മറയൂർ∙ മറയൂർ–കാന്തല്ലൂർ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായ മുരുകൻ മലയിലേക്കുള്ള ജീപ്പ് സവാരി നിരോധിച്ച് കലക്ടർ ഉത്തരവ് ഇറക്കി. കഴിഞ്ഞദിവസം ഇവിടെ ജീപ്പ് അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പാറയുടെ മുകളിലൂടെയുള്ള സാഹസിക യാത്ര അപകടങ്ങൾക്കു കരാണമാകുമെന്ന് കാട്ടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ∙ മറയൂർ–കാന്തല്ലൂർ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായ മുരുകൻ മലയിലേക്കുള്ള ജീപ്പ് സവാരി നിരോധിച്ച് കലക്ടർ ഉത്തരവ് ഇറക്കി. കഴിഞ്ഞദിവസം ഇവിടെ ജീപ്പ് അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പാറയുടെ മുകളിലൂടെയുള്ള സാഹസിക യാത്ര അപകടങ്ങൾക്കു കരാണമാകുമെന്ന് കാട്ടിയാണ് അധികൃതരുടെ നടപടി. മറയൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിനു പിൻവശത്തായി സ്ഥിതി ചെയ്യുന്ന മുരുകൻ മലയിൽ വർഷങ്ങൾക്കു മുൻപ് മുതൽ ജീപ് സവാരിയുള്ളതാണ്. എന്നാൽ ഈ മലയിൽവച്ച് അപകടം സംഭവിച്ചാൽ 100 അടി താഴ്ചയിലേക്ക് വീഴാൻ വരെ സാധ്യതയുണ്ട്.

മറയൂർ മുരുകൻ മലയിലേക്കുള്ള ജീപ്പ് സഫാരി നിരോധിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നു.

കഴിഞ്ഞദിവസം മറയൂർ കാന്തല്ലൂർ റോഡിൽ കോളനി ഭാഗത്താണ് രാത്രിയിലുണ്ടായ അപകടത്തിൽ മേലാട് സ്വദേശി നന്ദു മരിച്ചത്. ജീപ്പ് മറിഞ്ഞതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച നന്ദുവിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകവേ വീണ്ടും ജീപ്പ് അപകടത്തിൽപെടുകയായിരുന്നു. ഇതിനെ തുടർന്നാണ് കർശന നടപടി സ്വീകരിച്ച് നിരോധനം ഏർപ്പെടുത്തിയത്. ഇന്നലെ രാവിലെ മറയൂർ പൊലീസ് സ്റ്റേഷനു സമീപം മുരുകൻ മലയിലേക്ക് കയറുന്ന വഴി നിരോധന ബോർഡ് സ്ഥാപിച്ചു.

മറയൂരിലെ മുരുകൻമലയ്ക്ക് സമീപം ഓട്ടം കാത്തുകിടക്കുന്ന ജീപ്പുകൾ.
ADVERTISEMENT

എതിർത്ത് ജീപ്പ് ഡ്രൈവർമാർ!
മുരുകൻ മലയിലേക്കുള്ള ജീപ്പ് സവാരി നിർത്തലാക്കിയത് ജീപ്പ് ഡ്രൈവർമാർക്ക് വൻ തിരിച്ചടിയാണ്. ഇതിനെതിരെ പരാതിയുമായി ഡ്രൈവർമാർ രംഗത്തെത്തി. പ്രദേശത്ത് സവാരി നടത്തുന്നത് 400 ജീപ്പുകളാണ്. സവാരിയിൽനിന്നുള്ള വരുമാനം മാത്രം അടിസ്ഥാനമാക്കിയാണ് ഡ്രൈവർമാരുടെ കുടുംബവും കഴിയുന്നത്. 3 വർഷം മുൻപ് നൂറിൽ താഴെ ജീപ്പുകൾ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. കോവിഡിനു ശേഷം സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ജീപ്പുകൾ ഇറങ്ങി. യുവാക്കൾ ജീപ്പുകൾ വാങ്ങുകയും ഡ്രൈവർമാരാകുകയും ഇതിലൂടെ ഉപജീവനം മാർഗം കണ്ടെത്തുകയുമായിരുന്നു. ചില ഡ്രൈവർമാരുടെ അപകടകരമായ ഡ്രൈവിങ്ങാണ് വിനയായത്. സുരക്ഷാ സംവിധാനം ഒരുക്കി ജീപ്പ് സവാരി പുനരാരംഭിക്കണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.

നടന്നുകയറി വിനോദസഞ്ചാരികൾ
സവാരി നിരോധിച്ചത് അറിയാതെ എത്തിയ വിനോദസഞ്ചാരികൾ ഇന്നലെ മുരുകൻ മല നടന്നുകയറി. പൊലീസ് സ്റ്റേഷനു സമീപത്തെ ബോർ‍ഡ് കണ്ടപ്പോൾ മാത്രമാണ് ഇവർ നിരോധനത്തെപ്പറ്റി അറിഞ്ഞത്. നടന്നു മുകളിലെത്തിയെങ്കിലും ജീപ്പിൽ കയറുന്നതാണ് നല്ലതെന്ന് സഞ്ചാരികൾ പ്രതികരിച്ചു. ജീപ്പ് സവാരി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ തോമസ് പറഞ്ഞു.