തെളിവ് ശൂന്യം, ആഭരണമിടുന്ന വീട്ടമ്മമാരും ലക്ഷ്യം; അവരുടെ രീതി ഇതാണ്..
മറയൂർ∙ ഒരു വർഷത്തിനിടെ 12 വീടുകളിൽ മോഷണവും മോഷണശ്രമവും നടന്നു. ഇതിൽ 7 വീടുകളിൽനിന്നായി 60 പവൻ സ്വർണവും വെള്ളി ആഭരണങ്ങളും വീട്ടുപകരണങ്ങളും മോഷണം പോയി. കോട്ടക്കുളത്തെ മോഷണത്തിൽ പിടിയിലായവരിൽനിന്ന് പ്രദേശത്ത് നടന്ന മോഷണങ്ങൾക്കെല്ലാം തുമ്പുണ്ടാക്കാമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. എന്നാൽ പ്രധാന പ്രതി

മറയൂർ∙ ഒരു വർഷത്തിനിടെ 12 വീടുകളിൽ മോഷണവും മോഷണശ്രമവും നടന്നു. ഇതിൽ 7 വീടുകളിൽനിന്നായി 60 പവൻ സ്വർണവും വെള്ളി ആഭരണങ്ങളും വീട്ടുപകരണങ്ങളും മോഷണം പോയി. കോട്ടക്കുളത്തെ മോഷണത്തിൽ പിടിയിലായവരിൽനിന്ന് പ്രദേശത്ത് നടന്ന മോഷണങ്ങൾക്കെല്ലാം തുമ്പുണ്ടാക്കാമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. എന്നാൽ പ്രധാന പ്രതി ചാടിപ്പോയതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായി. ഇതോടെ മുഖം രക്ഷിക്കാനുള്ള പെടാപ്പാടിലായി പൊലീസ് അധികൃതർ.
കവർച്ചയിടങ്ങളിൽ തെളിവ് ശൂന്യം
ഒരു വർഷത്തിനിടെ നടന്ന മോഷണ പരമ്പരയിൽ ഓരോയിടത്തെ മോഷണവും പൊലീസിൽ അറിയിക്കുമ്പോൾ പരിശോധനയ്ക്കെത്തും. വിരലടയാള വിദഗ്ധർ എത്തി വിവരങ്ങൾ ശേഖരിക്കും. ഡോഗ് സ്ക്വാഡ് മണം പിടിച്ച് എങ്ങോട്ടെങ്കിലും ഓടും. ഇതെല്ലാം നടന്നിട്ടും തെളിവു മാത്രം ലഭിച്ചില്ല. ഇതിനിടയിൽ സംശയാസ്പദമായ ഒട്ടേറെപ്പേരെ ചോദ്യം ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു.
ആഭരണമിടുന്ന വീട്ടമ്മമാരും ലക്ഷ്യം
ഏഴു മാസത്തിനു മുൻപ് കോട്ടക്കുളത്ത് മാർട്ടിന്റെ വീട്ടിൽ പിടിച്ചുപറി ശ്രമം നടന്നു. രാത്രി കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച കൊണ്ടിരിക്കെ പുറത്ത് ആരോ നിൽക്കുന്നതായി മാർട്ടിന്റെ ഭാര്യ ജയന്തി കണ്ടു. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ശ്രദ്ധയിലായിരുന്നു അപ്പോൾ ജയന്തി. മാർട്ടിൻ വീടിനു പുറത്ത് കൈ കഴുകാൻ പോയ സമയത്ത് കള്ളൻ അകത്തു കയറി ജയന്തിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിക്കാൻ ശ്രമിച്ചു. ബഹളം വച്ചതോടെ തുടർന്ന് കള്ളൻ കടന്നുകളഞ്ഞു.
മോഷ്ടാക്കളുടെ രീതി ഇതാണ്
ആദ്യം വീടുകൾ നിരീക്ഷിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കും. പല ദിവസങ്ങളിലായി വീടിന്റെ പരിസരത്ത് എത്തുന്നവർ വീട്ടുകാരുണ്ടോ, പൂട്ടിക്കിടക്കുന്ന വീടാണോ അല്ലെങ്കിൽ ഇവർ നാട്ടിലേക്കു പോയോ എന്നുള്ള അന്വേഷണം നടത്തും. വീട്ടിൽ ആരുമില്ലാത്ത തക്കത്തിലാണ് പലപ്പോഴും വീടുകളിൽ കയറി മോഷണം നടത്തുന്നത്.
മറയൂർ കോളനിയിൽ സെൽവകുമാറിന്റെ വീട്ടിൽ ആളില്ലാത്ത സമയത്താണ് 25 പവൻ സ്വർണവും വില കൂടിയ വസ്ത്രങ്ങളും ചെരിപ്പും ബാഗിലാക്കി കൊണ്ടുപോയത്. ഇതേപോലെ സമീപത്തെ വീട്ടിലും ആളില്ലാത്ത സമയത്ത് പിൻവശത്തെ വാതിൽ പൊളിച്ച് സ്വർണവും ഡയമണ്ടും വാച്ചും കൊണ്ടുപോയി.
ചെമ്മൺകുഴിയിൽ ഭാരതി ദാസന്റെ വീട്ടിൽ പിൻവശത്തുള്ള വാതിൽ കുത്തിപ്പൊളിച്ച് ആളില്ലാത്തപ്പോൾ കയറിയ കള്ളന്മാർ 9 പവൻ സ്വർണവും 2 കിലോ വെള്ളി ആഭരണങ്ങളും 25,000 രൂപ വിലയുള്ള ഒരു ലെതർകോട്ടും കൊണ്ടുപോയി. മറയൂർ കോളനിയിൽ റീബിൽഡ് ടയർ കടയ്ക്കുള്ളിൽ മുറിയിൽ കിടന്നുറങ്ങിയിരുന്ന വീട്ടമ്മയുടെ 7 പവൻ മാല ഊരി കൊണ്ടുപോയ സംഭവവും മോഷണത്തിൽ ഉൾപ്പെടുന്നു.
ജാഗ്രതാ സമിതിയും ഫലം കണ്ടില്ല
മോഷണ പരമ്പരയ്ക്ക് കടിഞ്ഞാണിടാനും ജാഗ്രത പുലർത്താനും രാത്രികാല പട്രോളിങ്ങിനുമായി ജനങ്ങളുടെ സഹകരണവും ശ്രദ്ധയും ആവശ്യമായി വന്നതോടെ പൊലീസ്, പഞ്ചായത്ത്, രാഷ്ട്രീയ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി സർവകക്ഷി യോഗം ചേർന്നു. ഓരോരോ വാർഡുകളിൽനിന്നും യുവാക്കളെ പെട്രോളിങ്ങിനായി ഇറക്കാനും സിസിടിവി സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു. എന്നാൽ ഒന്നും ഫലം കണ്ടില്ല