ഇടമലക്കുടിയിലെ റേഷൻ തട്ടിപ്പ്: വാച്ച്മാന് സസ്പെൻഷൻ; സ്റ്റോർ കീപ്പറെ പിരിച്ചുവിട്ടു
മൂന്നാർ∙ ഇടമലക്കുടിയിലെ റേഷൻ വിതരണത്തിൽ ടൺ കണക്കിന് അരിയുടെ തട്ടിപ്പ് കണ്ടെത്തിയ സംഭവത്തിൽ രണ്ടു ജീവനക്കാർക്കെതിരെ നടപടി. പെട്ടിമുടിയിലെ ഗോഡൗൺ വാച്ച്മാനായിരുന്ന സുനിൽ ആൻഡ്രൂസിനെ സസ്പെൻഡ് ചെയ്തു. ഇയാളുടെ സഹോദരനും ഗോഡൗൺ സ്റ്റോർ കീപ്പറുമായിരുന്ന താൽക്കാലിക ജീവനക്കാരൻ ഷാജി ആൻഡ്രൂസിനെ ജോലിയിൽ നിന്നു

മൂന്നാർ∙ ഇടമലക്കുടിയിലെ റേഷൻ വിതരണത്തിൽ ടൺ കണക്കിന് അരിയുടെ തട്ടിപ്പ് കണ്ടെത്തിയ സംഭവത്തിൽ രണ്ടു ജീവനക്കാർക്കെതിരെ നടപടി. പെട്ടിമുടിയിലെ ഗോഡൗൺ വാച്ച്മാനായിരുന്ന സുനിൽ ആൻഡ്രൂസിനെ സസ്പെൻഡ് ചെയ്തു. ഇയാളുടെ സഹോദരനും ഗോഡൗൺ സ്റ്റോർ കീപ്പറുമായിരുന്ന താൽക്കാലിക ജീവനക്കാരൻ ഷാജി ആൻഡ്രൂസിനെ ജോലിയിൽ നിന്നു നീക്കം ചെയ്തു. അന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാറുടേതാണ് നടപടി. ഇടമലക്കുടിയിലെ റേഷൻ വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജൻ സൊസൈറ്റി അധികൃതർ നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ 10 ടൺ അരിയുടെ കുറവ് കണ്ടെത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് സിവിൽ സപ്ലൈസ് വിഭാഗം പരപ്പയാർ റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 1600 കിലോ അരിയുടെ കുറവ് കണ്ടെത്തിയിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ ദിവസം സഹകരണ വകുപ്പിലെ ഓഡിറ്റർമാർ, യൂണിറ്റ് ഇൻസ്പെക്ടർമാർ എന്നിവരടങ്ങിയ അഞ്ചംഗ സംഘം പെട്ടിമുടി ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 2024 ജനുവരി മുതൽ നവംബർ 30 വരെ പരപ്പയാർ റേഷൻ കടയിലേക്ക് മാത്രം നടത്തിയ വിതരണത്തിൽ 13 ടൺ റേഷനരിയുടെ കുറവ് കണ്ടെത്തി. ഗോഡൗണിൽ എത്തിയ സ്‌റ്റോക്ക് റേഷൻ കടയിൽ എത്തിയിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 175 കാർഡുകൾ മാത്രമുള്ള പരപ്പയാർ കടയിൽ 13 ടൺ അരിയുടെ വെട്ടിപ്പാണ് കണ്ടെത്തിയതെങ്കിൽ 675 ലധികം കാർഡുകളുള്ള സൊസൈറ്റിക്കുടിയിലെ റേഷൻ കടയിൽ വൻ തട്ടിപ്പ് നടന്നതായാണ് സൂചന.
ഇടമലക്കുടിയിലെ ഗോത്രവർഗക്കാർ 20 ദിവസമായി റേഷൻ അരി ലഭിക്കാതെ ദുരിതത്തിലായ സംഭവം മനോരമയാണ് പുറത്തു കൊണ്ടുവന്നത്. സംഭവത്തിൽ ഇടപെട്ട കലക്ടർ അടിയന്തിര നടപടിയെടുക്കാൻ പൊതുവിതരണ വകുപ്പിന് നിർദേശം നൽകിയിരുന്നു. തുടർന്ന് ഗോഡൗണിലും ഇടമലക്കുടിയിലെ റേഷൻ കടകളിലും നടത്തിയ പരിശോധനയിലാണ് ടൺ കണക്കിന് അരിയുടെ കുറവു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇടമലക്കുടിയിൽ സന്ദർശനം നടത്തിയ കലക്ടർ റേഷൻ അരി തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്ന് ഗോത്ര വിഭാഗക്കാർക്ക് ഉറപ്പു നൽകിയിരുന്നു.