വേനൽ ഇടുക്കിയോട് ചെയ്തത്...; 3000 ഹെക്ടറിലധികം ഏലം ഉണങ്ങിനശിച്ചു
തൊടുപുഴ ∙ ഇടുക്കിയിലെ പച്ചസ്വർണമെന്നറിയപ്പെടുന്ന ഏലച്ചെടി വളരുന്ന സ്വാഭാവിക താപനില 18-24ഡിഗ്രി സെൽഷ്യസ് വരെയാണ്. ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയിൽ ഏപ്രിൽ മാസം തുടർച്ചയായ 16 ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 31 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. പന്ത്രണ്ട് ഡിഗ്രിയിലേറെ അധികമായ ചൂടിൽ കരിഞ്ഞുണങ്ങുകയാണ്
തൊടുപുഴ ∙ ഇടുക്കിയിലെ പച്ചസ്വർണമെന്നറിയപ്പെടുന്ന ഏലച്ചെടി വളരുന്ന സ്വാഭാവിക താപനില 18-24ഡിഗ്രി സെൽഷ്യസ് വരെയാണ്. ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയിൽ ഏപ്രിൽ മാസം തുടർച്ചയായ 16 ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 31 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. പന്ത്രണ്ട് ഡിഗ്രിയിലേറെ അധികമായ ചൂടിൽ കരിഞ്ഞുണങ്ങുകയാണ്
തൊടുപുഴ ∙ ഇടുക്കിയിലെ പച്ചസ്വർണമെന്നറിയപ്പെടുന്ന ഏലച്ചെടി വളരുന്ന സ്വാഭാവിക താപനില 18-24ഡിഗ്രി സെൽഷ്യസ് വരെയാണ്. ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയിൽ ഏപ്രിൽ മാസം തുടർച്ചയായ 16 ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 31 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. പന്ത്രണ്ട് ഡിഗ്രിയിലേറെ അധികമായ ചൂടിൽ കരിഞ്ഞുണങ്ങുകയാണ്
തൊടുപുഴ ∙ ഇടുക്കിയിലെ പച്ചസ്വർണമെന്നറിയപ്പെടുന്ന ഏലച്ചെടി വളരുന്ന സ്വാഭാവിക താപനില 18-24ഡിഗ്രി സെൽഷ്യസ് വരെയാണ്. ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയിൽ ഏപ്രിൽ മാസം തുടർച്ചയായ 16 ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 31 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. പന്ത്രണ്ട് ഡിഗ്രിയിലേറെ അധികമായ ചൂടിൽ കരിഞ്ഞുണങ്ങുകയാണ് ഇടുക്കിയുടെ സാമ്പത്തിക മേഖല താങ്ങി നിർത്തുന്ന ഏലക്കാടുകൾ.
ജില്ലയിൽ ഇതിനോടകം 3000 ഹെക്ടറിലധികം ഏലം ഉണങ്ങിനശിച്ചുവെന്ന് കർഷക സംഘടനകൾ പറയുന്നു. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം 30 % കൃഷിയാണ് ഉണക്കേറ്റ് നശിച്ചത്. ഇനിയും പത്തു ദിവസം കൂടി മഴ മാറി നിന്നാൽ കൃഷിനാശം 50 ശതമാനത്തിലെത്തുമെന്നും ഗവേഷകർ പറയുന്നു. ഏലംകൃഷി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയെന്ന് ശാസ്ത്രജ്ഞർ തന്നെ പറയുന്നു. ഹൈറേഞ്ചിന്റെ പല മേഖലകളിലും വേനൽമഴ ലഭിച്ചെങ്കിലും ഏലത്തിന്റെ മുഖ്യ ഉൽപാദന മേഖലകളായ പാമ്പാടുംപാറ, പുളിയൻമല, കട്ടപ്പന, കമ്പംമെട്ട്, വണ്ടൻമേട്, ആനവിലാസം, കുമളി മേഖലകളിൽ മഴ ലഭിച്ചിട്ട് 106 ദിവസങ്ങളായി.
1958 മുതൽ 2018 വരെയുള്ള 60 വർഷത്തിനിടെ കാലവർഷത്തിൽ 25 മില്ലിമീറ്ററും തുലാവർഷത്തിൽ 18 മില്ലിമീറ്ററും വേനൽമഴയിൽ 12 മില്ലിമീറ്ററും കുറവുണ്ടായി. ഇത്തരത്തിൽ 20 മഴ ദിവസങ്ങളാണ് 60 വർഷത്തിനിടയിൽ നഷ്ടപ്പെട്ടത്. 1990കളിൽ ശരാശരി 182 മഴദിനങ്ങൾ ഉണ്ടായിരുന്നെങ്കിൽ 2016ൽ 132 മഴ ദിവസങ്ങളാണ് ലഭിച്ചത്. ഈ വർഷത്തെ മഴ ദിവസങ്ങൾ വീണ്ടും കുറയുമെന്നു ഗവേഷകർ പറയുന്നു.
ചുവട് കരിഞ്ഞ സ്വപ്നം
ആയിരത്തിലധികം ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്കെങ്കിലും യഥാർഥ കണക്ക് അതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. ഏലച്ചെടിയുടെ ചുവട് ഉൾപ്പെടെ ഉണങ്ങി നശിച്ചതിനാൽ പുതുതായി ഏലച്ചെടികൾ കൃഷി ചെയ്തെങ്കിൽ മാത്രമേ പല കൃഷിയിടങ്ങളിലും ഇനി വിളവ് ലഭിക്കുകയുള്ളൂ. അതിനു രണ്ടു വർഷത്തിലധികം സമയം വേണ്ടിവരുമെന്നതിനാൽ അതുവരെ ഉൽപാദനത്തിൽ വൻ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കനത്ത ചൂടിൽ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടത് ഏലം മേഖലയ്ക്ക് കനത്ത ആഘാതമാണ് സമ്മാനിച്ചത്. ചെറിയ ജലസ്രോതസ്സുകളും കിണറുകളും കുളങ്ങളുമെല്ലാം ഏപ്രിൽ പകുതിയാകുന്നതിനു മുൻപുതന്നെ വറ്റി. തോട്ടങ്ങളിലും മറ്റും കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ളവയെ ആശ്രയിച്ച് കൃഷി നനയ്ക്കാൻ ശ്രമം നടത്തിയെങ്കിലും അവയും വേഗത്തിൽ വറ്റി.
ഹൈറേഞ്ചിന്റെ ഭൂരിഭാഗം മേഖലകളിലും ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുഴൽക്കിണറുകൾ വരെ വറ്റിയത് ജലക്ഷാമം രൂക്ഷമാക്കി. വൻകിട തോട്ടങ്ങളും മറ്റും നനയ്ക്കാൻ ഭൂഗർഭജലം കൂടുതലായി ഉപയോഗപ്പെടുത്തിയതാണ് ഗാർഹിക കുഴൽക്കിണറുകൾ പോലും വറ്റാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
നിഷ്ഫലമാകുന്ന കർഷക പ്രതിരോധം
ഭൂരിഭാഗം കർഷകരും മാർച്ച് മാസം മുതൽ തന്നെ ഏലച്ചെടികൾ നനയ്ക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടാകുന്നില്ല. അന്തരീക്ഷ താപനില ഉയർന്നതും ഉയർന്ന അന്തരീക്ഷ ഈർപ്പവും മണ്ണിന്റെ താപനിലയിലെ ഉയർച്ചയും മൂലം ജലസേചനം ഫലപ്രദമാകുന്നില്ല. ഭൂരിഭാഗം തോട്ടങ്ങളിലും സ്വാഭാവിക നീരുറവകളും കുളങ്ങളും വറ്റിത്തുടങ്ങി. കുഴൽക്കിണറുകളിലും വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ജലസേചനവും പ്രതിസന്ധിയിലാണ്.
ഇതോടെ പല സ്ഥലങ്ങളിലും കർഷകർ വെള്ളം വിലയ്ക്കു വാങ്ങി ഏലച്ചെടികൾ നനയ്ക്കുകയാണ്. തണൽ വലകൾ ഉപയോഗിച്ച് തണൽ ഒരുക്കുന്നുണ്ടെങ്കിലും അതും കാര്യമായി പ്രയോജനം ചെയ്യുന്നില്ല.ഏലച്ചെടികൾക്ക് ചിമ്പ് വളരാനും മറ്റുമായി വേനലിന്റെ തുടക്കത്തിൽത്തന്നെ തോട്ടങ്ങളിലെ മരച്ചില്ലകൾ മുറിച്ചുമാറ്റിയതും ചെടികൾ നശിക്കാൻ കാരണമായി. ഏലച്ചെടികളിലേക്ക് നേരിട്ട് ചൂട് അടിച്ചതാണ് കൃഷി നശിക്കാൻ ഇടയാക്കിയത്. പച്ചവല വലിച്ചുകെട്ടി ചെടികൾക്ക് തണലേകാൻ കർഷകർ നടത്തിയ ശ്രമങ്ങളും വിഫലമായി.
ചെറുകിട കർഷകരുടെ കൃഷിയിടങ്ങളിലാണ് ഏലച്ചെടികൾ കൂടുതലായി ഉണങ്ങി വീണിരിക്കുന്നത്. ഊരൻ അടക്കമുള്ളവയുടെ ആക്രമണവും ചെടികൾ കൂട്ടത്തോടെ ഒടിഞ്ഞു നശിക്കാൻ കാരണമായി. പലവിധ രോഗ–കീട ബാധകളിൽ നിന്ന് ചെടികളെ സംരക്ഷിക്കാൻ കർഷകർ പാടുപെടുന്നതിനിടെ കാലാവസ്ഥ കൂടി പ്രതികൂലമായത് പ്രതിസന്ധി രൂക്ഷമാക്കി. എത്രയും വേഗം മഴ ലഭിച്ചില്ലെങ്കിൽ ഹൈറേഞ്ചിന്റെ പല മേഖലകളിലും ഏലം കൃഷി പൂർണമായി നശിക്കുന്ന സ്ഥിതിയാണ്.
ഉൽപാദനം 20-40% വരെ കുറയും
നെടുങ്കണ്ടം ∙ ഉണങ്ങിനശിച്ച ചെടികൾ പൂർവസ്ഥിതിയിൽ ഉൽപാദനക്ഷമം ആകണമെങ്കിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണം. പുതിയ ചെടികൾ നട്ട് വിളവെടുക്കണമെങ്കിൽ 2 വർഷമെങ്കിലുമെടുക്കും. ഇതു കർഷകരുടെ മേൽ കടുത്ത സാമ്പത്തിക ഭാരം അടിച്ചേൽപിക്കുന്നു. മാത്രമല്ല ഏപ്രിൽ, മേയ് മാസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ വരാനിരിക്കുന്ന സീസണിൽ ഒന്നു മുതൽ രണ്ടു വരെ വിളവെടുപ്പ് നഷ്ടപ്പെട്ടേക്കാം.
ഇത് ഉൽപാദനം ഗണ്യമായി കുറയ്ക്കും. നിലവിലെ സ്ഥിതിയിൽ ഉൽപാദനം 20 - 40% വരെ കുറയുമെന്നാണ് വിലയിരുത്തൽ. വലിയ മരങ്ങൾ ഇല്ലാതെ ചെറിയ തണൽ മരങ്ങൾ മാത്രമുള്ള തോട്ടങ്ങളിൽ കൂടുതൽ ഉണക്കേൽക്കും. ശരാശരി 60 % തണൽ ആവശ്യമുള്ള ഏലത്തിന് ഇപ്പോൾ ആവശ്യത്തിന് തണൽമരങ്ങൾ ഇല്ല. അധികമായി മരങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റുന്നതും ഏലം കൃഷിയെ പ്രതികൂലമായി ബാധിച്ചു. അമിതമായ വളം - കീടനാശിനി ഉപയോഗം മൂലം മണ്ണിന്റെ സ്വാഭാവിക ഘടന നഷ്ടപ്പെട്ടതും ഏലം കൃഷിക്ക് ഗുണകരമല്ല.
നഷ്ടപരിഹാരം അകലെ
കാർഡമം റജിസ്ട്രേഷനും മറ്റും നടത്താൻ സാധിക്കാത്തതിനാൽ പല കർഷകർക്കും ഏലച്ചെടികൾ ഇൻഷുർ ചെയ്യാൻ സാധിച്ചിട്ടില്ല. അതിനാൽ കാര്യമായ നഷ്ടപരിഹാരവും ലഭിക്കാത്ത സ്ഥിതിയാണ്. കാർഡമം റജിസ്ട്രേഷന് അപേക്ഷിക്കാനുള്ള കാലാവധി അവസാനിച്ചെങ്കിലും അതു ദീർഘിപ്പിച്ചു നൽകാൻ നടപടി ഉണ്ടായിട്ടില്ല.(നാളെ: തോട്ടം മേഖലയിൽ കരിഞ്ഞ് ജീവിതവും തേയിലച്ചെടിയും)