40 വർഷത്തെ സേവനത്തിന് വിരാമം; ഇവർ പടിയിറങ്ങുന്നു
ചെറുതോണി∙ നാലു പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനു ശേഷം ഇടുക്കി ഐസിഡിഎസിൽ നിന്ന് 10 അങ്കണവാടി ജീവനക്കാർ വിരമിച്ചു. കുഞ്ഞോമനകളുടെ സംരക്ഷണം ഏറ്റെടുത്തു തുടക്കത്തിൽ 100 രൂപയും 50 രൂപയും പ്രതിമാസ ശമ്പളത്തിൽ സേവനം ചെയ്തു തുടങ്ങിയവരാണ് വിരമിച്ച ഈ 10 പേർ. സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന ഇവർക്ക് ഇടുക്കി

ചെറുതോണി∙ നാലു പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനു ശേഷം ഇടുക്കി ഐസിഡിഎസിൽ നിന്ന് 10 അങ്കണവാടി ജീവനക്കാർ വിരമിച്ചു. കുഞ്ഞോമനകളുടെ സംരക്ഷണം ഏറ്റെടുത്തു തുടക്കത്തിൽ 100 രൂപയും 50 രൂപയും പ്രതിമാസ ശമ്പളത്തിൽ സേവനം ചെയ്തു തുടങ്ങിയവരാണ് വിരമിച്ച ഈ 10 പേർ.
സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന ഇവർക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ് അധ്യക്ഷനായിരുന്നു.
ഇടുക്കി ഐസിഡിഎസ് പ്രൊജക്ട് ഓഫിസർ മിനി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിരമിക്കുന്ന ജീവനക്കാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാ മോഹൻ, റിന്റമോൾ വർഗീസ്, പ്രോജക്ട് ലീഡർ എൻ.കെ.ഡോളി, ഐസിഡിഎസ് സൂപ്പർവൈസർമാരായ ലാലി മാത്യു, ടി.ആർ.ഇന്ദുലേഖ, ലിജ, പി.വി.നിഷാമോൾ, ആര്യ രമേശ്, ഉമൈബത്, വി.വി.കുമാരി, ഗ്രൂപ്പ് ലീഡർമാരായ സാലി ജോർജ്, സിനി തോമസ്, ഷിജി, റെജീന, ലൂസി, ജോളി, ഗീത, സരസമ്മ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിരമിക്കുന്ന ജീവനക്കാർ അവരുടെ അനുഭവങ്ങളും പങ്കുവച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.
വിരമിച്ചത് ഇവർ
ഗ്രേസി സ്റ്റീഫൻ, കെ.കെ.ലളിത, വി.കെ.വിനോദിനി, എം.സി.ത്രേസ്യാമ്മ, ടി.പി.ജാൻസി, പി.വി.സിസിലി, എൻ.ജി.ഇന്ദിര, പി.ജെ.റോസക്കുട്ടി, എ.കെ.പത്മിനി, എം.ജി.ലീലാമ്മ.