തടയണം, ഈ അനാസ്ഥ; തടയണകൾ നിർമിച്ചത് 3.53 കോടി രൂപ ചെലവിൽ, മരങ്ങളും മണ്ണും അടിഞ്ഞുകൂടുന്നു
മൂന്നാർ∙ കോടികൾ ചെലവിട്ടു പുഴയിൽ നിർമിച്ച തടയണകളിൽ മഴക്കാലത്ത് ഒഴുകിയെത്തിയ മരങ്ങളും കല്ലുംമണ്ണും അടിഞ്ഞുകിടക്കുന്നത് ഭീഷണിയാകുന്നു. മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി കന്നിയാറിൽ നിർമിച്ച രണ്ടു തടയണകളിലാണ് മഴക്കാലത്ത് ഒഴുകിയെത്തിയ മരങ്ങളും മണ്ണും കല്ലുകളും

മൂന്നാർ∙ കോടികൾ ചെലവിട്ടു പുഴയിൽ നിർമിച്ച തടയണകളിൽ മഴക്കാലത്ത് ഒഴുകിയെത്തിയ മരങ്ങളും കല്ലുംമണ്ണും അടിഞ്ഞുകിടക്കുന്നത് ഭീഷണിയാകുന്നു. മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി കന്നിയാറിൽ നിർമിച്ച രണ്ടു തടയണകളിലാണ് മഴക്കാലത്ത് ഒഴുകിയെത്തിയ മരങ്ങളും മണ്ണും കല്ലുകളും തങ്ങിക്കിടക്കുന്നത്.
തടയണകളുടെ വെള്ളം ഒഴുകിപ്പോകാനുള്ള കവാടങ്ങൾ അടഞ്ഞതോടെ സമീപത്തെ വശങ്ങളിൽ കൂടിയാണ് മഴ ശക്തമായ ദിവസങ്ങളിൽ വെള്ളം ഒഴുകിപ്പോയത്. ഇതുമൂലം വശത്തെ മൺതിട്ടകൾ ഇളകിയ നിലയിലാണ്. മൂന്നാർ -ഉടുമൽപേട്ട റോഡിന്റെ ഒരു വശത്തായാണ് തടയണകൾ നിർമിച്ചിരിക്കുന്നത്.
2022 മാർച്ച് 31നാണ് ചെറുകിട ജലസേചന വകുപ്പ് 3.53 കോടി രൂപ ചെലവിട്ട് പെരിയവര, പെരിയവരകവല എന്നിവിടങ്ങളിലായി 2 തടയണകൾ നിർമിച്ചത്. കന്നിയാറിലെ വെള്ളം തടഞ്ഞു നിർത്തി, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള മലയിൽ സ്ഥാപിക്കുന്ന ജലസംഭരണിയിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം നടത്തുകയായിരുന്നു ലക്ഷ്യം.
ജലസംഭരണി നിർമാണം, പൈപ്പ് ഇടൽ തുടങ്ങിയ പണികൾ ത്രിതല പഞ്ചായത്തുകളിൽ ഏതെങ്കിലുമൊന്നാണ് ചെയ്യേണ്ടത്. എന്നാൽ തടയണകളുടെ നിർമാണം പൂർത്തിയായി ഒന്നര വർഷം പൂർത്തിയായിട്ടും തടയണകൾ ഏറ്റെടുത്ത് ശുദ്ധജല വിതരണം നടത്തുന്നതിനുള്ള മറ്റു നടപടികൾ നടത്താൻ അധികൃതർ തയാറായില്ല. ഒന്നര വർഷമായി പദ്ധതി ഉപേക്ഷിച്ച നിലയിലാണ്.