ഭൂപ്രകൃതി മനസ്സിലാക്കാതെയും സ്ഥല പരിചയമുള്ള പ്രദേശവാസികളുടെ മുന്നറിയിപ്പിനു പുല്ലുവില നൽകിയും കുന്ന് അരിഞ്ഞിറക്കി റോഡ് നിർമിച്ചിരിക്കുന്നതാണു ഹൈറേഞ്ചിൽ പലയിടത്തെയും കാഴ്ച. ഇങ്ങനെ കീറിമുറിച്ച മലനിരകളിൽ സംഭവിച്ചേക്കുമെന്നു ഭയപ്പെട്ടതു തന്നെയാണ് നേരത്തേ ഗ്യാപ് റോഡിലും കഴിഞ്ഞദിവസം വളഞ്ഞങ്ങാനത്തും

ഭൂപ്രകൃതി മനസ്സിലാക്കാതെയും സ്ഥല പരിചയമുള്ള പ്രദേശവാസികളുടെ മുന്നറിയിപ്പിനു പുല്ലുവില നൽകിയും കുന്ന് അരിഞ്ഞിറക്കി റോഡ് നിർമിച്ചിരിക്കുന്നതാണു ഹൈറേഞ്ചിൽ പലയിടത്തെയും കാഴ്ച. ഇങ്ങനെ കീറിമുറിച്ച മലനിരകളിൽ സംഭവിച്ചേക്കുമെന്നു ഭയപ്പെട്ടതു തന്നെയാണ് നേരത്തേ ഗ്യാപ് റോഡിലും കഴിഞ്ഞദിവസം വളഞ്ഞങ്ങാനത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂപ്രകൃതി മനസ്സിലാക്കാതെയും സ്ഥല പരിചയമുള്ള പ്രദേശവാസികളുടെ മുന്നറിയിപ്പിനു പുല്ലുവില നൽകിയും കുന്ന് അരിഞ്ഞിറക്കി റോഡ് നിർമിച്ചിരിക്കുന്നതാണു ഹൈറേഞ്ചിൽ പലയിടത്തെയും കാഴ്ച. ഇങ്ങനെ കീറിമുറിച്ച മലനിരകളിൽ സംഭവിച്ചേക്കുമെന്നു ഭയപ്പെട്ടതു തന്നെയാണ് നേരത്തേ ഗ്യാപ് റോഡിലും കഴിഞ്ഞദിവസം വളഞ്ഞങ്ങാനത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂപ്രകൃതി മനസ്സിലാക്കാതെയും സ്ഥല പരിചയമുള്ള പ്രദേശവാസികളുടെ മുന്നറിയിപ്പിനു പുല്ലുവില നൽകിയും കുന്ന് അരിഞ്ഞിറക്കി റോഡ് നിർമിച്ചിരിക്കുന്നതാണു ഹൈറേഞ്ചിൽ പലയിടത്തെയും കാഴ്ച. ഇങ്ങനെ കീറിമുറിച്ച മലനിരകളിൽ സംഭവിച്ചേക്കുമെന്നു ഭയപ്പെട്ടതു തന്നെയാണ് നേരത്തേ ഗ്യാപ് റോഡിലും കഴിഞ്ഞദിവസം വളഞ്ഞങ്ങാനത്തും സംഭവിച്ചത്. തുടങ്ങിയിട്ടേയുള്ളൂ എന്നാണു ഭയപ്പാടോടെ അവർ പറയുന്നത്. അപകടം വിതയ്ക്കാൻ തക്കം പാർത്തിരിക്കുന്ന ഇടങ്ങൾ ഇടുക്കിയിൽ ഒട്ടേറെയുണ്ട്. അത്തരം ചിലയിടങ്ങളിലൂടെ ...

വളഞ്ഞങ്ങാനത്ത് ഇനിയും അപകടസാധ്യത

ADVERTISEMENT

കെകെ റോഡിൽ കുട്ടിക്കാനം മുതൽ മരുതുംമൂട് വരെയുളള ഭാഗങ്ങളിൽ തിട്ടയിൽ നിന്നു പാറക്കല്ലുകൾ റോഡിലേക്കു പതിക്കാൻ സാധ്യത. കഴിഞ്ഞ ദിവസം കാറിനു മുകളിലേക്കു പാറക്കല്ലുകൾ വീണു വീട്ടമ്മ മരിച്ച വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപത്തു തന്നെ കൂടുതൽ സ്ഥലങ്ങളിൽ പാറക്കല്ലുകൾ ഇളകി മണ്ണുമായി ബന്ധം വേർപിരിഞ്ഞു നിൽക്കുന്നതാണ് അവസ്ഥ.

ദേശീയപാതയോരത്തെ പാറക്കല്ലുകൾ വൻ തോതിൽ ഇടിഞ്ഞു റോഡിലേക്കു എത്താൻ സാധ്യതയുണ്ടെന്നു 6 വർഷം മുൻപു തന്നെ ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. മൺതിട്ടകൾ, പാറകൾ എല്ലാം തന്നെ മണ്ണിൽ നിന്നു ഇളകി നിൽക്കുന്ന സാഹചര്യം ഭൗമശാസ്ത്രജ്ഞരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഞായറാഴ്ച വൈകുന്നേരം കനത്ത മഴ പെയ്തതിനു പിന്നാലെയാണു പാറക്കല്ലുകൾ, മണ്ണ് എന്നിവ ഉരുൾ പൊട്ടുന്നതു പോലെ റോഡിലേക്ക് എത്തിയത്. കാലവർഷക്കാലത്തു വണ്ടിപ്പെരിയാർ മുതൽ മുണ്ടക്കയം വരെ പാറക്കല്ലുകൾ, മൺതിട്ടകൾ എന്നിവ നിലം പൊത്തുന്നതു പതിവു സംഭവമാണ്.രണ്ടു വർഷം മുൻപ് അമലഗിരിയിൽ കെഎസ്ആർടിസി ബസിനു തൊട്ടു മുന്നിലാണു കൂറ്റൻ കല്ല് പതിച്ചത്. അപകടം തലനാരിഴയ്ക്കാണു  വഴി മാറിയത്.

മുന്നറിയിപ്പ് സംവിധാനമില്ല

ADVERTISEMENT

അപകടം പതിയിരിക്കുന്ന കെകെ റോഡിലെ തിട്ടകൾക്കു താഴെ വാഹനങ്ങൾ പാർക്കിങ് നടത്തരുതെന്ന് മുന്നറിയിപ്പില്ല. ദേശീയപാത വഴി കടന്നു പോകുന്നതിൽ നല്ലൊരു ശതമാനവും റോഡ് പരിചയമില്ലാത്ത വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും വാഹനങ്ങളാണ്. അപകട സാധ്യത മനസ്സിലാക്കാതെ ഡ്രൈവർമാർ വാഹന പാർക്കിങ് നടത്തുന്നുണ്ട്.

വളഞ്ഞങ്ങാനം വെളളച്ചാട്ടത്തിന് എതിർവശത്തെ ഭാഗത്തു മാത്രമേ വാഹനങ്ങൾ നിർത്തിയിടാവൂ എന്നായിരുന്നു നിർദേശം. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു കൂടിയായിരുന്നു ഈ നടപടി. ഇവിടങ്ങളിലെ കടകളുടെ മുന്നിൽ പാർക്കിങ് നിരോധന ബോർഡ് പൊലീസ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ബോർഡ് കാണാനില്ല.

കട്ടപ്പന അമർജവാൻ റോഡിന്റെ ടാറിങ്ങിനോടു ചേർന്നു മണ്ണിടിഞ്ഞുപോയ ഭാഗത്ത് ട്രാഫിക് കോൺ സ്ഥാപിച്ച നിലയിൽ.

കടന്നുകിട്ടിയാൽ കോട്ടയം, ഇല്ലെങ്കിൽ സ്റ്റേഡിയം

വീതി കുറഞ്ഞ അമർജവാൻ റോഡിന്റെ അരിക് ഇടിഞ്ഞിരിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന യാത്ര അപകടകരം. ഇവിടെ അപകടം സംഭവിച്ചാൽ നഗരസഭാ സ്‌റ്റേഡിയത്തിലേക്കു പതിക്കുന്ന സ്ഥിതിയാണ്. കോട്ടയം ഭാഗത്തേക്കുള്ള ബസുകളെല്ലാം ഈ വഴിയാണ് കടന്നുപോകുന്നത്. 2017 ഓഗസ്റ്റ് 29ന് ഈ റോഡിന്റെ അരിക് ഇടിഞ്ഞതിനെ തുടർന്ന് ഇവിടെ കല്ലുകൾ നിരത്തിയശേഷം അവശേഷിക്കുന്ന ഭാഗത്തു കൂടിയാണു ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.

ADVERTISEMENT

എന്നാൽ 2018 ഓഗസ്റ്റ് പകുതിയോടെ കാലവർഷം ശക്തി പ്രാപിച്ചപ്പോൾ ഇതിനു സമീപത്തായി വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞു. വാഹനങ്ങൾ എത്തിയാൽ വീണ്ടും മണ്ണിടിയുമെന്ന സ്ഥിതിയായതിനാൽ ആദ്യം ചെറുവാഹനങ്ങൾ മാത്രമാണു കടത്തിവിട്ടിരുന്നത്.

ട്രഷറിക്കു സമീപത്തു കൂടി റെസ്റ്റ് ഹൗസിനു സമീപം ചെന്നെത്തുന്ന റോഡിലൂടെയാണു ബസുകൾ കടത്തിവിട്ടിരുന്നത്. ഇതു വൻ ഗതാഗതക്കുരുക്കിനു കാരണമായതോടെ ബസുകൾ വീണ്ടും അമർജവാൻ റോഡിലൂടെ കടത്തിവിടുകയായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ നടപടി ഉണ്ടായിട്ടില്ല.

തൊടുപുഴ– പാലാ റോഡിൽ ചൂരപ്പട്ട ഭാഗത്ത് റോഡരികിലെ പാറക്കെട്ട്.

സൂക്ഷിക്കണം, ചൂരപ്പട്ട അപകടകാരിയാണ്

കെഎസ്ടിപിയുടെ ഹൈവേ നിർമാണം ബാക്കിവച്ചു പോയ വൻ അപകട സാധ്യതാ മേഖലയാണു പാലാ – തൊടുപുഴ റോഡിലെ ചൂരപ്പട്ട ഭാഗം. റോഡു നിർമാണത്തിനായി പാറ പൊട്ടിച്ചു നീക്കിയതിന്റെ ഫലമായി 30 അടിയിലേറെ ഉയരവും 150 മീറ്ററോളം നീളവുമുള്ള വലിയ പാറക്കെട്ടാണു റോഡരികിൽ യാത്രക്കാർക്കു ഭീഷണിയായി നിൽക്കുന്നത്.

ഏതാനും വർഷം മുൻപു മുകളിൽ നിന്നു പതിച്ച കൂറ്റൻ പാറക്കല്ലുകൾ ഇപ്പോഴും റോഡരികിൽ കിടപ്പുണ്ട്. ഇവിടെ റോഡിന്റെ വശങ്ങളിൽ ധാരാളം സ്ഥലവും തണലും കാഴ്ചഭംഗിയുമുള്ളതിനാൽ ഇവിടത്തെ അപകടം മനസ്സിലാക്കാതെ പാറക്കെട്ടിനു താഴെ വാഹനം നിർത്തി യാത്രക്കാർ വിശ്രമിക്കുന്നതു പതിവു കാഴ്ചയാണ്.

പാറ പൊട്ടിച്ചതിന്റെ ബാക്കിയായി വിണ്ടുകീറിയ നിലയിൽ ഒട്ടേറെ പാറക്കഷണങ്ങൾ മുകളിൽ തങ്ങിനിൽക്കുന്നതു കാണാം. വലിയ മഴ പെയ്യുന്ന സമയത്തും രാത്രിയിലുമെല്ലാം ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതു കാണാറുണ്ടെന്നു നാട്ടുകാർ പറയുന്നു. അപകട സൂചന നൽകുന്ന ഒരു ബോർഡ് എങ്കിലും ഇവിടെ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇവർ പറയുന്നത്.

ചെമ്പകക്കുഴിയിൽ സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗം.

അപകടമൊരുക്കി ചെമ്പകക്കുഴി 

കുമളി- മൂന്നാർ സംസ്ഥാന പാതയിലെ ചെമ്പകക്കുഴിയിൽ സംരക്ഷണഭിത്തി ഇല്ലാത്തത് ഭീഷണി സൃഷ്ടിക്കുന്നു. സ്കൂൾ ബസുകളടക്കം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ സംരക്ഷണ ഭിത്തിയില്ലാത്തതിനെക്കുറിച്ച് പലതവണ നാട്ടുകാർ പരാതി ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ താഴത്തെ റോഡിലേക്കു പതിക്കാനുള്ള സാധ്യതയേറെ. 

ചിത്തിരപുരം - ആനച്ചാൽ റോഡിലേക്ക് തകർന്നു വീണ ദേശീയപാതയുടെ സംരക്ഷണഭിത്തി കാടുകയറിയ നിലയിൽ.

സംരക്ഷണഭിത്തി തകർന്നു വീണിട്ട് നാളെ 5 വർഷം

മൂന്നാർ ∙കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നു വീണിട്ട് നാളെ 5 വർഷം തികയുന്നു. അഞ്ചു വർഷം പൂർത്തിയായിട്ടും ചിത്തിരപുരം -ആനച്ചാൽ റോഡിലേക്കു വീണു കിടക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യാത്തതിനാൽ രണ്ടാം മൈൽ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു.

2018 ഓഗസ്റ്റ് 16ലെ പ്രളയത്തിലാണു ദേശീയ പാതയിൽപെട്ട ചിത്തിരപുരം രണ്ടാം മൈലിലെ വളവിൽ ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്ന് ആനച്ചാൽ റോഡിലേക്ക് പതിച്ചത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെട്ടിരുന്നു. പിന്നീട് റോഡിൽ തടസ്സമായി കിടന്ന കല്ലും മണ്ണും ഒരു വശത്തേക്ക് മാറ്റിയ ശേഷമാണ് ഒരു നിരയായി ഇതു വഴി  വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്.

എന്നാൽ അഞ്ചു വർഷമായിട്ടും അപകടാവസ്ഥയിൽ കഴിയുന്ന ദേശീയപാതയുടെ സംരക്ഷണഭിത്തി പുനർനിർമിക്കാനോ, പ്രധാന റോഡിലേക്കു വീണു കിടക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യാനോ അധികൃതർ തയാറായിട്ടില്ല. തകർന്നു വീണ കല്ലും മണ്ണും നിലവിൽ കാടുകയറി കിടക്കുകയാണ്. പ്രധാന റോഡിൽ തന്നെ കല്ലും മണ്ണും കിടക്കുന്നതു മൂലം തിരക്കുള്ള ദിവസങ്ങളിൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT