തൊടുപുഴ∙ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ 92–ാം ഓർമപ്പെരുന്നാൾ ഇന്നു മുതൽ 10 വരെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി തൊടുപുഴ മേഖല മഞ്ഞനിക്കര കാൽനട തീർഥയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ 2.30ന് പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന കിഴക്കിന്റെ മഞ്ഞനിക്കര എന്നറിയപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ 92–ാം ഓർമപ്പെരുന്നാൾ ഇന്നു മുതൽ 10 വരെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി തൊടുപുഴ മേഖല മഞ്ഞനിക്കര കാൽനട തീർഥയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ 2.30ന് പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന കിഴക്കിന്റെ മഞ്ഞനിക്കര എന്നറിയപ്പെടുന്ന അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്നു ധൂപപ്രാർഥനയ്ക്കുശേഷം യാത്ര പുറപ്പെടും.

3.30ന് ഉടുമ്പന്നൂർ മാർ ഇഗ്നാത്തിയോസ് സുവിശേഷാലയത്തിൽ എത്തിച്ചേരും. അവിടെനിന്നു 4ന് ഇടമറുക് മാർ ഗ്രിഗോറിയോസ്, കട്ടിക്കയം സെന്റ് മേരീസ് യാക്കോബായ പള്ളികളിലെ തീർഥയാത്രാ സംഘവും 2.30ന് പൂന്തോട്ടം ഏലിയാസ് മാർ ഇഗ്നിയോത്തിയോസ് യാക്കോബായ ചാപ്പലിൽനിന്നും പന്നൂർ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ നിന്നുമുള്ള തീർഥയാത്രാ സംഘവും മുളപ്പുറം സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ വിശ്വാസികളും കൂടി 4ന് കരിമണ്ണൂർ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി ഞറുകുറ്റിയിൽ എത്തിച്ചേരും.

ADVERTISEMENT

വണ്ണപ്പുറം മാർ ഗ്രിഗ്രോറിയോസ് യാക്കോബായ പള്ളിയിൽനിന്ന് എത്തിച്ചേർന്ന തീർഥയാത്രാ സംഘവുംകൂടി വൈകിട്ട് 7.30ന് തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിച്ചേരും. വികാരിയുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ തീർഥ യാത്രയെ സ്വീകരിച്ച് ധൂപ പ്രാർഥനയ്ക്കും അത്താഴ വിരുന്നിനും ശേഷം പള്ളിയങ്കണത്തിൽ വിശ്രമിക്കും.

6ന് രാവിലെ 8ന് തൊടുപുഴ സെന്റ് മേരീസ് പള്ളിയിൽനിന്നു ധൂപപ്രാർഥനയ്ക്കുശേഷം മുട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി     പള്ളിയിൽനിന്നുള്ള തീർഥ യാത്ര സംഘവും ചേർന്ന് യാത്ര പുറപ്പെട്ട് ചുങ്കത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിച്ചേർന്ന് സ്വീകരണത്തിനും ധൂപ പ്രാർഥനയ്ക്കും ശേഷം യാത്ര പുറപ്പെട്ട് പെരിയാമ്പ്ര മാർ ബസേലിയോസ് പൗലോസ് സെന്ററിൽ സ്വീകരണത്തിനും പ്രാർഥനയ്ക്കുംശേഷം 12.30ന് വഴിത്തലയിൽ പൗരസ്വീകരണം. 

ADVERTISEMENT

1.30ന് മാറിക സെന്റ് തോമസ് യാക്കോബായ പള്ളിയിൽ എത്തി പ്രാർഥനയ്ക്കും വിശ്രമത്തിനും ശേഷം 3ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ എത്തി കൂത്താട്ടുകുളം മേഖലയുമായി ചേർന്ന് തീർഥയാത്ര നീലിമംഗലം, കോട്ടയം, ചിങ്ങവനം, തിരുവല്ല, ആറന്മുള, ഓമല്ലൂർ വഴി മഞ്ഞനിക്കര ദയറായിൽ 9ന് 3 മണിയോടെ എത്തിച്ചേരുമെന്ന് തീർഥ യാത്രയുടെ കൺവീനർ സാജൻ നെടിയശാല അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT