ഇടുക്കി നഴ്സിങ് കോളജ്: പെട്ടുപോയത് വിദ്യാർഥികൾ
ചെറുതോണി ∙ കോളജും ക്ലാസ് മുറികളും സ്വന്തമായില്ലാതെ ഇടുക്കി നഴ്സിങ് കോളജ് വിദ്യാർഥികൾ വശം കെട്ടു. പരാതി പറഞ്ഞു മടുത്ത രക്ഷിതാക്കളോടും കുട്ടികളോടും ‘ഇപ്പം ശരിയാക്കിത്തരാം’ എന്ന മറുപടി മാത്രമാണ് അധികൃതർക്ക് പറയാനുള്ളത്. വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തു വന്നുകഴിഞ്ഞു. കോളജും അടിസ്ഥാന സൗകര്യവും

ചെറുതോണി ∙ കോളജും ക്ലാസ് മുറികളും സ്വന്തമായില്ലാതെ ഇടുക്കി നഴ്സിങ് കോളജ് വിദ്യാർഥികൾ വശം കെട്ടു. പരാതി പറഞ്ഞു മടുത്ത രക്ഷിതാക്കളോടും കുട്ടികളോടും ‘ഇപ്പം ശരിയാക്കിത്തരാം’ എന്ന മറുപടി മാത്രമാണ് അധികൃതർക്ക് പറയാനുള്ളത്. വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തു വന്നുകഴിഞ്ഞു. കോളജും അടിസ്ഥാന സൗകര്യവും ഇനിയെങ്കിലും ഒരുക്കിയില്ലെങ്കിൽ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം നഷ്ടമാകുമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
തുടക്കം കൊട്ടിഘോഷിച്ച്
ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ 2023 ബാച്ചിൽ 60 ബിഎസ്‌സി വിദ്യാർഥികളുമായി ഇടുക്കി നഴ്സിങ് കോളജ് പ്രവർത്തനം ആരംഭിച്ചത് കൊട്ടിഘോഷിച്ചായിരുന്നു. ഇടുക്കി മെഡിക്കൽ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ഒരു ഭാഗമായിരുന്നു നഴ്സിങ് കോളജിന്റെ ഓഫിസിനായി വിട്ടു നൽകിയത്. മെഡിക്കൽ കോളജിന്റെ പഴയ അക്കാദമിക് ബ്ലോക്കിന്റെ ഒരു ഭാഗം കോളജിനായും വിട്ടുകൊടുത്തു. ആറ് മാസത്തിനുള്ളിൽ കോളജ് മന്ദിരത്തിന്റെ നിർമാണം തുടങ്ങാനാകുമെന്നായിരുന്നു ധാരണ. ആദ്യ ആറു മാസം പ്രയാസമില്ലാതെ പോയെങ്കിലും പിന്നീട് പരാതി പ്രവാഹമായിരുന്നു. പുതിയ ബാച്ചിലെ കുട്ടികൾ എത്തിയിട്ടും പുതിയ കോളജ് നിർമിക്കുന്നതിനായി യാതൊരു ശ്രമവും ഉണ്ടായതുമില്ല.
പരാതികളിൽ പ്രധാനപ്പെട്ടത്
∙ എംബിബിഎസ് വിദ്യാർഥികളുടെ പഠന മുറിയാണ് നഴ്സിങ് വിദ്യാർഥികളും ഉപയോഗിക്കുന്നത്. എംബിബിഎസിനു പുതിയ ബാച്ച് വന്നപ്പോൾ ക്ലാസ് മുറി ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നു.
∙ ആവശ്യത്തിനു അധ്യാപകരും ജീവനക്കാരുമില്ല
∙ ഹോസ്റ്റലായി അനുവദിച്ച വിദ്യാധിരാജ സ്കൂളിൽ അടിസ്ഥാന സൗകര്യമില്ല. ഒരു മുറിയിൽ പത്തിലേറെ കുട്ടികൾ തിങ്ങി ഞെരുങ്ങി കിടക്കേണ്ടി വരുന്നു.
∙ ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ല
∙ പുതിയ ബാച്ച് കുട്ടികൾ വന്നപ്പോൾ നിലവിലുള്ള സൗകര്യങ്ങൾ അവരുമായി പങ്കിടേണ്ടി വരുന്നു.
∙ ക്യാംപസിൽ എത്തുന്നതിനും പോകുന്നതിനും വാഹന സൗകര്യമില്ല.
∙ വിവിധ ഡിപ്പാർട്മെന്റുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തതിനാൽ രോഗികൾ കുറവ്. ∙വിദ്യാർഥികൾ ട്രെയിനിങ്ങിനായി കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കണം.
∙ അധ്യാപകരും ജീവനക്കാരും ആവശ്യത്തിനില്ലെന്നത് പഠനത്തെ ബാധിക്കുന്നു.
∙ മെഡിക്കൽ കോളജിന്റെ ലക്ചർ ഹാൾ പങ്കിട്ടാണ് പഠനം. ലൈബ്രറിയും ലബോറട്ടറിയും അങ്ങനെതന്നെ.