കട്ടപ്പന-കുട്ടിക്കാനം റോഡ്; ഇതുവഴി പോയാൽ കുളിപ്പിച്ചു തരും!
കട്ടപ്പന∙ സംസ്ഥാന പാതയിൽ ഇരുപതേക്കറിനും പ്ലാമൂടിനും സമീപത്തുള്ള വെള്ളക്കെട്ടുകൾ ഇരുചക്ര-കാൽനട യാത്രക്കാരെ ചെളിവെള്ളത്തിൽ കുളിപ്പിക്കുന്നു. കട്ടപ്പന-കുട്ടിക്കാനം പാതയുടെ ഭാഗങ്ങളിലാണ് ഇരു വെള്ളക്കെട്ടുകളും. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. മഴയുള്ളപ്പോൾ വെള്ളക്കെട്ട് രൂക്ഷമാണ്.

കട്ടപ്പന∙ സംസ്ഥാന പാതയിൽ ഇരുപതേക്കറിനും പ്ലാമൂടിനും സമീപത്തുള്ള വെള്ളക്കെട്ടുകൾ ഇരുചക്ര-കാൽനട യാത്രക്കാരെ ചെളിവെള്ളത്തിൽ കുളിപ്പിക്കുന്നു. കട്ടപ്പന-കുട്ടിക്കാനം പാതയുടെ ഭാഗങ്ങളിലാണ് ഇരു വെള്ളക്കെട്ടുകളും. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. മഴയുള്ളപ്പോൾ വെള്ളക്കെട്ട് രൂക്ഷമാണ്. അല്ലാത്ത സമയങ്ങളിൽ ഇരുപതേക്കറിലാണ് വെള്ളക്കെട്ട് കൂടുതലായി ഉള്ളത്.
കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രികരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഇരുപതേക്കറിൽനിന്ന് സ്‌കൂൾ കവലയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ട്. റോഡിന്റെ പകുതി ഭാഗത്തോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതുവഴി കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. യാത്രക്കാർ കടന്നുപോകുന്ന സമയങ്ങളിൽ ഏതെങ്കിലും വാഹനം വന്നാൽ ചെളിവെള്ളം തെറിച്ച് ദേഹത്ത് പതിക്കും.
ഇരുവശങ്ങളിൽനിന്നു വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പിച്ചശേഷം റോഡിനു മധ്യഭാഗത്തു കൂടി ഓടിയാണ് പലപ്പോഴും കാൽനട യാത്രികർ ഈ ഭാഗത്തു കൂടി സഞ്ചരിക്കുന്നത്. മറ്റിടങ്ങളിൽ നിന്ന് ഒഴുകിയെത്തിയ മണ്ണ് റോഡിലേക്ക് പരന്ന് ചെളിയായി കെട്ടിക്കിടക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നരിയമ്പാറയ്ക്കും പ്ലാമൂടിനും മധ്യേയുള്ള ഭാഗത്തെ വെള്ളക്കെട്ടും യാത്രക്കാർക്ക് ഏറെ ദുരിതം സമ്മാനിക്കുന്നു.
ഇരുവശങ്ങളിൽനിന്ന് ഇറക്കമായതിനാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ വെള്ളക്കെട്ടിലേക്ക് ഇറങ്ങുമ്പോൾ ചെളിവെള്ളം ഇരുവശങ്ങളിലേക്കും ശക്തമായി തെറിക്കും. ഈ രീതിയിൽ തെറിക്കുന്ന വെള്ളത്തിന്റെ ശക്തിമൂലം ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർ വീഴുന്ന സ്ഥിതിപോലും ഉണ്ട്. റോഡിന്റെ വശങ്ങളിൽ ഓടയോ വെള്ളം ഒഴുകി പോകാനുള്ള സൗകര്യമോ ഇല്ലാത്തതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.