1600 കാളകളും 600 വീരൻമാരും; ആവേശമായി മധുര അലങ്കാനല്ലൂരിലെ ജല്ലിക്കെട്ട് – വിഡിയോ
മധുര∙ തമിഴ്നാട്ടിലെ കാർഷിക വിളവ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടക്കുന്ന ലോകപ്രശസ്തമായ ജല്ലിക്കെട്ട് മത്സരങ്ങൾക്ക് തൂങ്കാ നഗരമായ (ഉറക്കമില്ലാത്ത നഗരം) മധുരയിൽ തുടങ്ങി. തെൻ തമിഴ്നാട്ടിലെ യുവാക്കളെയും ലോകമാകെയുള്ള കാണികളെയും ത്രസിപ്പിക്കുന്ന അവനിയാപുരം ജല്ലിക്കെട്ട് പൊങ്കൽ ദിനമായ ജനുവരി 15നാണ്

മധുര∙ തമിഴ്നാട്ടിലെ കാർഷിക വിളവ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടക്കുന്ന ലോകപ്രശസ്തമായ ജല്ലിക്കെട്ട് മത്സരങ്ങൾക്ക് തൂങ്കാ നഗരമായ (ഉറക്കമില്ലാത്ത നഗരം) മധുരയിൽ തുടക്കമായി. തെൻ തമിഴ്നാട്ടിലെ യുവാക്കളെയും ലോകമാകെയുള്ള കാണികളെയും ത്രസിപ്പിക്കുന്ന അവനിയാപുരം ജല്ലിക്കെട്ട് പൊങ്കൽ ദിനമായ ജനുവരി 15നാണ് തുടങ്ങിയത്. തൊട്ടടുത്ത ദിവസം പാലമേട് ജല്ലിക്കെട്ടും 17 ന് ലോകപ്രശസ്തമായ അലങ്കാനല്ലൂർ ജല്ലിക്കെട്ടും നടന്നു. മധുര അലങ്കാനല്ലൂർ നടന്ന ജല്ലിക്കെട്ടിൽ 1600 കാളകളും 600 വീരൻമാരുമാണ് പങ്കെടുത്തത്.
30 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള യുവാക്കൾക്കാണ് മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത. കാളകൾ ആണെങ്കിൽ നാടൻ ഇനവും 3 മുതൽ 8 വയസ്സിനുള്ളിൽ പ്രായമുള്ളതും ആയിരിക്കണം. തിരുപ്പറകുണ്ട്രം വിളാച്ചേരിയിലുള്ള മൃഗാശുപത്രിയിലാണ് കാളകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്. പല്ലുകളുടെ എണ്ണം, കൊമ്പുകളുടെ ഉയരം, തിമിൽ അളവ് നോക്കി കാളയുടെ ഫോട്ടോയടക്കം ചേർന്നാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
മൂന്നിടങ്ങളിലും ജല്ലിക്കെട്ട് പ്രശസ്തമാണെങ്കിലും അലങ്കാനല്ലൂരിനാണ് കൂടുതൽ സ്ഥാനം നൽകുന്നത്. ഇതിന്റെ ഭാഗമായി അലങ്കാനല്ലൂർ കോട്ട മുനി ഭാഗത്തെ മുത്താലമ്മൻ ക്ഷേത്രമുറ്റത്ത് മന്ത്രി മൂർത്തിയുടെ നേതൃത്വത്തിൽ മുഹൂർത്തക്കാൽ സ്ഥാപിച്ചിരുന്നു. 3 സ്ഥലങ്ങളിലെയും മത്സരങ്ങളിൽ പങ്കെടുക്കുന്ന കാളയും ഉടമസ്ഥനും കാളപ്പോരിൽ പങ്കെടുക്കുന്നവരും ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്.
തമിഴ്നാട്ടിലെ കാർഷിക വിളവ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടക്കുന്ന ലോകപ്രശസ്തമായ ജല്ലിക്കെട്ട് മത്സരങ്ങൾക്ക് തൂങ്കാ നഗരമായ (ഉറക്കമില്ലാത്ത നഗരം) മധുരയിൽ തുടങ്ങി. മധുര അലങ്കാനല്ലൂർ നടക്കുന്ന ജല്ലിക്കെട്ടിൽ 1600 കാളകളും 600 വീരൻമാരുമാണ് പങ്കെടുത്തത്.