ഇടുക്കിയിൽ എയർസ്ട്രിപ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം വീണ്ടും ഉണ്ടായത് 2020 ലെ സംസ്ഥാന ബജറ്റിലാണ് . എയർ സ്ട്രിപ്പിനായി ജില്ലാ ആസ്ഥാനത്തോടു ചേർന്ന് മണിയാറൻകുടി പെരുങ്കാല മേഖലയാണ് പരിഗണിച്ചിട്ടുള്ളത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സാധ്യതാ പഠനത്തിനായി പ്രാഥമിക പഠനത്തിന് തുക അനുവദിച്ചിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾക്കായി റിട്ട. എയർ ഫോഴ്സ് ഓഫിസറെ ചുമതലപ്പെടുത്താൻ കാബിനറ്റിൽ തീരുമാനമായിരുന്നു. സാധ്യതാ പഠനത്തിനൊപ്പം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി ഇടുക്കിക്ക് ശുഭയാത്ര
രാജ്യാന്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇടുക്കിക്കും തേക്കടിക്കും മൂന്നാറിനും പുറമേ അനുബന്ധ കേന്ദ്രങ്ങളായി ഒട്ടേറെ ചെറുകിട സഞ്ചാര തീരങ്ങൾ ഇടുക്കിയിൽ ഉണ്ടെങ്കിലും യാത്രാ സൗകര്യ അപര്യാപ്തത വികസനത്തിന് തടസ്സമാണ്. ഗ്രാമീണ റോഡുകളിലൂടെ മാത്രം ബന്ധിച്ച ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സ്വദേശികൾ പോലും കടന്നെത്തുന്നില്ല.

ജലവിമാനത്തിലിരുന്ന് സൗഹൃദ സംഭാഷണം നടത്തുന്ന എം.എം മണി എംഎൽഎയും മന്ത്രി റോഷി അഗസ്റ്റിനും. ക്യാബിൻ ക്രൂ യോഗേഷ് ഗാർഗ് സമീപം.
ADVERTISEMENT

ടൂറിസത്തിന് ഒട്ടേറെ സാധ്യതകൾ ഉള്ള ഇടമലക്കുടി, മുല്ലക്കുടി, താന്നിക്കുടി, പാൽക്കുളംമേട് തുടങ്ങി ഒട്ടേറെ സ്ഥലങ്ങൾ മതിയായ റോഡ് സൗകര്യങ്ങൾ പോലും ഇല്ല. ഇടുക്കിയിലെ നിർദിഷ്ട വിമാനത്താവളം ഇത്തരം അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അഭൂതപൂർവമായ വികസനത്തിന് വഴിയൊരുക്കും.

പൊലീസ് പ്രോ.. മാട്ടുപ്പെട്ടി ജലാശയത്തിൽ ഇന്നലെ ഇറങ്ങിയ ജലവിമാനം തിരികെ കൊച്ചിയിലേക്ക് മടങ്ങുന്നതിനു മുൻപാണ് ചിറകിൽ ഗോപ്രോ ക്യാമറ ഘടിപ്പിക്കാൻ പൈലറ്റായ ക്യാപ്റ്റൻ ഡാനിയൽ മോണ്ട്ഗോമറി ശ്രമം നടത്തിയത്, പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ സഹായത്തിനായി കേരള പൊലീസ് തന്നെ രംഗത്ത് എത്തി. ഒട്ടും വൈകാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മറ്റു ഉദ്യോഗസ്ഥർ ചേർന്ന് എടുത്ത് ഉയർത്തി തോളിൽ കയറ്റി, ചിറകിൽ ക്യാമറ സെറ്റാക്കി. മന്ത്രി റോഷി അഗസ്റ്റിൻ, പൈലറ്റ് ക്യാപ്റ്റൻ ഡാനിയൽ മോണ്ട്ഗോമറി, ക്യാബിൻ ക്രൂ യോഗേഷ് ഗാർഗ് എന്നിവർ സമീപം.

വേണം, വരണം...അണക്കര എയർസ്ട്രിപ്
കുമളി ∙ അണക്കര എയർ സ്ട്രിപ് എന്ന സങ്കൽപത്തിന് വീണ്ടും ചിറക് മുളയ്ക്കുമോ? സത്രം എയർസ്ട്രിപ്പിനും, സീ പ്ലെയിൻ സ്വപ്നത്തിനും വിലങ്ങുതടിയുമായി വനംവകുപ്പും മറ്റ് ചില തൽപരകക്ഷികളും രംഗത്ത് വരുമ്പോൾ ഇത്തരത്തിലൊരു പ്രശ്നവുമില്ലാത്ത അണക്കരയിൽ എയർ സ്ട്രിപ് സ്ഥാപിക്കണമെന്നാണ് വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയരുന്നത്.

ADVERTISEMENT

അണക്കര എയർസ്ട്രിപ്പിന്  പാരിസ്ഥിതിക പ്രശ്നങ്ങളോ മണ്ണിടിച്ചിലോ കുടിയിറക്കലോ വനം നശിപ്പിക്കലോ വേണ്ടിവരുന്നില്ല എന്നതാണ് പ്രത്യേകത. 16 വർഷം മുൻപാണ് അണക്കരയിൽ ചെറു വിമാനങ്ങൾ വന്നിറങ്ങാൻ സാധിക്കുന്ന തരത്തിൽ എയർ സ്ട്രിപ് നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടത്.

ജലവിമാനത്തിന്റെ കോക്ക്പ്പിറ്റ്

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും എയർപോർട്ട് അതോറിറ്റിയുടെയും പ്രതിരോധ വകുപ്പിന്റെയും അനുമതി ലഭിക്കുകയും വിവിധ സാങ്കേതിക പഠനങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എയർ സ്ട്രിപ് നിർമിക്കാൻ 30-40 ഏക്കർ സ്ഥലം മാത്രമാണ് ആവശ്യമുള്ളത്. ഇത് നൽകാൻ തയാറാണെന്ന് അണക്കരയിലെ സ്വകാര്യ വ്യക്തി സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പദ്ധതി മുടങ്ങുകയാണുണ്ടായത്. 

ADVERTISEMENT

എന്താണ് എയർ സ്ട്രിപ് ?
ഒരു റൺവേ മാത്രം ഉള്ള ചെറു വിമാനത്താവളം ആണ് എയർ സ്ട്രിപ്. 25 മുതൽ 125 സീറ്റുകൾ വരെയുള്ള ചെറു വിമാനങ്ങൾക്കാണ് എയർസ്ട്രിപ്പുകളിൽ നിന്ന് സർവീസ് നടത്താൻ അനുമതി നൽകുന്നത്.

English Summary:

The Kerala government has revived plans for an airstrip in Idukki, identifying Maniyarankudi Perumkal as the potential site. Following initial budget allocation and feasibility studies, land acquisition is underway. The project aims to enhance connectivity and boost tourism in the region.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT