തൊടുപുഴ∙ പായസമധുരമില്ലാതെ എന്ത് ഓണം... വിഭവസമൃദ്ധമായ സദ്യവട്ടമൊന്നും ഒരുക്കിയില്ലെങ്കിലും ഓണത്തിന് പായസമെങ്കിലും വേണമെന്ന് നിർബന്ധമാണ് മലയാളിക്ക്. ഓണത്തിനു മാത്രമല്ല, വിവാഹത്തിനും മറ്റ് ഏതു വിശേഷങ്ങൾക്കും സദ്യയുടെ ക്ലൈമാക്സ് പായസം തന്നെ. ഇടുക്കിക്കാരുടെ ഓണാഘോഷം മധുരതരമാക്കാൻ ജില്ലയിൽ പായസമേളകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ പായസമധുരമില്ലാതെ എന്ത് ഓണം... വിഭവസമൃദ്ധമായ സദ്യവട്ടമൊന്നും ഒരുക്കിയില്ലെങ്കിലും ഓണത്തിന് പായസമെങ്കിലും വേണമെന്ന് നിർബന്ധമാണ് മലയാളിക്ക്. ഓണത്തിനു മാത്രമല്ല, വിവാഹത്തിനും മറ്റ് ഏതു വിശേഷങ്ങൾക്കും സദ്യയുടെ ക്ലൈമാക്സ് പായസം തന്നെ. ഇടുക്കിക്കാരുടെ ഓണാഘോഷം മധുരതരമാക്കാൻ ജില്ലയിൽ പായസമേളകൾ ഒരുങ്ങുകയാണ്. രുചിയൊത്ത പായസം തന്നെ തരാൻ പായസ മേളക്കാർ റെഡി. ജില്ലയിലെ പല ബേക്കറികളിലും ഹോട്ടലുകളിലും പായസമേളകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

തിരുവോണം വരെ തുടരും. ചില കേറ്ററിങ് യൂണിറ്റുകളും പായസം തയാറാക്കി നൽകാനുള്ള ഒരുക്കത്തിലാണ്. ഇഷ്ട പായസത്തിനുള്ള വിഭവങ്ങളെല്ലാം വാങ്ങി രുചിയൊത്ത പായസം വീട്ടിൽ തന്നെ പാകപ്പെടുത്തുന്നവരുടെ എണ്ണം ഇപ്പോൾ നന്നേ കുറഞ്ഞു. ഇതോടെ, റെഡിമെയ്ഡ് പായസവും പായസ മേളകളും ഓണവിപണിയുടെ പ്രധാന ഘടകമായി മാറി. ഓണക്കാലമായാൽ, റെഡിമെയ്ഡ് സദ്യയ്ക്കൊപ്പവും അല്ലാതെയും പായസ മേളകൾ നാടെങ്ങും സജീവമാകും.

ADVERTISEMENT

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പാലട, അടപ്രഥമൻ, പരിപ്പ്, ഗോതമ്പ് എന്നിവയാണ് പ്രധാന ഇനങ്ങൾ. അടപ്രഥമൻ, പാലട എന്നിവയ്ക്ക് ലീറ്ററിനു ശരാശരി 220–250 രൂപയാണ് പല ബേക്കറികളിലും ഈടാക്കുന്നത്. ഗോതമ്പ്, പരിപ്പ് പായസത്തിനു ലീറ്ററിന് 200–240 രൂപ വരെയും. അര ലീറ്റർ ടിന്നുകളിലും പായസം ലഭ്യമാണ്. ഉത്രാടം, തിരുവോണം ദിനങ്ങളിലാണ് കൂടുതൽ പായസ മേളകൾ ഉണ്ടാവുക. ബുക്ക് ചെയ്യുന്നവർക്ക് പായസം വീട്ടിൽ എത്തിച്ചു നൽകാനും പല സ്ഥാപനങ്ങളും റെഡിയാണ്. ഓണദിവസങ്ങളിലേക്കുള്ള പായസങ്ങളുടെ മുൻകൂർ ബുക്കിങ് പൊടിപൊടിക്കുകയാണ്.