മൂലമറ്റം ∙ വൈദ്യുതി നിലയത്തിലെ ഉൽപാദനം കുറച്ചതിനാൽ മൂലമറ്റത്ത് ശുദ്ധജലവിതരണം തടസ്സപ്പെട്ടു. അറക്കുളം 12-ാം മൈലിലാണ് വാട്ടർ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ.പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പമ്പിംങ് സ്റ്റേഷനു സമീപം എത്തുകയില്ല. മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ പുറംതള്ളുന്ന വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ വൈദ്യുതി നിലയത്തിലെ ഉൽപാദനം കുറച്ചതിനാൽ മൂലമറ്റത്ത് ശുദ്ധജലവിതരണം തടസ്സപ്പെട്ടു. അറക്കുളം 12-ാം മൈലിലാണ് വാട്ടർ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ. പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പമ്പിംങ് സ്റ്റേഷനു സമീപം എത്തുകയില്ല. മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ പുറംതള്ളുന്ന വെള്ളം കൂടിയുണ്ടെങ്കിൽ മാത്രമേ പമ്പിങ് സ്റ്റേഷനു സമീപത്ത് വെള്ളം എത്തുകയുള്ളു.

ഇപ്പോൾ മൂലമറ്റം നിലയത്തിൽ ഉൽപാദനം കുറച്ചതിനാൽ പമ്പിങ് സ്റ്റേഷനു സമീപത്തേക്ക് വെള്ളം എത്തുന്നില്ല. മഴക്കാലത്ത് ഇവിടെ പമ്പിംങ് മുടങ്ങുന്നതു പതിവാണ്. ചില കാലഘട്ടങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ നേരിട്ട് ഇടപെട്ട് മണ്ണുമാന്ത്രി യന്ത്രം എത്തിച്ച് പുഴ വഴിമാറ്റി ഒഴുക്കിയാണ് പമ്പിങ്ങ് സുഗമമാക്കിയിരുന്നത്. 

ADVERTISEMENT

എന്നാൽ കുറെ കാലമായി ഈ പതിവുമില്ല. പരാതി പറഞ്ഞിട്ടു കര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം കുറച്ചതും നച്ചാർ വറ്റുകയും ചെയ്തതോടെ മലങ്കര ജലാശയത്തിന്റെ ഭാഗമായ 12-ാം മൈൽ പുഴയിൽ ജലനിരപ്പ് താഴ്ന്നു. ഇതോടെ പകൽ സമയം പമ്പിങ് പൂർണമായും നിലച്ചു. വൈകിട്ട് 7 മണിക്ക് ശേഷം ഏതാനും മണിക്കൂർ മാത്രമാണ് ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്യാൻ സാധിക്കുന്നത്.

വെള്ളം വറ്റുന്നതിനാൽ അധികനേരം ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്യാൻ സാധിക്കില്ല. പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയായ അറക്കുളം പമ്പ്ഹൗസ് പ്രവർത്തനം ആരംഭിച്ചത് നാലു പതിറ്റാണ്ട് മുൻപാണ്. 2000 ലേറെ കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നത് ഈ പദ്ധതിയിൽ നിന്നാണ്. ഇതിനു പരിഹാരമായി പുഴയിൽ നിന്നും ചാലുകീറി പമ്പിങ് സ്റ്റേഷനുസമീപത്തേക്കു വെള്ളം എത്തിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.