ശുചിമുറികൾ ശരിയല്ല; ഡിപ്പോയിൽ ‘ആ’ശങ്ക
തൊടുപുഴ∙ രണ്ടു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ ശുചിമുറി അന്വേഷിച്ച് എത്തുന്നവർക്ക് ശങ്ക മാറാൻ പൊതുനിരത്തിലോ അടുത്തുള്ള ഹോട്ടലിലോ അഭയം തേടേണ്ട ഗതികേട്. നിലവാരത്തിൽ പണിതീർത്ത 9 ശുചിമുറികളിൽ 6 എണ്ണവും അടച്ചുപൂട്ടിയ നിലയിലാണ്. ബാക്കി 3 എണ്ണം ഉണ്ടെങ്കിലും ഫ്ലഷ് ടാങ്ക്

തൊടുപുഴ∙ രണ്ടു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ ശുചിമുറി അന്വേഷിച്ച് എത്തുന്നവർക്ക് ശങ്ക മാറാൻ പൊതുനിരത്തിലോ അടുത്തുള്ള ഹോട്ടലിലോ അഭയം തേടേണ്ട ഗതികേട്. നിലവാരത്തിൽ പണിതീർത്ത 9 ശുചിമുറികളിൽ 6 എണ്ണവും അടച്ചുപൂട്ടിയ നിലയിലാണ്. ബാക്കി 3 എണ്ണം ഉണ്ടെങ്കിലും ഫ്ലഷ് ടാങ്ക് പോലുമില്ലാത്ത നിലയിലാണ്. അതിനാൽ ഇതിന്റെ ശുചീകരണവും വലിയ പ്രതിസന്ധിയിലാണ്.
ആയിരക്കണക്കിനു യാത്രക്കാർ വന്നുപോകുന്ന ഡിപ്പോയിൽ മഴക്കാലമായതോടെ ശുചിമുറി അന്വേഷിച്ച് വരുന്ന യാത്രക്കാർ കൂടുതലാണ്. എന്നാൽ ആവശ്യത്തിനു ശുചിമുറി ഇല്ലാത്തതും തുറന്നിട്ടുള്ള ശുചിമുറികളിൽ വെള്ളം ശരിയായി ലഭിക്കാത്തതും യാത്രക്കാരെ പ്രത്യേകിച്ച് സ്ത്രീകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ദീർഘദൂര ബസുകളിൽ വരുന്ന യാത്രക്കാർക്ക് ഡിപ്പോയിലെ ഉപയോഗ്യമായ ശുചിമുറികൾ ബസ് നിർത്തുന്ന സമയത്തിനിടെ ഉപയോഗിച്ചു തിരിച്ചു ബസിലെത്തുകയെന്നത് ബുദ്ധിമുട്ടാണ്. ശുചീകരണവും ശരിയായി നടക്കുന്നില്ല.
ഫ്ലഷ്ടാങ്കുകൾ നശിപ്പിച്ച് സാമൂഹികവിരുദ്ധർ
ശുചിമുറികളിലെ ഫ്ലഷ് ടാങ്കുകളും പൈപ്പുകളും സാമൂഹികവിരുദ്ധർ ചവിട്ടിയും ഒടിച്ചും നശിപ്പിച്ചതായി ഡിപ്പോ അധികൃതർ പറയുന്നു. ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ശുചിമുറികളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളും ക്ലോസറ്റിന്റെ ഫ്ലഷ് ടാങ്കുകളും നശിപ്പിച്ചു. രാത്രിയിലും മറ്റും സാമൂഹിക വിരുദ്ധർ ശുചിമുറിക്കുള്ളിൽ കയറി മദ്യപിക്കുന്നതായി നേരത്തേ പരാതിയുണ്ട്. ഈ ഭാഗത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ശ്രദ്ധ പതിയാത്തതിനാൽ ഇതിനുള്ളിൽ മദ്യപിക്കുന്നവരുടെയും മറ്റ് സാമൂഹികവിരുദ്ധശല്യവും രൂക്ഷമാണ്. ഇത്തരം ആളുകൾ ക്ലോസറ്റിനുള്ളിൽ മദ്യക്കുപ്പി കയറ്റി അടയ്ക്കുന്നു. അതിനാലാണ് പല ശുചിമുറികളും അടച്ചിട്ടത്. ഇനി ശുചിമുറികൾ ശരിയാക്കി, ഫീസ് ഈടാക്കി ലേലം വിളിച്ച് കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.