ഷികളും ഒപ്പത്തിനൊപ്പം എത്തിയത്.