പൂപ്പാറ∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ വെള്ളിയാഴ്ചയും ഇന്നലെയും മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദേശീയപാത വിഭാഗത്തിന്റെ നീക്കം. 381.76 കോടി രൂപ മുടക്കി പണി പൂർത്തിയാക്കിയശേഷം ടോൾബൂത്ത് ഉൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂപ്പാറ∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ വെള്ളിയാഴ്ചയും ഇന്നലെയും മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദേശീയപാത വിഭാഗത്തിന്റെ നീക്കം.

381.76 കോടി രൂപ മുടക്കി പണി പൂർത്തിയാക്കിയശേഷം ടോൾബൂത്ത് ഉൾപ്പെടെ സ്ഥാപിച്ചു പാതയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെയാണു മണ്ണിടിച്ചിൽ. 2017 ൽ റോഡ് നിർമാണം ആരംഭിച്ചശേഷം ഇതുവരെ ഗ്യാപ് റോഡിൽ മാത്രം ചെറുതും വലുതുമായി അഞ്ചിലധികം മലയിടിച്ചിലുകളാണുണ്ടായത്.

ADVERTISEMENT

2019 ഒക്ടോബറിൽ റോഡ് നിർമാണത്തിനിടെയുണ്ടായ മലയിടിച്ചിലിൽ 2 തൊഴിലാളികൾ മരിച്ചു. ഇതിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗ്യാപ് റോഡിൽ മണ്ണിടിച്ചിലിനു കാരണം അശാസ്ത്രീയ ഖനനമാണെന്നു ദേവികുളം സബ് കലക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിലുണ്ടാകുന്നതിന്റെ തലേദിവസത്തെ ദൃശ്യം. ജസ്റ്റിൻസ് ഹെലിക്യാം പകർത്തിയ ചിത്രം.

ഗ്യാപ് ഭാഗത്തെ റവന്യു ഭൂമിയിൽ നിന്നു 628223.3 മെട്രിക് ടൺ പാറ അനധികൃതമായി പൊട്ടിച്ച് നീക്കിയതിനാൽ പാറയുടെ വിലയും പിഴയും ചേർത്തു 6,28,22,480 രൂപ റോഡ് കരാർ കമ്പനി സർക്കാരിലേക്ക് അടയ്ക്കണമെന്നു കഴിഞ്ഞ ജനുവരി 16 നു റവന്യു വകുപ്പ് നോട്ടിസ് നൽകി. എന്നാൽ പിഴയടയ്ക്കാൻ തയാറാകാത്ത കമ്പനി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ADVERTISEMENT

English Summary: Frequent landslides; National Highways Department to inspect the gap road