മൂലമറ്റം ∙ കനാലിൽ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽ പെടുന്നതു പതിവ്. സുരക്ഷാ മാർഗങ്ങൾ ഒരുക്കാൻ നടപടിയില്ല. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് ഉൽപാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ഒഴുക്കുന്നതു മൂലമറ്റം ടൗണിനു മധ്യത്തിലൂടെ നിർമിച്ചിട്ടുള്ള കനാൽ വഴിയാണ്. വൈദ്യുതി നിലയത്തിൽ പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ കനാലിൽ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽ പെടുന്നതു പതിവ്. സുരക്ഷാ മാർഗങ്ങൾ ഒരുക്കാൻ നടപടിയില്ല. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് ഉൽപാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ഒഴുക്കുന്നതു മൂലമറ്റം ടൗണിനു മധ്യത്തിലൂടെ നിർമിച്ചിട്ടുള്ള കനാൽ വഴിയാണ്. വൈദ്യുതി നിലയത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകളുടെ എണ്ണമനുസരിച്ചു കനാലിലെ ജലനിരപ്പും ഒഴുക്കും കൂടിയും കുറഞ്ഞുമിരിക്കും. അപ്രതീക്ഷിതമായുണ്ടാകുന്ന ജലപ്രവാഹവും ഒഴുക്കും കനാലിൽ കുളിക്കാനിറങ്ങുന്നവരെ അപകടത്തിലാക്കും.

ഒട്ടേറെ അപകടങ്ങളാണ് ഇത്തരത്തിൽ ഇവിടെയുണ്ടായിരിക്കുന്നത്. അടിയൊഴുക്കും തണുപ്പു കൂടുതലും ഏറെ ആഴവും ജലാശയത്തിലുണ്ട്. എന്നാൽ ഒരിടത്തും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. വിദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണു ജലാശയത്തിൽ അപകടത്തിൽ പെടുന്നവരിൽ ഏറെയും. മൂലമറ്റം കനാലിൽ വീണു അപകടം ഒഴിവാക്കാൻ കെഎസ്ഇബി പദ്ധതി തയാറാക്കുമെന്ന് പറഞ്ഞിരുന്നു. അലാം അടക്കം സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കെഎസ്ഇബിയെ സമീപിച്ചിരുന്നു.

ADVERTISEMENT

എന്നാൽ സംസ്ഥാനത്തെ ആവശ്യമനുസരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാൽ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രായോഗികമല്ല എന്നായിരുന്നു മറുപടി. പകരം കനാലിൽ കൂടുതൽ പ്രകാശ സംവിധാനം ഒരുക്കുമെന്നും മഴക്കാലമെത്തുന്നതോടെ കനാലിന്റെ ഇരുകരകളിലും വടം സ്ഥാപിക്കാനാവശ്യമായ പൈപ്പുകൾ സ്ഥാപിക്കാമെന്നും ഒഴുക്കിൽ പെടുന്ന ആളുകൾക്കു പിടിച്ചു കയറാൻ ഇത് സഹായകരമാകും എന്നെല്ലാമുള്ള ഉറപ്പാണു നൽകിയത്.

എന്നാൽ 2 വർഷം പിന്നിട്ടെങ്കിലും ഒന്നുമുണ്ടായില്ല. വൈദ്യുതി നിലയത്തിൽ കൂടുതൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുമ്പോൾ അപകടസാധ്യതയുള്ള 1 കിലോമീറ്റർ ദൂരത്തിൽ മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകു മെന്നാണു നാട്ടുകാരുടെ നിർദേശം.