ജലവിതരണം നിലച്ചതോടെ ജനം ദുരിതത്തിൽ; കുടിക്കാൻ വെള്ളമില്ല
നെടുങ്കണ്ടം∙ വേനൽ കടുത്തതോടെ മിക്ക സ്ഥലങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷം. ജില്ലയിൽ ഏറ്റവും കൂടുതൽ ശുദ്ധജലക്ഷാമമുള്ള പഞ്ചായത്തായ കരുണാപുരം പഞ്ചായത്തിലും നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലും ഉയർന്ന വില നൽകി വെള്ളം വാങ്ങുകയാണ്. പുഴകളും വറ്റിവരണ്ടതോടെ ഇവയെ ആശ്രയിക്കുന്ന ശുദ്ധജല പദ്ധതികളും അവതാളത്തിലായി. കല്ലാർപുഴയിലെ താന്നിമൂട് തടയണ പൂർണമായി വറ്റിയതോടെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം ഒന്നാം തീയതി മുതൽ പൂർണമായി നിലച്ചു.

താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്തെ നൂറ്റൻപതോളം വീടുകളിലും, പൊലീസ്, റവന്യു, വകുപ്പുകളുടെ ക്വാർട്ടേഴ്സുകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്പോർട്സ് ഹോസ്റ്റലിലും എൻസിസി ബറ്റാലിയനിലുമെല്ലാം താന്നിമൂട് പമ്പ് ഹൗസിൽനിന്നുള്ള വെള്ളമാണ് എത്തുന്നത്. എന്നാൽ വിതരണം പൂർണമായി നിലച്ചതോടെ 700 മുതൽ 2,000 രൂപ വരെ വില നൽകിയാണ് ഇവിടങ്ങളിൽ വെള്ളമെത്തുന്നത്. താന്നിമൂട്ടിലെ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനും കുളത്തിനും 50 വർഷത്തോളം പഴക്കമുണ്ട്. മുൻ വർഷങ്ങളിലെ വേനൽ കാലത്ത് വെള്ളക്ഷാമം രൂക്ഷമായപ്പോഴാണ് താന്നിമൂട്ടിൽ തടയണ നിർമിച്ചത്.
എന്നാൽ ഇത്തവണ വേനൽമഴയുംകൂടി അന്യമായതോടെ ജലവിതരണം പൂർണമായി മുടങ്ങുകയായിരുന്നു. അതോറിറ്റിയുടെ ചാറൽമേട്ടിലെ പമ്പ്ഹൗസിലും ജലദൗർലഭ്യം നേരിടുന്നുണ്ട്. ഇതോടെ ദിവസേന ഏതാനും മണിക്കൂറുകൾ മാത്രമാണ് പമ്പിങ് നടത്തുന്നത്. കടുത്ത വേനലിലും ശുദ്ധജലം ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിക്കായി കുഴൽ കിണർ നിർമിക്കണമെന്നാണ് ഉയരുന്ന ആവശ്യം. സ്ഥിതിഗതികൾ വിലയിരുത്താൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയേക്കും.
കല്ലാർപുഴയിലെ വെള്ളം ഗണ്യമായി കുറഞ്ഞതോടെ പുഴയെ ആശ്രയിക്കുന്ന ജലനിധി പദ്ധതികളും പ്രതിസന്ധിയിലാണ്. അതേസമയം 18 വർഷങ്ങളായി പാമ്പാടുംപാറ പഞ്ചായത്തിലെ 2, 3 വാർഡുകളിൽ ഉൾപ്പെട്ട നൂറിലധികം കുടുംബങ്ങളുടെ ആശ്രയമായിരുന്ന ഗാന്ധിനഗർ ശുദ്ധജല പദ്ധതിയുടെ കുളത്തിൽ സുലഭമായ വെള്ളവും പൂർണ സജ്ജമായ പമ്പ് സെറ്റുകളും ടാങ്കുകളും ഉണ്ടായിട്ടും തകരാറിലായ ഏതാനും പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ കഴിഞ്ഞ 3 വർഷങ്ങളായി ഗാന്ധിനഗർ, പത്തിനിപ്പാറ, കുളമാങ്കൂട്ടം കോളനി തുടങ്ങിയ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ വെള്ളം വിലയ്ക്കു വാങ്ങുകയാണ്.