നിർമാണം തുടങ്ങി ഇതുവരെ 5 ലധികം മണ്ണിടിച്ചിലുകൾ, മണ്ണിനടിയിൽപെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം ഇന്നും കാണാമറയത്ത്, കൃഷിഭൂമി നശിച്ചത് 50 ഏക്കറിലധികം അശാസ്ത്രീയ നിർമാണവും അനധികൃത പാറ പൊട്ടിക്കലും ഗ്യാപ് റോഡിന് വെല്ലുവിളിയാകുന്നു. ഇടുക്കിയുടെ അഭിമാനമാകേണ്ട ഗ്യാപ് റോഡ് ജില്ലയുടെ പേടി സ്വപ്നമാവുകയാണോ?

നിർമാണം തുടങ്ങി ഇതുവരെ 5 ലധികം മണ്ണിടിച്ചിലുകൾ, മണ്ണിനടിയിൽപെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം ഇന്നും കാണാമറയത്ത്, കൃഷിഭൂമി നശിച്ചത് 50 ഏക്കറിലധികം അശാസ്ത്രീയ നിർമാണവും അനധികൃത പാറ പൊട്ടിക്കലും ഗ്യാപ് റോഡിന് വെല്ലുവിളിയാകുന്നു. ഇടുക്കിയുടെ അഭിമാനമാകേണ്ട ഗ്യാപ് റോഡ് ജില്ലയുടെ പേടി സ്വപ്നമാവുകയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണം തുടങ്ങി ഇതുവരെ 5 ലധികം മണ്ണിടിച്ചിലുകൾ, മണ്ണിനടിയിൽപെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം ഇന്നും കാണാമറയത്ത്, കൃഷിഭൂമി നശിച്ചത് 50 ഏക്കറിലധികം അശാസ്ത്രീയ നിർമാണവും അനധികൃത പാറ പൊട്ടിക്കലും ഗ്യാപ് റോഡിന് വെല്ലുവിളിയാകുന്നു. ഇടുക്കിയുടെ അഭിമാനമാകേണ്ട ഗ്യാപ് റോഡ് ജില്ലയുടെ പേടി സ്വപ്നമാവുകയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണം തുടങ്ങി ഇതുവരെ 5 ലധികം മണ്ണിടിച്ചിലുകൾ, മണ്ണിനടിയിൽപെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം ഇന്നും കാണാമറയത്ത്, കൃഷിഭൂമി നശിച്ചത് 50 ഏക്കറിലധികം അശാസ്ത്രീയ നിർമാണവും അനധികൃത പാറ പൊട്ടിക്കലും ഗ്യാപ് റോഡിന് വെല്ലുവിളിയാകുന്നു. ഇടുക്കിയുടെ അഭിമാനമാകേണ്ട ഗ്യാപ് റോഡ് ജില്ലയുടെ പേടി സ്വപ്നമാവുകയാണോ? ആരാണ് ഉത്തരവാദി ? എന്താണ് പരിഹാരം ?

രാജകുമാരി ∙ കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡിന്റെ നിർമാണം 95% പൂർത്തിയായെങ്കിലും മഴക്കാലത്ത് സ്ഥിരമായി മലയിടിച്ചിലുണ്ടാകുന്ന ദേവികുളം ഗ്യാപ് റോഡ് യാത്രക്കാർക്കും അധികൃതർക്കും ആശങ്കയായി അവശേഷിക്കുന്നു. എല്ലാ മഴക്കാലത്തും ഗ്യാപ് റോഡിലെ ഗതാഗതം നിയന്ത്രിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ADVERTISEMENT

റോഡ് നിർമാണത്തിനായി അശാസ്ത്രീയമായ പാറ പൊട്ടിച്ചതാണ് ഗ്യാപ് റോഡിന്റെ ഈ അവസ്ഥക്ക് കാരണമെന്ന് റവന്യു വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഗ്യാപ് ഭാഗത്തെ റവന്യു ഭൂമിയിൽ നിന്ന് 628223.3 മെട്രിക് ടൺ പാറ അനധികൃതമായി പൊട്ടിച്ച് നീക്കിയതിനാൽ പാറയുടെ വിലയും പിഴയും ചേർത്ത് 6,28,22,480 രൂപ കരാർ കമ്പനി സർക്കാരിലേക്ക് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 16 ന് റവന്യു വകുപ്പ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ പിഴയടയ്ക്കാൻ തയാറാകാത്ത കമ്പനി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ബ്രേക്കില്ലാതെ മണ്ണിടിച്ചിലുകൾ

ADVERTISEMENT

2017 ൽ റോഡ് നിർമാണം ആരംഭിച്ചതിനു ശേഷം ഇതുവരെ ഗ്യാപ് റോഡിൽ മാത്രം ചെറുതും വലുതുമായ 5 ൽ അധികം മലയിടിച്ചിലുകളാണുണ്ടായത്. 2019 ഒക്ടോബറിൽ റോഡ് നിർമാണത്തിനിടെ ഉണ്ടായ മലയിടിച്ചിലിൽ 2 തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു മണ്ണുമാന്തിയന്ത്രവും അന്ന് മണ്ണിനടിയിലായിരുന്നു. ഇതേ വർഷം ജൂലൈ 28 ന് ഉണ്ടായ മലയിടിച്ചിലിൽ 7 കർഷകരുടെ 50 ഏക്കറിലധികം കൃഷി ഭൂമി പൂർണമായും നശിച്ചു.

ഗ്യാപ് റോഡിലേക്ക് ഇടിഞ്ഞു വീണ വൻ പാറകളും മണ്ണും താഴെയുള്ള കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് 6 ന് ഉണ്ടായ മലയിടിച്ചിലിലും 2 കർഷകരുടെ കൃഷി ഭൂമി കൃഷിയോഗ്യമല്ലാതായി. പല സമയത്തായുണ്ടായ മലയിടിച്ചിലിൽ ഇരുപതിലേറെ കർഷകരുടെ കൃഷിഭൂമി പാറ വീണ് നശിച്ചു. ഇതിൽ 2 കർഷകർക്ക് മാത്രമാണ് കരാർ കമ്പനി  നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരമാവശ്യപ്പെട്ട് മറ്റ് കർഷകർ നടത്തിവന്ന രാപകൽ സമരം 50 ദിവസം പിന്നിട്ട ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് താൽക്കാലികമായി അവസാനിപ്പിച്ചത്.

ADVERTISEMENT

10 ദിവസത്തിനകം നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ദേശീയ പാത വിഭാഗം വ്യക്തമാക്കിയതോടെയാണ് പ്രതികൂല കാലാവസ്ഥയിലും ഗ്യാപ് റോഡിൽ രാപകര സമരം നടത്തിയ കർഷകരും സംയുക്ത സമരസമിതിയും താൽക്കാലികമായി പിൻമാറിയത്. അപകട സാധ്യതയുള്ളതിനാൽ ഗ്യാപ് റോഡിലെ സമര പന്തലിൽ നടത്തുന്ന രാപകൽ സമരം അവസാനിപ്പിക്കണമെന്ന് ദേവികുളം സബ് കലക്ടർ ഉൾപ്പെടെയുള്ളവർ കർഷകരോട് ആവശ്യപ്പെട്ടിരുന്നു.

കാലാവധി 2 വർഷം ; പണി തീർക്കാൻ 6 വർഷം കൊണ്ട്

2017 ഓഗസ്റ്റിലാണ് ദേശീയ പാത നവീകരണത്തിന്റെ ഉദ്ഘാടനം നടത്തിയത്. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡിന്റെ നിർമാണത്തിന് 381 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. 2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു ദേശീയ പാത വിഭാഗത്തിന്റെ തീരുമാനമെങ്കിലും പല കാരണങ്ങളാൽ ഇത് 6 വർഷം വരെ നീണ്ടു. 2018 ലെ പ്രളയം, തുടർന്നുണ്ടായ കോവിഡ് മഹാമാരിയും റോഡ് നിർമാണത്തെ ബാധിച്ചു.

തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള മൂന്നാർ ഗ്യാപ് റോഡിന്റെ ദൃശ്യം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

ദേവികുളം, ഗ്യാപ്, ആനയിറങ്കൽ എന്നിവിടങ്ങളിലെ രണ്ടര കിലോമീറ്ററോളം റോഡിലെ മരം മുറിച്ചു നീക്കുന്നത് സംബന്ധിച്ച് വനം വകുപ്പുമായുണ്ടായ തർക്കവും നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമായി. മരത്തിന്റെ വിലയും വന ഭൂമിയുടെ നഷ്ടപരിഹാരവുമുൾപ്പെടെ 7 കോടിയിലധികം രൂപ ദേശീയ പാത വിഭാഗം വനം വകുപ്പിന് നൽകിയ ശേഷമാണ് മരം മുറിക്കാൻ അനുമതി ലഭിച്ചത്. എന്നാൽ വന്യമൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ ദേവികുളം ഗ്യാപ്പിന് സമീപം ഒരു മൃഗ പാലവും, ചൂണ്ടലിന് സമീപം കാട്ടാനകൾക്ക് റോഡ് മുറിച്ചു കടക്കാനുള്ള ഇടനാഴിയും (അണ്ടർ പാസേജ്) ഇതു വരെ നിർമിച്ചിട്ടില്ല.

English Summary: How Munnar Gap Road, built at a cost of 381 crores, collapsed and who is responsible?