മൂന്നാർ ∙ 14 വർഷം മുൻപ് പന്നിയാർ വൈദ്യുതി നിലയത്തിലെ പെൻസ്റ്റോക്ക് പൈപ്പുകൾ തകർന്നുണ്ടായ അപകടത്തിന്റെ ഓർമ ഇപ്പോഴും പള്ളിവാസലിലെ ജനങ്ങളിൽ ഭീതി നിറയ്ക്കുകയാണ്. തങ്ങളുടെ തലയ്ക്കു മുകളിൽ സ്ഥിതി ചെയ്യുന്ന, 83 വർഷം പഴക്കമുള്ള പെൻസ്റ്റോക്ക് പൈപ്പുകളാണ് മീൻകട്ട്‌, കുഞ്ചിത്തണ്ണി മേഖലയിലെ ജനങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ 14 വർഷം മുൻപ് പന്നിയാർ വൈദ്യുതി നിലയത്തിലെ പെൻസ്റ്റോക്ക് പൈപ്പുകൾ തകർന്നുണ്ടായ അപകടത്തിന്റെ ഓർമ ഇപ്പോഴും പള്ളിവാസലിലെ ജനങ്ങളിൽ ഭീതി നിറയ്ക്കുകയാണ്. തങ്ങളുടെ തലയ്ക്കു മുകളിൽ സ്ഥിതി ചെയ്യുന്ന, 83 വർഷം പഴക്കമുള്ള പെൻസ്റ്റോക്ക് പൈപ്പുകളാണ് മീൻകട്ട്‌, കുഞ്ചിത്തണ്ണി മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയാകുന്നത്.

1940ൽ കമ്മിഷൻ ചെയ്ത, സംസ്ഥാനത്തെ ആദ്യ പവർഹൗസായ പള്ളിവാസലിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്ന 4 പൈപ്പുകളാണ് കാലപ്പഴക്കത്താൽ ദുർബലമായിരിക്കുന്നത്. മൂന്നാർ ഹെഡ് വർക്സ് ഡാം ഭാഗത്തു നിന്ന് തുരങ്കത്തിലൂടെ എത്തുന്ന വെള്ളം പള്ളിവാസലിലെ മലമുകളിൽ നിന്ന് പെൻസ്റ്റോക്ക് പൈപ്പ് വഴിയാണ് കുത്തനെ മലയടിവാരത്തിലെ പവർഹൗസിൽ എത്തിക്കുന്നത്. 10 മില്ലിമീറ്റർ ആയിരുന്നു ഈ പൈപ്പുകൾ സ്ഥാപിക്കുന്ന സമയത്ത് ഇവയുടെ കനം.

ADVERTISEMENT

2010ൽ കേന്ദ്ര പവർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിൽ തേയ്മാനം മൂലം ഈ പൈപ്പുകളുടെ കനം പകുതിയായതായി കണ്ടെത്തി.  കെഎസ്ഇബിയുടെ നിർദേശപ്രകാരം 2016ൽ കൊച്ചി കേന്ദ്രമായ ടെക്നിക്കൽ ഇൻസ്പെക്‌ഷൻ സർവീസസ് നടത്തിയ പഠനത്തിലും ഈ പൈപ്പുകളുടെ അപകടാവസ്ഥ ബോധ്യപ്പെട്ടിരുന്നു. പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതി പൂർത്തിയാകുന്നതോടെ പൈപ്പുകൾ ഡികമ്മിഷൻ ചെയ്യാനായിരുന്നു വൈദ്യുതി ബോർഡിന്റെ പദ്ധതി. എന്നാൽ 2007ൽ തുടങ്ങിയ വിപുലീകരണ പദ്ധതി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.

English Summary: 83-year-old water bomb overhead; Fear of disaster in mind