രാജകുമാരി ∙ പശ്ചിമഘട്ട മലനിരകളിൽ പുള്ളിക്കാശിത്തുമ്പ പൂക്കൾ നിറഞ്ഞു. ദേശീയപാതയിൽ ഗ്യാപ് റോഡിനു സമീപത്തെ മലനിരകളിലാണ് പുള്ളിക്കാശിത്തുമ്പ കാഴ്ചയുടെ വർണക്കുട നിവർത്തിയിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളിലെല്ലാം പുള്ളിക്കാശിത്തുമ്പയും കാശിത്തുമ്പയുടെ മറ്റനേകം വകഭേദങ്ങളുമുണ്ട്. കമ്മലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി ∙ പശ്ചിമഘട്ട മലനിരകളിൽ പുള്ളിക്കാശിത്തുമ്പ പൂക്കൾ നിറഞ്ഞു. ദേശീയപാതയിൽ ഗ്യാപ് റോഡിനു സമീപത്തെ മലനിരകളിലാണ് പുള്ളിക്കാശിത്തുമ്പ കാഴ്ചയുടെ വർണക്കുട നിവർത്തിയിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളിലെല്ലാം പുള്ളിക്കാശിത്തുമ്പയും കാശിത്തുമ്പയുടെ മറ്റനേകം വകഭേദങ്ങളുമുണ്ട്. കമ്മലിന്റെ ആകൃതിയിലുള്ള പൂക്കളായതിനാൽ കമ്മൽ പൂവെന്നും പുള്ളിക്കാശിത്തുമ്പയെ വിളിക്കാറുണ്ട്. ഇളം പിങ്ക് നിറമുള്ള പൂക്കളാണ് ഇതിന്റേത്. തദ്ദേശീയരായ ആദിവാസികൾ പലതരം ത്വക്‌രോഗങ്ങൾക്ക് ഒൗഷധമായി പുള്ളിക്കാശിത്തുമ്പയുടെ തണ്ടും ഇലയും ഉപയോഗിച്ചുവരുന്നു. അലങ്കാരച്ചെടിയായ ബോൾസം കാശിത്തുമ്പയുടെ കുടുംബത്തിൽ പെട്ടതാണെങ്കിലും പുള്ളിക്കാശിത്തുമ്പ കൂടുതൽ മനോഹരിയാണ്.

കാശിത്തുമ്പകളിൽ വി.എസ്.അച്യുതാനന്ദനും കെ.കെ.ശൈലജയും

ADVERTISEMENT

2021ൽ ഇടുക്കി ജില്ലയിലെ കിഴക്കൻ വനമേഖലകളിൽ നിന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പകളാണ് ഇൻപേഷ്യൻസ് അച്യുതാനന്ദനി, ഇൻപേഷ്യൻസ് ശൈലജേ, ഇൻപേഷ്യൻസ് ഡാനി എന്നിവ. വെള്ളയിൽ നേരിയ മഞ്ഞ കലർന്ന പൂക്കളുള്ള കാശിത്തുമ്പയാണ് ഇൻപേഷ്യൻസ് അച്യുതാനന്ദനി. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെയും മതികെട്ടാൻചോലയിലെയും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൗർജം പകർന്നതിനാലാണ് പുതുതായി കണ്ടെത്തിയ കാശിത്തുമ്പയ്ക്ക് വി.എസ്.അച്യുതാനന്ദന്റെ പേര് നൽകിയത്. നിപ്പ, കോവിഡ് രോഗവ്യാപനം തടയാൻ മാതൃകാപരമായ നടപടികൾ സ്വീകരിച്ചതിനാലാണ് പിങ്ക് നിറത്തിൽ പൂക്കളുണ്ടാകുന്ന കാശിത്തുമ്പക്ക് കെ.കെ.ശൈലജയുടെ പേര് നൽകിയത്. സസ്യവർഗീകരണ രംഗത്ത് ഡോ. മാത്യു ഡാൻ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് തൂവെള്ളയിൽ ചെറിയ പിങ്ക് പാെട്ടുകളുള്ള പൂക്കൾ വിരിയുന്ന കാശിത്തുമ്പയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. ഇൗ 3 ഇനം കാശിത്തുമ്പകളും ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ മേഖലകളിലുണ്ട്.